Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PoliceAction

കാലിക്കറ്റ് സർവകലാശാല സംഘർഷം; പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് സിപിഎം

മലപ്പുറം: കാലിക്കറ്റ് സർവകലാശാല തെരഞ്ഞെടുപ്പിൽ ഗവേഷക വിദ്യാർഥികളുടെ വോട്ട് ഒഴിവാക്കിയതിന് പിന്നിൽ വൈസ് ചാൻസലറുടെ ഇടപെടലുണ്ടെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി വി.പി. അനിൽ. വിസിയുടെ നേതൃത്വത്തിലാണ് എംഎസ്എഫ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. സർവകലാശാലയിലെ സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസിന്റെ നടപടികൾ ഏകപക്ഷീയമാണെന്നും സിപിഎം വിമർശിച്ചു. ക്യാമ്പസിൽ യുഡിഎസ്എഫ് പ്രവർത്തകർ വ്യാപകമായ അക്രമം നടത്തിയിട്ടും പൊലീസ് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് വി.പി. അനിലിന്റെ ആരോപണം. അതേസമയം, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വ്യാപകമായി കേസെടുക്കുകയും വിദ്യാർഥികളെ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ […]
Read more

വഴി ചോദിക്കാനെത്തിയത് മോഷ്ടിച്ച ബൈക്കിൽ; സംശയം തോന്നിയ പൊലീസുകാരൻ പിന്തുടർന്ന് പിടികൂടി

കോഴിക്കോട്: മോഷ്ടിച്ച ബൈക്കുമായി വഴി ചോദിക്കാനെത്തിയ അതിഥി തൊഴിലാളിയെ പിന്തുടർന്ന് പിടികൂടി പൊലീസുകാരൻ. കാസർകോട് ചെറുവത്തൂരിലാണ് സംഭവം. വടകരയിൽ നിന്ന് രണ്ട് ദിവസം മുമ്പ് മോഷണം പോയ ബൈക്കുമായെത്തിയ യുവാവിനെയാണ് പൊലീസുകാരൻ സാഹസികമായി പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ വെള്ളൂർ കൊട്ടണച്ചേരി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. കാസർകോട് എആർ ക്യാംപിൽ ജോലി ചെയ്യുന്ന പെരളം സ്വദേശി സുനീഷിനോട് ബൈക്കിലെത്തിയ യുവാവ് കാഞ്ഞങ്ങാട്ടേക്കുള്ള വഴിയും ദൂരവും ഹിന്ദിയിൽ ചോദിച്ചു. വഴി പറഞ്ഞുകൊടുക്കുന്നതിനിടെ ബൈക്കിന്റെ നമ്പറിലും യുവാവിന്റെ പെരുമാറ്റത്തിലും […]
Read more

തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദന്റെ വീട്ടില്‍ പൊലീസ് അതിക്രമമെന്ന് SFI

തിരുവനന്തപുരം: എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുെട വീട്ടില്‍ കയറി പൊലീസ് അതിക്രമം എന്ന് പരാതി. നന്ദന്റെ അമ്മ മാത്രമുള്ള സമയത്ത് പൊലീസ് മോശമായി പെരുമാറുകയും വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തെന്നാണ് എസ്എഫ്ഐയുടെ ആരോപണം. കന്റോൺമെന്റ് പൊലീസാണ് വീട്ടിലെത്തിയതെന്നും സംഘടന ആരോപിച്ചു. രാവിലെ 11 മണിയോടെയാണ് പൊലീസ് വീട്ടിലെത്തിയതെന്നാണ് എസ്എഫ്ഐ പറയുന്നത്. പൊലീസ് വീട്ടിലേക്ക് എത്തുന്നതും നാട്ടുകാർ ഇടപെട്ട് തടയുന്നതുമായ ദൃശ്യങ്ങൾ എസ്എഫ്ഐ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ വീട് പരിശോധിക്കുന്നതിനായല്ല പൊലീസ് എത്തിയതെന്നാണ് പൊലീസിന്റെ വിശദീകരണം. എസ്ഐ ഗോകുൽ […]
Read more

പുതുക്കാട് പൊലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ; നടപടി പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചില്ല

തൃശൂർ: പുതുക്കാട് പൊലീസ് സ്റ്റേഷനിൽ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എസ്‌ഐ സി.എം. മഹേഷ്, സിപിഒമാരായ എം.യു. ഫൈസൽ, ഇ.സി. യദുകൃഷ്ണൻ, പി.ഡി. നവീൻകുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ക്രിമിനൽ കേസ് പ്രതികളെ പിന്തുടരുന്നതിനിടെ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാത്തതിലാണ് നടപടി. ജൂലൈ 19നാണ് സംഭവം നടന്നത്. തട്ടുകടയിൽ അടിപിടിയുണ്ടാക്കിയ ക്രിമിനൽ സംഘത്തെ പൊലീസ് പിന്തുടരുന്നതിനിടെയാണ് അപകടമുണ്ടായത്. പൊലീസ് ജീപ്പിടിച്ച് വരന്തരപ്പിള്ളി സ്വദേശി അഭിഷേകിന് പരിക്കേറ്റിരുന്നു. ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ അഭിഷേകിനെ പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തിച്ചില്ലെന്നാണ് […]
Read more

കുന്നംകുളം കസ്റ്റഡി മര്‍ദ്ദനം; ‘സുജിത്തിനൊപ്പം സര്‍ക്കാര്‍ ഉണ്ടാകും’, ഉറപ്പ് നല്‍കി ആഭ്യന്തരമന്ത്രി

ഇടുക്കി: കാന്തപുരത്തെ വിമർശിച്ച മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ ചില മുസ്‌ലിം സംഘടനകൾ രംഗത്തെത്തിയതിൽ പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സമൂഹത്തിൽ ഓരോരുത്തരും അവരവരുടെ നിലപാട് പറയുമെന്നും വിഷയത്തിൽ തന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെതിരെ പൊലീസ് മർദ്ദനം നടന്നെന്ന ആരോപണത്തിലും മന്ത്രി പ്രതികരിച്ചു. സുജിത്തിന്റെ പരാതി ഡിജിപിക്ക് കൈമാറിയതായും ഐജി പൂജ വിമലാദിത്യയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് പൊലീസുകാർക്കെതിരെ കഴിഞ്ഞ സർക്കാർ നടപടി സ്വീകരിച്ചിരുന്നുവെന്നും […]
Read more

കണ്ണിൽ മുളകുപൊടി വിതറി മാല പൊട്ടിക്കാൻ ശ്രമം; പൂജാരി അറസ്റ്റിൽ

പത്തനംതിട്ട: ക്ഷേത്ര ജീവനക്കാരിയുടെ കണ്ണിൽ മുളകുപൊടി വിതറി സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച കേസിൽ പൂജാരി അറസ്റ്റിൽ. ഇലന്തൂർ സ്വദേശി ബിജുമോൻ എം.പി (52) ആണ് ഇലവുംതിട്ട പൊലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് ഉള്ളന്നൂർ പുലിക്കൂട്ടിനാൽ ക്ഷേത്രത്തിൽ സംഭവം നടന്നത്. ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയായ വിജയമ്മ (63) യുടെ മാലയാണ് ബിജുമോൻ പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്. പതിവുപോലെ ക്ഷേത്ര ജോലികളിൽ ഏർപ്പെട്ടിരുന്ന വിജയമ്മയെ ലക്ഷ്യമിട്ട് പ്രതി ദൂരെ ബൈക്ക് പാർക്ക് ചെയ്ത ശേഷം സമീപത്തെ റബർ തോട്ടത്തിലൂടെ ക്ഷേത്രത്തിലെത്തുകയായിരുന്നു. […]
Read more

കഞ്ചാവുമായി പിടിയിലായ യുവാവ് രക്ഷപ്പെടാൻ ശ്രമിച്ചു; ഓടിച്ചിട്ട് പിടിച്ച് പൊലീസും നാട്ടുകാരും

ചേർത്തല: രണ്ട് കിലോ കഞ്ചാവുമായി അറസ്റ്റിലായ യുവാവ് മെഡിക്കൽ പരിശോധനയ്ക്കിടെ ചേർത്തല താലൂക്ക് ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് പിന്തുടർന്ന് ഇയാളെ പിടികൂടി. അരിക്കുഴ ചക്കാലയിൽ വീട്ടിൽ ശ്രീകാന്ത് (25) ആണ് നാടകീയ രംഗങ്ങൾക്കൊടുവിൽ വീണ്ടും പൊലീസ് കസ്റ്റഡിയിലായത്. അരീപ്പറമ്പ് ഇ.കെ. കവലയ്ക്ക് സമീപത്തുനിന്ന് ശനിയാഴ്ച അർത്തുങ്കൽ പൊലീസാണ് ശ്രീകാന്തിനെ രണ്ട് കിലോ കഞ്ചാവുമായി പിടികൂടിയത്. കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായി ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ മെഡിക്കൽ പരിശോധനയ്ക്കായി ചേർത്തല താലൂക്ക് ആശുപത്രിയിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix