Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: DisasterManagement

സംസ്ഥാനത്ത് മഴ കനക്കുന്നു; സ്ഥിതിഗതികൾ മണിക്കൂറടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ മണിക്കൂറടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രി നിർദേശം നൽകി. ഇടുക്കി, കോട്ടയം ജില്ലകളിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കളക്ടർമാരുടെ അടിയന്തര യോഗം വിളിച്ചു. സാഹചര്യം ഗുരുതരമായാൽ ആവശ്യമായ സ്ഥലങ്ങളിൽ ആളുകളെ ഒഴിപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഇടുക്കി, കോട്ടയം ജില്ലകളിൽ ജാഗ്രതാ നിർദേശത്തിന്റെ ഭാഗമായി എസ്എംഎസ് അലേർട്ടുകളും നൽകിയിട്ടുണ്ട്. മലപ്പുറം നിലമ്പൂർ അമരമ്പലം ടി.കെ. കോളനിയിൽ അഞ്ചുപേർ ഒഴുക്കിൽപ്പെട്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് മേഖലയിൽ ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘത്തെ വിന്യസിക്കാൻ തീരുമാനിച്ചു. […]
Read more

നേപ്പാൾ പ്രളയം: 53 മലയാളികൾ കുടുങ്ങി കിടക്കുന്നു; ഹെൽപ്പ് ഡെക്സിൻ്റെ പ്രവർത്തനം ഊർജ്ജിതമാക്കി

തിരുവനന്തപുരം: നേപ്പാളിലെ മിന്നൽപ്രളയത്തിൽ 53 മലയാളികൾ മലയാളികൾ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. കുടുങ്ങിയ മലയാളികളെ കണ്ടെത്തുന്നതിനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുമുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനം ഊർജിതമാക്കി. വിവിധ ഹെൽപ്പ് ഡെസ്കുകളിലേക്ക് ലഭിച്ച 17 ഫോൺ കോളുകളിൽ നിന്നാണ് 53 മലയാളികൾ പ്രളയബാധിത പ്രദേശങ്ങളിൽ കുടുങ്ങിയതായി കണ്ടെത്തിയത്. ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലും ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നുണ്ട്. കുടുങ്ങിക്കിടക്കുന്ന 53 പേരുമായും ഇതുവരെ നേരിട്ട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ഇവരുടെ ബന്ധുക്കളിൽ […]
Read more

പത്തനംതിട്ടയിലെ ദുരിതബാധിത മേഖലകൾ സന്ദർശിച്ച് മുഖ്യമന്ത്രി; വെളളം കയറിയ വീടുകള്‍ക്ക് ധനസഹായം

പത്തനംതിട്ട: പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാനത്ത് സ്ഥിരം ദുരന്തനിവാരണ സംവിധാനം നടപ്പാക്കുമെന്നും അതിന്റെ ആദ്യ പദ്ധതി പത്തനംതിട്ടയിൽ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ ഭരണകൂടത്തിന് പൂർണ അധികാരം നൽകിയിട്ടുണ്ടെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക ചെലവഴിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വെള്ളം ഇറങ്ങി ആളുകൾ വീടുകളിലേക്ക് മടങ്ങുമ്പോൾ വെള്ളം കയറിയ വീടുകൾക്ക് 10,000 രൂപ ധനസഹായം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ 133 ദുരിതാശ്വാസ ക്യാമ്പുകളിലായി […]
Read more

ദുരന്ത നിവാരണത്തിൽ മുഖ്യമന്ത്രി പരാജയപ്പെട്ടു: നേരിട്ടിറങ്ങി ഇടപെടണമെന്ന് സിപിഎം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ, കടലാക്രമണം, ഉരുൾപൊട്ടൽ എന്നിവയെ തുടർന്നുണ്ടായ ദുരിത സാഹചര്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് രംഗത്തിറങ്ങി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് വിമർശനം. സംസ്ഥാനത്ത് ഗുരുതരമായ സാഹചര്യം നിലനിൽക്കുമ്പോഴും മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് മുന്നിലെത്താതെ ഓഫീസ് ബ്രീഫിംഗിൽ മാത്രം ഒതുങ്ങുകയാണെന്ന് പാർട്ടി ആരോപിച്ചു. സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചെന്ന വിമർശനവും സിപിഎം ഉന്നയിച്ചു. ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ മുഖ്യമന്ത്രി മറ്റ് പരിപാടികളിൽ പങ്കെടുത്തത് പൊതുസമൂഹത്തിൽ […]
Read more

സിക്കിമിൽ തുരങ്കത്തിൽ മണ്ണിടിച്ചിലിൽ എട്ട് മരണം

ഗാങ്ടോക്: സിക്കിമിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ വൻ മണ്ണിടിച്ചിലിൽ എട്ട് പേർ മരിച്ചു. നാംചി ജില്ലയിലെ സമർദുംഗിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. തുരങ്കത്തിന്റെ പ്രവേശന കവാടം പൂർണമായും മണ്ണിനടിയിൽപ്പെട്ടതോടെ നിരവധി തൊഴിലാളികൾ അകത്ത് കുടുങ്ങുകയായിരുന്നു. തുരങ്കത്തിനുള്ളിൽ മീഥെയ്ൻ വാതക ചോർച്ച ഉണ്ടായതോടെ രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമായി. സുരക്ഷാ ഉപകരണങ്ങളും ഗ്യാസ് മാസ്കുകളും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തകർ അകത്തേക്ക് പ്രവേശിച്ച് തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമം നടത്തുന്നത്. മണ്ണിടിച്ചിലിൽ മരിച്ച എട്ട് പേരുടെ മൃതദേഹങ്ങൾ നാംചി, സിംഗ്തം, ഗാങ്ടോക് എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix