Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: PK Kunhalikkutty

മന്ത്രിമാർ അറിയാതെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം

തിരുവനന്തപുരം: വ്യവസായ വകുപ്പ് ഡയറക്ടറുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണത്തിനില്ലെന്ന നിലപാടിൽ മന്ത്രിമാർ. വിഷയത്തിൽ ആഭ്യന്തര കാര്യമായതിനാൽ മാധ്യമങ്ങൾക്ക് വിശദീകരണം നൽകേണ്ടതില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. നടപ്പാക്കേണ്ട സർക്കാർ വാഗ്ദാനങ്ങളിലാണ് ഇപ്പോഴത്തെ പ്രധാന ശ്രദ്ധയെന്നും, ദിവസേന നടക്കുന്ന വിഷയങ്ങളിൽ ഉടൻ പ്രതികരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സെക്രട്ടറിമാരുടെ നിയമന വിഷയത്തിൽ മന്ത്രിസഭാ യോഗത്തിന് ശേഷമേ പ്രതികരണം സാധ്യമാകൂവെന്ന് തദ്ദേശ മന്ത്രി കെ.എം. ഷാജി പ്രതികരിച്ചു. നിലവിൽ വിഷയത്തിൽ വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ മന്ത്രി കെ. മുരളീധരൻ […]
Read more

കുഞ്ഞാലിക്കുട്ടിയുടെ റെക്കോര്‍ഡ്, ഞെട്ടിച്ച് ചാണ്ടി ഉമ്മന്‍…. അര ലക്ഷം ഭൂരിപക്ഷം കടന്ന് 9 പേര്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിസ്മക്കുതിപ്പിന് മാത്രമല്ല, ചില നേതാക്കളുടെ കുതിപ്പിനും ഇന്നലെ കേരളം സാക്ഷ്യം വഹിച്ചിരുന്നു. റെക്കോര്‍ഡ് ഭൂരിപക്ഷം എന്ന നേട്ടം മലപ്പുറം മണ്ഡലത്തില്‍ നിന്നു മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി സ്വന്തമാക്കിയപ്പോള്‍ അര ലക്ഷത്തിനു പുറത്ത് ഭൂരിപക്ഷം ഉയര്‍ത്തിയ നിരവധി പേരുണ്ട് ഇത്തവണ. മലപ്പുറം മണ്ഡലത്തില്‍ 85,327 വോട്ടിന്റെ റെക്കോര്‍ഡ് വിജയമാണ് കുഞ്ഞാലിക്കുട്ടി സ്വന്തം പേരിലെഴുതിയത്. കുഞ്ഞാലിക്കുട്ടിയടക്കം 9 പേരാണ് ഇത്തവണ ഭൂരിപക്ഷം അര ലക്ഷം കടത്തിയത്. കുഞ്ഞാലിക്കുട്ടിക്കു പുറമേ ഏറ്റവും കൂടുതല്‍ […]
Read more

ദുരന്തബാധിതരുടെ സ്വകാര്യത PR വര്‍ക്കിന് ഉപയോഗിക്കരുത്, വാക്ക് പാലിച്ചു; കുഞ്ഞാലിക്കുട്ടി

മലപ്പുറം: ദുരന്തബാധിതരുടെ സ്വകാര്യത പിആര്‍ വര്‍ക്കിന് ഉപയോഗിക്കരുതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. തങ്ങള്‍ പറഞ്ഞ വാക്ക് പാലിച്ചു. ആത്മാര്‍ത്ഥമായി ഒരു കാര്യം ശ്രമിച്ചാല്‍ അത് നടക്കും. മികച്ച കമ്പനികളെവെച്ചാണ് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാ കാര്യങ്ങള്‍ക്കും പാണക്കാട് കുടുംബത്തിന്റെ ഒരു ടച്ച് ഉണ്ട്. അവര്‍ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ സത്യസന്ധത ഉണ്ടാകും. പറയുന്ന വാക്കിന് വിലയുണ്ടാകണം എന്ന് നിര്‍ബന്ധമുള്ള ആളുകളാണ്. ദുരന്തബാധിതര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ സാദിഖലി […]
Read more

അടുത്ത മുഖ്യമന്ത്രി കുഞ്ഞാലിക്കുട്ടി ആവട്ടെയെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍

മലപ്പുറം: മുഖ്യമന്ത്രി ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്. കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ആവട്ടെയെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍(എസ്എംഎഫ്) നേതാവ് അസ്ലം മഷ്ഹൂര്‍ തങ്ങള്‍. ചെമ്മാട് ദാറുല്‍ ഹുദയില്‍ നടന്ന എസ്എംഎഫ് ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന വേദിയിലായിരുന്നു കുഞ്ഞാലിക്കുട്ടിയെ വേദിയിലിരുത്തി അദ്ദേഹത്തിന്റെ പരാമര്‍ശം. മെയ് നാലാം തിയ്യതി വോട്ടെണ്ണല്‍ കഴിയുമ്പോള്‍ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രി ആയിട്ടു വരട്ടെയെന്നായിരുന്നു പരാമര്‍ശം. മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സ്വാദിഖലി തങ്ങള്‍ അടക്കം മുതിര്‍ന്ന മുസ്ലിം ലീഗ് നേതാക്കളെല്ലാം […]
Read more
Advertisement
WhiteswanTV Footer