Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Politics

കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ സ്ഥാനാർത്ഥിക്ക് ചിഹ്നമില്ല

കോഴിക്കോട്: ആവശ്യപ്പെട്ട ചിഹ്നം ലഭിക്കാതെ വെട്ടിലായിരിക്കുയാണ് കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായ അഹമ്മദ് ദേവർകോവിൽ. ഗ്ലാസ് ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയില്‍ ഇല്ലാത്തതാണ് സ്ഥാനാർത്ഥിയെ പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നത്. ഗ്ലാസ് ചിഹ്നത്തില്‍ അഹമ്മദ് ദേവര്‍ കോവില്‍ നേരത്തെ പ്രചാരണം തുടങ്ങിയിരുന്നു. ചിഹ്നം പ്രതിസന്ധിയിലായ സാഹചര്യത്തില്‍ ഗ്ലാസ് ചിഹ്നം ഉള്‍പ്പെടുത്തിയുള്ള പ്രചരണം തത്കാലം നിര്‍ത്തിവയ്ക്കാന്‍ സിപിഐഎം നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. 2024-ലെ പട്ടികയില്‍ ഗ്ലാസ് ചിഹ്നം ഉള്‍പ്പെടുത്തിയിരുന്നു. എന്നാൽ ഇത്തവണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ നിന്നുമാണ് ഗ്ലാസ് […]
Read more

മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയെ പിൻവലിക്കാൻ തയ്യാറെന്ന് എസ്ഡിപിഐ; അപരൻ ആരോപണം തള്ളി സി.പി.എ. ലത്തീഫ്

മലപ്പുറം: മഞ്ചേശ്വരം മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിർത്താനുള്ള തീരുമാനത്തിൽ ആവശ്യമെങ്കിൽ പുനരാലോചന നടത്താൻ തയ്യാറാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ് മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിലവിൽ മത്സരരംഗവുമായി മുന്നോട്ട് പോകാനാണ് പാർട്ടിയുടെ തീരുമാനമെങ്കിലും, പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് നിലപാടുകളിൽ മാറ്റം വരുത്തുന്നത് തള്ളിക്കളയുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപിയെ സഹായിക്കാനാണ് മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർത്ഥിയെ നിർത്തുന്നത് എന്ന വിമർശനങ്ങൾ വിവിധ കോണുകളിൽ നിന്ന് ഉയർന്ന സാഹചര്യത്തിലാണ് പാർട്ടിയുടെ ഈ പ്രതികരണം. ​യുഡിഎഫ് സ്ഥാനാർത്ഥിക്ക് സമാനമായ പേരുള്ള വ്യക്തിയെ മത്സരിപ്പിക്കുന്നത് […]
Read more

കെ സുരേന്ദ്രന് അപരൻ; പിന്നിൽ കോൺ​ഗ്രസെന്ന് ബിജെപി

കാസർകോട്: മഞ്ചേശ്വരത്തെ എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രനും അപരൻ ഡി സുരേന്ദ്രൻ നായർ. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉഴമലയ്ക്കൽ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു ഡി സുരേന്ദ്രൻ നായർ. അതേസമയം, അപരന് പിന്നിൽ കോൺഗ്രസ്സ് ആണെന്ന് ബിജെപി ആരോപിച്ചു. തിരുവനന്തപുരത്തെ മുൻ ഡിസിസി ഭാരവാഹിയെ മഞ്ചേശ്വരത്ത് അപരനായി നിർത്തിയത് യുഡിഎഫ് തോൽവി ഭയന്നാണെന്ന് കെ സുരേന്ദ്രൻ പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പണം പൂർത്തിയായതോടെ പ്രമുഖർക്കുൾപ്പെടെ വെല്ലുവിളിയായി അപരൻമാർ രംഗത്തെത്തിയിട്ടുണ്ട്. പറവൂരിൽ വി ഡി സതീശനും കളമശേരിയിൽ പി രാജീവിനും […]
Read more

തൃത്താലയിൽ പോര് മുറുകുന്നു; നേർക്കുനേർ സ്ഥാനാർത്ഥികൾ

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ മത്സരം നടക്കുന്ന തൃത്താലയിൽ സ്ഥാനാർഥികൾ തമ്മിലുള്ള പോര് മുറുകുന്നു. വിടി ബൽറാമിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് എംബി രാജേഷ് രം​ഗത്തെത്തിയതോടെ തെരഞ്ഞെടുപ്പ് കളം ചൂടുപിടിച്ചു. വികസന സംവാദത്തിനാണ് എംബി രാജേഷിൻ്റെ വെല്ലുവിളി. ബൽറാം എംഎൽഎ ആയ 10 വർഷവും, താൻ എംഎൽഎ ആയ 5 വർഷവും താരതമ്യം ചെയ്യണമെന്നാണ് എംബി രാജേഷിൻ്റെ ആവശ്യം. പ്രോഗ്രസ് റിപ്പോർട്ടുമായി വീടുകൾ കയറുമെന്നും ബൽറാം വെല്ലുവിളി ഏറ്റെടുക്കുമോ എന്നും എംബി രാജേഷ്. അതേസമയം, എംബി രാജേഷിനോട് […]
Read more

വി.ഡി. സതീശനെ വെട്ടി കെ.സുധാകരൻ;മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ പിന്തുണച്ചു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിനുള്ളിലെ വിഭാഗീയതയും തർക്കങ്ങളും പരസ്യമാകുന്നു. കെ.പി.സി.സി മുൻ പ്രസിഡന്റ് കെ.സുധാകരൻ നടത്തിയ പുതിയ വെളിപ്പെടുത്തലുകൾ പാർട്ടി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് താൻ രമേശ് ചെന്നിത്തലയുടെ പേര് നിർദ്ദേശിക്കുമെന്ന് സുധാകരൻ തുറന്നടിച്ചു. ഇതോടെ മുഖ്യമന്ത്രി കസേര ലക്ഷ്യമിടുന്ന വി.ഡി. സതീശനും കെ.സി. വേണുഗോപാലിനും വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. ​സ്ഥാനാർത്ഥി നിർണ്ണയ വേളയിൽ തനിക്ക് മത്സരിക്കണമെന്ന് സുധാകരൻ വാശിപിടിച്ചത് നേതൃത്വത്തെ ഏറെ വിയർപ്പിച്ചിരുന്നു. ഒടുവിൽ മത്സരരംഗത്തുനിന്ന് […]
Read more

വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു ; ആകെ വോട്ടർമാർ 2.71 കോടി

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പുതുക്കിയ വോട്ടർപട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. പുതിയ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ആകെ 2,71,42,952 വോട്ടർമാരാണുള്ളത്. ഫെബ്രുവരി 21-ന് പ്രസിദ്ധീകരിച്ച അന്തിമ പട്ടികയേക്കാൾ ഏകദേശം രണ്ട് ലക്ഷത്തോളം വോട്ടർമാരുടെ വർധനവാണ് പുതിയ പട്ടികയിലുള്ളത്. 2.69 കോടി വോട്ടർമാരായിരുന്നു നേരത്തെയുള്ള പട്ടികയിൽ ഉണ്ടായിരുന്നത്. ​സ്ത്രീ വോട്ടർമാർ കൂടുതൽ പട്ടികയിലെ കണക്കുകൾ പ്രകാരം പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീ വോട്ടർമാരാണ് കേരളത്തിലുള്ളത്. 1,39,21,868 സ്ത്രീ വോട്ടർമാരും 1,32,20,811 പുരുഷ വോട്ടർമാരും പട്ടികയിൽ ഇടംപിടിച്ചു. 273 […]
Read more

ബേപ്പൂരില്‍ റീല്‍സ് മാറി റിയാലിറ്റി വരും, എല്ലാ ഇസങ്ങളും അവസാനിക്കും: പി വി അന്‍വര്‍

കോഴിക്കോട്: ബേപ്പൂരില്‍ റീല്‍സ് മാറി റിയാലിറ്റി വരുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു ശേഷമായിരുന്നു പ്രതികരണം. എല്ലാ ഇസങ്ങള്‍ക്കെതിരെയുള്ള പോരാട്ടം കൂടിയാണ് ഇതെന്നും ബേപ്പൂരില്‍ എല്ലാ ഇസങ്ങളും അവസാനിക്കുമെന്നും മാറ്റം വേണമെന്നാണ് ബേപ്പൂരിലെ സഖാക്കള്‍ ആഗ്രഹിക്കുന്നതെന്നും പറഞ്ഞു. യുഡിഎഫ് വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരുമെന്നും പി വി അന്‍വര്‍ പറഞ്ഞു. ഗവ. കോളേജും കുടിവെള്ളവും ചികിത്സയും ഇല്ലാത്ത മണ്ഡലമാണ് ബേപ്പൂര്‍. ഇവിടെ സമഗ്രമേഖലയിലും വികസനം ആവശ്യമാണ്. ആഴ്ചയില്‍ രണ്ട് ദിവസം മാത്രമാണ് കുടിവെള്ളം […]
Read more

