Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: political news

സീരിയൽ താരങ്ങൾ പറഞ്ഞാൽ സീരിയസാണെന്ന് മുന്നണികൾ; ലക്ഷ്യം കുടുംബപ്രേക്ഷകരുടെ വോട്ട്

തിരുവനന്തപുരം: അഭിനേതാക്കളെയും സമൂഹമാധ്യമങ്ങളിലെ വൈറൽ താരങ്ങളെയും വരെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ‘ഓൺലൈനായി ’ ഇറക്കി സ്ഥാനാർഥികൾ. വോട്ട് അഭ്യർഥിച്ചും ആശംസകൾ നേർന്നും താരങ്ങൾ എടുക്കുന്ന സെൽഫി വിഡിയോ തിരഞ്ഞെടുപ്പു കാലത്ത് ട്രെൻഡ് ആകുന്നു. വീഡിയോകൾ സ്റ്റേറ്റസ് ഇട്ടും ഗ്രൂപ്പുകളിൽ ഷെയർ ചെയ്തും ആളുകൾക്കിടയിൽ നിറഞ്ഞു നിൽക്കുകയാണ് സ്ഥാനാർഥികൾ. തങ്ങൾ പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയുടെയും അഭിനയിക്കുന്ന സിനിമ, സീരിയൽ പ്രമോഷനു വേണ്ടി താരങ്ങൾ സെൽഫി വീഡിയോകൾ ചെയ്യുന്നത് പതിവാണ്. ഇതാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്കു മാറിയത്. താരങ്ങൾ നേരിട്ട് […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ്; മുന്നണികളെ വലച്ച് സ്ഥാനമോഹികളുടെ കൂടുമാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ പൂര്‍ണ ചിത്രം വ്യക്തമായില്ലെങ്കിലും കൂറുമാറ്റവും കൂടുമാറ്റവും പൊടിപൊടിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണികള്‍ക്ക് തങ്ങളുടെ ജനപിന്തുണ തെളിയിക്കാനുള്ള സെമി ഫൈനല്‍ പോരാട്ടമാണ് ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. അതിന് അരയും തലയും മുറുക്കി അങ്കക്കളത്തിലിറങ്ങിയ മിക്ക പാര്‍ട്ടികളെയും കൂറുമാറ്റവും കൂടുമാറ്റവും വിമത ശല്യവും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. നേരത്തേ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിമതരും റിബലുകളും മാത്രമായിരുന്നു വെല്ലുവിളി ഉയര്‍ത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ പാര്‍ട്ടി മാറ്റവും മുന്നണി മാറ്റവും ട്രെന്‍ഡായിരിക്കുകയാണ്. നേരത്തേ മാറ്റത്തിനായി തിരഞ്ഞെടുക്കാന്‍ മടിച്ചിരുന്ന ബിജെപിയിലേക്ക് […]
Read more

കാരോട് പഞ്ചായത്ത്: തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

തിരുവനന്തപുരം : കാരോട് പഞ്ചായത്തിലെ അഞ്ച് അംഗങ്ങളെ കൂറുമാറ്റ നിരോധനനിയമപ്രകാരം അയോഗ്യരാക്കിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കാരോട് പഞ്ചായത്തിലെ അംഗങ്ങളായ സൂസിമോൾ, എഡ്വിൻ സാം, ജാസ്മിൻപ്രഭ, എയ്ഞ്ചൽ കുമാരി എന്നിവരെ അയോഗ്യരാക്കിയ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്‌. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിനെതിരെ പഞ്ചായത്ത് പ്രസിഡന്റ് സി.എ. ജോസ് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു.ഇതിനുപിന്നാലെയാണ് മറ്റ് നാല് അംഗങ്ങളും കോടതിയെ സമീപിച്ചത്. 2023 ഡിസംബറിലാണ് കാരോട് പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്കെതിരേ […]
Read more

കോൺഗ്രസ്‌ ജനകീയ വിചാരണ യാത്രയ്ക് സമാപനം; നഗര ഭരണത്തിനെതിരെ യുഡിഎഫ് കുറ്റപത്രം

തിരുവനന്തപുരം : കെപിസിസി ജനറൽ സെക്രട്ടറിയും മുൻ എം എൽ എയുമായ കെ. എസ്. ശബരിനാഥ് ആണ് യുഡിഎഫ് മേയർ സ്ഥാനാർഥി എന്ന് പ്രഖ്യാപിച്ച് കോര്പറേഷൻ സമതിക്കെതിരെ കോൺഗ്രസിന്റെ ജനകീയ വിചാരണ യാത്രക്ക് സമാപനം. കെ. മുരളീധരൻ നയിച്ച ജാതയുടെ സമാപനം കോൺഗ്രസ്‌ പ്രവർത്തക സമിതി അംഗം രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്യ്തു. രാഷ്ട്രീയ മാറ്റത്തിന് കേരളം തയാറെടുക്കുകയാണെന്നു രമേശ്‌ പറഞ്ഞു. അഴിമതി സർവത്രികമാക്കി നഗരത്തെ നരകമായി മാറ്റിയ ഇടതു ഭരണം അവസാനിപ്പിക്കാൻ ജനങ്ങൾ തീരുമാനം എടുത്തു […]
Read more

മുസ്‌ലിം ലീഗ് ദേശീയ കൗൺസിൽ ഇന്ന് ചെന്നൈയിൽ നടക്കും

ചെന്നൈ: മുസ്ലീം ലീഗ് ദേശീയ കൗൺസിൽ യോഗം ഇന്ന് ചെന്നൈയിൽ നടക്കും. ചെന്നൈയിലെ പൂനമല്ലി ഹൈറോഡിലെ അബു പാലസ് ഓഡിറ്റോറിയത്തിലാണ് യോഗം ചേരുക. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 500ലധികം പ്രതിനിധികൾ ദേശിയ കൗൺസിൽ യോഗത്തിൽ പങ്കെടുക്കും. അഖിലേന്ത്യാ ഭാരവാഹികളായി പ്രസിഡന്റ് കെ എം ഖാദർ മൊയ്തീൻ, ട്രഷറർ പി വി അബ്ദുൽ വഹാബ്, ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, ഓർഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എന്നിവർ തുടരാനാണു സാധ്യത. കൗൺസിൽ യോഗത്തിൽ കേരളത്തിനു […]
Read more

എറണാകുളത്ത് കോൺഗ്രസിന് അടിതെറ്റും…?

പൊതുവേ എല്ലാ കാലത്തും യുഡിഎഫിന് ഒപ്പം നിൽക്കാറുള്ള ജില്ലയാണ് എറണാകുളം. പ്രധാനമായും കോൺഗ്രസ് രാഷ്ട്രീയത്തെ പിന്തുടരുന്ന വരും ഏറ്റെടുക്കുന്നവരും ആണ് എറണാകുളത്തെ ജനത. സംസ്ഥാനത്ത് ഇടതിന്റെ തുടർഭരണം ഉണ്ടായപ്പോഴും എറണാകുളം ജില്ല യുഡിഎഫിന് ആശ്വാസം നല്‍കിയ ജില്ലകളിലൊന്നാണ്. 14 സീറ്റുകളുള്ള എറണാകുളം ജില്ലയില്‍ മൊത്തം 9 സീറ്റുകള്‍ യുഡിഎഫ് സ്വന്തമാക്കിയപ്പോള്‍ കോണ്‍ഗ്രസ് നേടിയത് എട്ട് സീറ്റുകളാണ്. അഞ്ചു സീറ്റുകളിൽ മാത്രമാണ് ഇടത് സ്ഥാനാർത്ഥികൾക്ക് വിജയിക്കുവാൻ കഴിഞ്ഞത്. വരുന്ന തെരഞ്ഞെടുപ്പിൽ ജില്ലയിലെ 14 മണ്ഡലങ്ങളിലും വിജയം നേടുവാൻ കഴിയുമെന്ന് […]
Read more

2026ൽ മലപ്പുറത്ത് 16ൽ 16ലും UDF

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങൾ മുന്നണികളും പാർട്ടികളും സജീവമാകുകയാണ്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കൂടി മാറ്റം വന്നതോടെ ബിജെപിയും പ്രവർത്തനങ്ങളുമായി കളം നിറഞ്ഞിരിക്കുകയാണ്. നിലവിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാൽ മണ്ഡലങ്ങളിൽ ആരൊക്കെ വിജയിക്കുമെന്നത് WHITESWAN TV പരിശോധിച്ചു വരികയായിരുന്നു. പൊതുജനങ്ങളിൽ നിന്നും രാഷ്ട്രീയ നിരീക്ഷകരിൽ നിന്നും അഭിപ്രായങ്ങൾ സ്വരൂപിച്ച ശേഷമാണ് മണ്ഡലങ്ങളുടെ വിശകലനം whiteswan tv നടത്തിയിട്ടുള്ളത്. മറ്റു പതിമൂന്ന് ജില്ലകളിലെയും വിശകലനം പൂർത്തിയാക്കി മലപ്പുറം ജില്ലയിലേക്ക് കടക്കുകയാണ് ഇപ്പോൾ. 16 മണ്ഡലങ്ങളാണ് മലപ്പുറം ജില്ലയിലുള്ളത്. […]
Read more

കോൺഗ്രസ്‌ കണ്ടുപഠിക്കേണ്ട ‘കരുനാഗപ്പള്ളി മോഡൽ’

നിയമസഭാ തെരഞ്ഞെടുപ്പിന് കേവലം ഒരു വർഷം മാത്രം ബാക്കി നിൽക്കുമ്പോഴും അതിന്റെ യാതൊരു ഭാവവും താളവും ഇനിയും കോൺഗ്രസിന് കൈവന്നിട്ടില്ല എന്നും വേണം പറയുവാൻ. പക്വതയോടുള്ള ഇടപെടലുകളും ഒരു തെരഞ്ഞെടുപ്പിന് സജ്ജമാകേണ്ട തരത്തിലുള്ള തയ്യാറെടുപ്പുകളും ഒന്നും തന്നെ കോൺഗ്രസിന് ഇനിയും കൈവന്നിട്ടില്ല. ഭൂരിഭാഗം മണ്ഡലങ്ങളിലും പ്രവർത്തനങ്ങൾ അങ്ങേയറ്റം അവതാളത്തിലും ആണ്. കോൺഗ്രസ് പാർട്ടിക്കുള്ളിൽ ചില മണ്ഡലങ്ങളിൽ സ്ഥിരം താപ്പാനകൾ തന്നെ മത്സരിക്കുന്ന രീതി ഒരുപാട് കാലം മുതൽക്കേ ഉണ്ട്. പത്തും അമ്പതും വർഷം ഒരാൾ ഒരു മണ്ഡലത്തെ […]
Read more

എസ്എഫ്ഐയുടെ കപട മുഖം വിദ്യാർത്ഥികൾ തിരിച്ചറിഞ്ഞു: കെ എസ് യു

കൽപ്പറ്റ: ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്‌യുവിന്റെ കൊടിമരം നശിപ്പിച്ചും വിദ്യാർഥികളെ ആക്രമിച്ചും യൂണിവേഴ്സിറ്റി യൂണിയൻ ജോയിൻ സെക്രട്ടറിയെ ഉൾപ്പെടെ എഫ് സോൺ കലോത്സവത്തിനിടയിൽ മാരകമായി തല്ലി പരിക്കേൽപ്പിക്കുകയും ചെയ്ത് വിദ്യാർത്ഥികളുടെ മുന്നിൽ നാടകം കളിക്കുന്ന എസ്എഫ്ഐയുടെ കപട മുഖം വിദ്യാർത്ഥികൾ തിരിച്ചറിഞ്ഞു. എക്കാലത്തും ആടിനെ പട്ടി ആകാം എന്നുള്ള എസ്എഫ്ഐ നിലപാട് വിദ്യാർത്ഥികളുടെ ഇടയിൽ വിലപോകില്ലെന്നും ഇപ്പോൾ വിദ്യാർത്ഥികൾ ഒന്നടങ്കം അക്രമ രാഷ്ട്രീയത്തിന് എതിരെയാണ് നിലകൊള്ളുന്നത് എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് ജില്ലയിൽ കഴിഞ്ഞ മുഴുവൻ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിലും […]
Read more

ബി ജെ പി മുന്നേറ്റം തടഞ്ഞത് ഭരണഘടനയെ തകർക്കുമെന്ന ജനങ്ങളുടെ ഭയം: ഹൈബി ഈഡൻ

കൊച്ചി: ഭരണഘടനയെ ദുർബലപ്പെടുത്തുന്ന കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തിൽ ഗാന്ധി സ്ക്വയറിൽ ‘ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ സമ്മേളനം സംഘടിപ്പിച്ചു. രാജ്യത്തിന്റെ ഭരണഘടനയും ആശയ, ആദർശ മൂല്യങ്ങളും ഭരണകൂടം തന്നെ തകർക്കുന്ന അപകടകരമായ സ്ഥിതിവിശേഷമാണ് രാജ്യത്തുള്ളത്. മനുസ്മൃതിയിൽ അധിഷ്ഠിതമായ ഭരണഘടനയാണ് ഇന്ത്യക്ക് വേണ്ടതെന്ന നിലപാടാണ് ബിജെപിക്കും സംഘപരിവാർ സംഘടനകൾക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റം തടഞ്ഞത് ഭരണഘടനയെ തകർക്കാനുള്ള ബി ജെ പി ശ്രമങ്ങളോടുള്ള ഭയമാണെന്നും സമ്മേളനം […]
Read more

Recent News

Advertisement
WhiteswanTV Footer