പെറുവില്‍ ടൂറിസ്റ്റ് വിമാനം തകര്‍ന്നുവീണു; 13 പേര്‍ക്ക് ദാരുണാന്ത്യം
മെക്സിക്കോ സിറ്റി: പെറുവിൽ ടൂറിസ്റ്റ് വിമാനം തകർന്നുവീണ് 13 പേർ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും രണ്ട് ക്രൂ അംഗങ്ങളും അപകടത്തിൽ മരിച്ചു. നാസ്‌ക നഗരത്തിൽ നിന്ന് ഏകദേശം ആറ് കിലോമീറ്റർ അകലെയുള്ള പ്യൂബ്ലോ വീജോ പ്രദേശത്താണ് വിമാനം തകർന്നുവീണത്. വിനോദസഞ്ചാരികളാണ് വിമാനത്തിലുണ്ടായിരുന്നത്. മരിച്ചവരിൽ ഏഴ് ഇറ്റലി സ്വദേശികളും ജർമ്മനിയിൽ നിന്നുള്ള രണ്ട് പേരും സ്പെയിനിൽ നിന്നുള്ള രണ്ട് പേരും ഉൾപ്പെടുന്നു. പൈലറ്റ് അമേരിക്കോ സലാസർ കുല്ലാർ, സഹപൈലറ്റ് ഐറെങ്ക ഡെൽ കാർപിയോ എന്നിവരും അപകടത്തിൽ മരിച്ചു. […]
Read more