ഈ സ്വാമിമാരെ കണ്ടാൽ കുട്ടികൾ പേടിക്കും: വി ശിവൻകുട്ടി

തിരുവനന്തപുരം: നിയമ സഭ തെരഞ്ഞെടുപ്പ് ചൂടുപിടിക്കുമ്പോൾ നേമം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ പ്രചാരണത്തിനായി അഘോരി സ്വാമിമാർ എത്തിയതിനെ പരിഹസിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടി. ഉത്തർപ്രദേശിൽ നിന്നുള്ള അഘോരി സ്വമിമാരാണ് എത്തിയത്. യു പി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് പറഞ്ഞിട്ടാണ് സ്വാമിമാർ നേമത്തെത്തിയത്. അ​ഘോ​രി സ്വാ​മി​മാ​രു​ടെ സാ​ന്നി​ധ്യ​ത്തെ രൂ​ക്ഷ​മാ​യ പ​രി​ഹാ​സ​ത്തോ​ടെ​യാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി ​ശി​വ​ൻ​കു​ട്ടി​യും യു​ഡി​എ​ഫ് സ്ഥാ​നാ​ർഥി കെ​എ​സ് ശ​ബ​രീ​നാ​ഥ​നും നേ​രി​ട്ട​ത്. നേമം മണ്ഡലത്തിൽ 23 സ്കൂളുകളുണ്ടെന്നും പഠനസമയത്തു നൂറുകണക്കിന് അഘോരി സ്വാമിമാർ […]
Read more

നാദാപുരം എന്നും ഇടത് പക്ഷത്തോട് കൂറുള്ള മണ്ണ് : കഴിഞ്ഞ കാല ചരിത്രങ്ങൾ നോക്കാം

കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ വിപ്ലവവീര്യവും പോരാട്ട ചരിത്രവും ഇഴചേർന്ന് കിടക്കുന്ന നാദാപുരം മണ്ഡലം, മറ്റൊരു നിർണ്ണായക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ നിൽക്കുമ്പോൾ മുമ്പെങ്ങുമില്ലാത്ത വിധം രാഷ്ട്രീയ പോരാട്ടം കൊഴുക്കുകയാണ്. വടക്കൻ മലബാറിലെ ഈ ചുവപ്പൻ കോട്ടയിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി തുടരുന്ന ഇടതുപക്ഷ ആധിപത്യത്തിന് ഇളക്കം തട്ടിക്കാനുറച്ച് യുഡിഎഫും, തങ്ങളുടെ കരുത്തുറ്റ വേരുകൾ കൂടുതൽ ആഴത്തിൽ ഉറപ്പിക്കാൻ എൽഡിഎഫും നേർക്കുനേർ നിൽക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. 1957-ൽ മണ്ഡലം രൂപീകൃതമായത് മുതൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഹൃദയമിടിപ്പായി മാറിയ […]
Read more

യുഡിഎഫ് വന്നാൽ ആര് മുഖ്യമന്ത്രിയാകണം? രമേശ് ചെന്നിത്തല: കെ സുധാകരൻ

കണ്ണൂർ: യുഡിഎഫ് സർക്കാർ അധികാരത്തിൽ വരികയാണെങ്കിൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് മുൻ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. സീനിയറായ, പക്വതയുള്ള ആളാണ് രമേശ് ചെന്നിത്തലയെന്ന് സുധാകരൻ പറഞ്ഞു. വി.ഡി. സതീശൻ, കെ.സി വേണു ഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ പറയപെടുന്നുണ്ടെങ്കിലും താൻ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നാണ് ശുപാർശ ചെയ്യുന്നതെന്ന് സുധാകരൻ വ്യക്തമാക്കി. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫുമടക്കമുള്ള […]
Read more

Recent News

Advertisement
WhiteswanTV Footer