Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ശുചീകരണ സംവിധാനങ്ങളില്ല; വെള്ളമിറങ്ങിയ റാന്നി ടൗണില്‍ വ്യാപാരികളുടെ പ്രതിഷേധം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റാന്നി: കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ട റാന്നി ടൗണിൽ മതിയായ ശുചീകരണ സംവിധാനങ്ങൾ ഇല്ലെന്ന് ആരോപിച്ച് വ്യാപാരികളുടെ പ്രതിഷേധം. റാന്നി ഇട്ടിയപ്പാറയിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ ഉടൻ നീക്കണമെന്നും പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.

പ്രദേശത്തെത്തിയ സ്ഥലം എംഎൽഎ പഴകുളം മധു വ്യാപാരികളുമായി ചർച്ച നടത്തി. മാലിന്യനീക്കവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

പഴവങ്ങാടി പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി മാലിന്യം നീക്കാൻ ആവശ്യപ്പെട്ടെങ്കിലും, മഴക്കെടുതിയിൽ ഉണ്ടായ നഷ്ടങ്ങൾ കൃത്യമായി വിലയിരുത്താതെ മാലിന്യം എങ്ങനെ നീക്കുമെന്നായിരുന്നു വ്യാപാരികളുടെ ചോദ്യം. പഞ്ചായത്ത് ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറിയെന്നും സ്വന്തം ചെലവിൽ മാലിന്യം നീക്കിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വ്യാപാരികൾ ആരോപിച്ചു.

മാലിന്യം നീക്കാനുള്ള വാഹനം എത്തുമെന്നും വൈകിയാൽ പിന്നീട് സഹായം ലഭിക്കില്ലെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചതായും വ്യാപാരികൾ പറഞ്ഞു.

വർഷംതോറും ചെറിയ മഴയിലും റാന്നിയിൽ വെള്ളക്കെട്ട് ഉണ്ടാകുന്ന സാഹചര്യത്തിൽ ശാശ്വത പരിഹാരം വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം. പ്രശ്നത്തിന് പരിഹാരമില്ലെങ്കിൽ റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികളിലേക്ക് നീങ്ങുമെന്നും അവർ അറിയിച്ചു.

ഓണവിപണിക്കായി സൂക്ഷിച്ചിരുന്ന സാധനങ്ങൾ ഉൾപ്പെടെ നിരവധി വസ്തുക്കൾ നശിച്ചതായും 2018ലെ പ്രളയത്തിന് ശേഷം ഇത് നാലാം തവണയാണ് സമാന ദുരിതം നേരിടുന്നതെന്നും വ്യാപാരികൾ വ്യക്തമാക്കി.

അതേസമയം, ശുചീകരണ ചുമതല പഞ്ചായത്ത് സെക്രട്ടറിക്കാണെന്നും ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു. വ്യാപാരികൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ മാലിന്യം ഉടൻ നീക്കം ചെയ്യുമെന്നും ബാക്കി വിഷയങ്ങൾ സർക്കാരുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix