Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: perumbalam bridge

സ്വപ്ന സാഫല്യം; കേരളത്തിലെ ഏറ്റവും വലിയ പാലം നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി

കൊച്ചി: ഭംഗിയും വലുപ്പവും കൊണ്ട് കേരളത്തിലെ മുൻനിര പാലുകളിലൊന്നായ പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. പന്ത്രണ്ടായിരത്തോളം ജനങ്ങളുടെ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനായി കെഐഎഫ്‌ബി ഫണ്ട് വഴി 106 കോടി രൂപ ചെലവിൽ നിർമ്മിച്ച പാലമാണ് ഇത്. പെരുമ്പളം ദ്വീപിലേക്കുള്ള കേരളത്തിലെ ഏറ്റവും നീളംകൂടിയ പാലമായ ഇത്, വേമ്പനാട് കായലിന് കുറുകെയാണ് പണിതിരിക്കുന്നത്. 1157 മീറ്റർ നീളവും 11–12 മീറ്റർ വീതിയും ഉള്ള പാലത്തിന്റെ മധ്യഭാഗത്ത് മഴവിൽ നിറത്തിലുള്ള മൂന്ന് ബോ സ്ട്രിംഗ് ആർച്ചുകൾ പ്രത്യേക […]
Read more

ഒരു നാടിന്റെ സ്വപ്‌നം പൂവണിയുന്നു; പെരുമ്പളം പാലത്തിലൂടെ ഇനി കുതിച്ച് പായാം

പൂച്ചാക്കല്‍: പെരുമ്പളം ദ്വീപ് നിവാസികളുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമാകുന്നു. പെരുമ്പളം പാലം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. കായലിന് കുറുകെ നിര്‍മ്മിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമാണ് പെരുമ്പളം പാലം. നാലുവശവും വേമ്പനാട് കായലിനാല്‍ ചുറ്റപ്പെട്ട പെരുമ്പളം ദ്വീപ് നിവാസികളുടെ പതിറ്റാണ്ടുകള്‍ നീണ്ട യാത്രാദുരിതത്തിനാണ് അറുതിയാകുന്നത്. 2016-17 സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ 100 കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മിച്ചത്. പൊതുമരാമത്ത് വകുപ്പ് കെആര്‍എഫ്ബി വിഭാഗത്തിനായിരുന്നു നിര്‍മ്മാണ ചുമതല.
Read more

ഉദ്ഘാടനത്തിന് മുമ്പേ പെരുമ്പളം പാലം കടന്ന ആദ്യ വി.ഐ.പി ‘കുഞ്ഞ് നിഹാൻ’; കാറിൽ അമ്മവീട്ടിലേക്കുള്ള യാത്ര

ആലപ്പുഴ: നിറവയറുമായി ഫെബ്രുവരി 17-ന് ജങ്കാറിലേറിയാണ് പെരുമ്പളം സ്വദേശിനി ഹിമാഹർഷൻ പ്രസവത്തിനായി ആശുപത്രിയിലേക്ക് പോയത്. 19-ന് തന്റെ രണ്ടാമത്തെ ആൺകുഞ്ഞിന് ജന്മം നൽകി ഈ അമ്മ. ചികിത്സകഴിഞ്ഞ് മടങ്ങിയത് 26-നായിരുന്നു. അന്ന് പെരുമ്പളം പാലത്തിന്റെ നിർമാണ കരാർകമ്പനിയുടെ പ്രത്യേക അനുമതിയയോടെ ഏഴുദിവസം പ്രായമുള്ള ’നിഹാൻ’ അമ്മവീടണയാൻ പെരുമ്പളംപാലം കടന്നു. പാലം ഉദ്ഘാടന തീയതിപോലും അന്ന് തീരുമാനമായിട്ടില്ല. അങ്ങനെ ഉദ്ഘാടനത്തിനുമുൻപേ പെരുമ്പളംപാലം കാറിലേറി കടന്ന ആദ്യ വി.ഐ.പി. യാത്രക്കാരനായി ആ കുഞ്ഞ് മാറി. 12,000 ജനങ്ങൾ പാർക്കുന്ന പെരുമ്പളത്തേക്കുള്ള […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix