Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Politics

സാധാരണക്കാരന്റെ കണ്ണുനീരൊപ്പുന്ന യുഡിഎഫ് ഭരണകൂടം വരും; തിരുവഞ്ചൂർ രാധാകൃഷ്ണൻ

​കോട്ടയം: കേരളത്തിലെ ജനങ്ങളുടെ വേദന തിരിച്ചറിയുന്നതും സാധാരണക്കാരന്റെ കണ്ണുനീരൊപ്പുന്നതുമായ ഒരു മാനുഷിക ഭരണകൂടം യുഡിഎഫിന്റെ നേതൃത്വത്തിൽ അധികാരത്തിൽ വരുമെന്ന് കോട്ടയം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ. വിജയപുരം മണ്ഡലത്തിൽ സംഘടിപ്പിച്ച ആവേശോജ്വലമായ തിരഞ്ഞെടുപ്പ് പര്യടനത്തിൽ വോട്ടർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ​കഴിഞ്ഞ പത്ത് വർഷമായി ഇടതുപക്ഷ സർക്കാർ കോട്ടയത്തോടും ഇവിടുത്തെ ജനങ്ങളോടും കാണിക്കുന്നത് കടുത്ത വികസന വിരോധമാണെന്ന് അദ്ദേഹം ആരോപിച്ചു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെപ്പോലും അവഗണിക്കുന്ന സർക്കാരിന്റെ ഈ സമീപനത്തിന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ […]
Read more

ഉ‍ഡായിപ്പ് ഡെമോക്രാറ്റിക് ഫ്രണ്ടായി യുഡിഎഫ് മാറി: എം സ്വരാജ്

കൊച്ചി: യുഡിഎഫ് കേരളത്തിൽ യഥാർത്ഥത്തിൽ ഉ‍ഡായിപ്പ് ഡെമോക്രാറ്റിക് മുന്നണിയായി മാറിയെന്ന് സിപിഎം നേതാവ് എം. സ്വരാജ് ആരോപിച്ചു. വയനാട് ദുരന്തത്തിനുശേഷം കോൺഗ്രസ് പണം പിരിച്ച് കൊള്ള നടത്താൻ ശ്രമിച്ചതായി സ്വരാജ്. പ്രളയ കാലത്ത് ആയിരം വീടുകൾ നിർമിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടും കോടിക്കണക്കിന് രൂപ പിരിച്ചുവെങ്കിലും ഒരു വീടും നിർമ്മിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ വയനാട് ദുരന്തത്തിന്റെ പേരിൽ ഇരട്ടക്കൊള്ള നടത്താനുള്ള പദ്ധതി പ്രവർത്തിച്ചുവരികയാണ്. സ്ഥലം വാങ്ങി തട്ടിപ്പ് നടത്തിയെന്നും അഞ്ച് കോടി രൂപ പിരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കോൺഗ്രസ് […]
Read more

മുഖ്യമന്ത്രിക്കെതിരെയും സ്ഥാനാർഥിയെ നിർത്തും, ഒറ്റ സീറ്റും ഒഴിച്ചിടില്ല: കോൺഗ്രസ്

ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എല്ലാ 294 സീറ്റുകളിലും മത്സരിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. മുഖ്യമന്ത്രി മമത ബാനർജി മത്സരിക്കുന്ന ഭവാനിപൂർ മണ്ഡലത്തിലും കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തുമെന്ന് പാർട്ടി വ്യക്തമാക്കി. ഡൽഹിയിൽ നടന്ന കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) യോഗത്തിന് ശേഷമാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. പാർട്ടിയുടെ മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. പശ്ചിമ ബംഗാളിന്റെ ചുമതലയുള്ള എഐസിസി നേതാവ് ഗുലാം അഹമ്മദ് മിർ പറഞ്ഞു, എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്താനാണ് കോൺഗ്രസ് ഉദ്ദേശിക്കുന്നത്. […]
Read more

തിരഞ്ഞെടുപ്പ് വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിയുമായി പൊലീസ്

​മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുമായി മലപ്പുറം ജില്ലാ പൊലീസ്. തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ സാധ്യതയുള്ളതും പൊതുജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ പോസ്റ്റുകൾ തടയുന്നതിനായി ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക സോഷ്യൽ മീഡിയ നിരീക്ഷണ വിഭാഗം ജില്ലാ പൊലീസ് ആസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ചു. നിലവിൽ ഇത്തരത്തിലുള്ള പോസ്റ്റുകൾ അപ്‌ലോഡ് ചെയ്ത ഏഴു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കൂടാതെ നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ ഉൾപ്പെട്ട 84 സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ പോസ്റ്റുകൾ നീക്കം […]
Read more

അമ്പലപ്പുഴയിലെ ഒരു അനുഭാവിയെയും നഷ്ടമായിട്ടില്ല: സജി ചെറിയാൻ

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലം എൽഡിഎഫിന് ഉറച്ച ഭൂരിപക്ഷമുള്ള പ്രദേശമാണെന്നും ഇവിടെ എൽഡിഎഫ് വിജയിക്കുമെന്നും മന്ത്രി സജി ചെറിയാൻ. മുൻ മന്ത്രി ജി. സുധാകരൻ വ്യക്തിപരമായ വോട്ടുകൾ നേടില്ലെന്നും, പാർട്ടിക്ക് പുറത്തുപോയാൽ ജനങ്ങൾ പിന്തുണ നൽകില്ലെന്നും സജി ചെറിയാൻ പറഞ്ഞു. അമ്പലപ്പുഴയിൽ ഇതുവരെ ഒരു അനുഭാവിയെയും നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വതന്ത്ര സ്ഥാനാർത്ഥിയായ ജി. സുധാകരൻ ഉന്നയിച്ച രാഷ്ട്രീയ കുറ്റകൃത്യ ആരോപണങ്ങൾക്ക് മറുപടി പറയാനില്ലെന്നും, അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. സുധാകരനെ പാർട്ടിയോടൊപ്പം നിർത്താൻ ശ്രമിച്ചിരുന്നുവെന്നും, അടുത്തുവരുമ്പോൾ […]
Read more

തമിഴ്‌നാട് ഡിഎംകെ സഖ്യത്തിൽ എസ്ഡിപിഐക്ക് ഒരു സീറ്റ്; നെല്ലൈ മുബാറക് സ്ഥാനാർത്ഥിയായേക്കും

ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രീയ ചർച്ചകൾക്കൊടുവിൽ ഡിഎംകെ നേതൃത്വം നൽകുന്ന മതേതര പുരോഗമന സഖ്യത്തിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) സ്ഥാനമുറപ്പിച്ചു. സഖ്യത്തിന്റെ ഭാഗമായി തിരുവാരൂർ ജില്ലയിലെ നണ്ണിലം മണ്ഡലമാണ് എസ്ഡിപിഐക്ക് അനുവദിച്ചിരിക്കുന്നത്. മൂന്ന് സീറ്റുകൾ എന്ന പ്രാഥമിക ആവശ്യത്തിൽ ഉറച്ചുനിന്ന എസ്ഡിപിഐക്ക് ഒടുവിൽ ഒരു സീറ്റ് മാത്രമാണ് ഡിഎംകെ നേതൃത്വം നൽകിയത്. ചെന്നൈയിൽ ഒരു സീറ്റ് വേണമെന്ന ആവശ്യവും തള്ളിപ്പോയിട്ടുണ്ട്. നിലവിൽ അനുവദിച്ച നണ്ണിലം മണ്ഡലത്തിന് പകരം മറ്റേതെങ്കിലും മണ്ഡലം ലഭിക്കുമോ എന്ന കാര്യത്തിൽ […]
Read more

ജമാഅത്തെ ഇസ്‌ലാമി വിചാരിച്ചാൽ എന്നെ മാറ്റിനിർത്താനാവില്ല; എം.കെ. മുനീർ

കോഴിക്കോട്: മുസ്‌ലിം ലീഗ് സ്ഥാനാർഥി നിർണ്ണയത്തിൽ ജമാഅത്തെ ഇസ്‌ലാമി ഇടപെട്ടു എന്ന എളമരം കരീമിന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ മറുപടിയുമായി ഡോ. എം.കെ. മുനീർ. ജമാഅത്തെ ഇസ്‌ലാമി വിചാരിച്ചാൽ തന്നെ മാറ്റിനിർത്താൻ കഴിയില്ലെന്നും ആരുടെയും ഇംഗിതത്തിന് അനുസരിച്ച് പ്രവർത്തിക്കുന്ന സംഘടനയല്ല മുസ്‌ലിം ലീഗ് എന്നും അദ്ദേഹം വ്യക്തമാക്കി. ​മുസ്‌ലിം ലീഗിന്റെ കരുത്തനായ നേതാവായ മുനീറിന് ഇത്തവണ സീറ്റ് നൽകാതിരുന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ സമ്മർദ്ദം മൂലമാണെന്നായിരുന്നു സിപിഎം നേതാവ് എളമരം കരീമിന്റെ ആരോപണം. രാഷ്ട്രീയ ഇസ്‌ലാമിനോടും ജമാഅത്തെ ഇസ്‌ലാമിയോടും മുനീർ […]
Read more

ദൂരദര്‍ശനിലെ പ്രചാരണ പരിപാടി ബഹിഷ്കരിച്ച് സിപിഐ

തിരുവനന്തപുരം: ദൂരദർശനിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ബഹിഷ്കരിച്ച് സിപിഐ. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് പരിപാടിയിൽ പങ്കെടുക്കില്ലെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. ദൂരദർശൻ ചില ഭാഗങ്ങൾ ഒഴിവാക്കാൻ നിർദ്ദേശിച്ചതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരായ പരാമർശങ്ങൾ ഒഴിവാക്കി മാത്രമേ പരിപാടി റെക്കോർഡ് ചെയ്യാനാകൂ എന്ന് അറിയിച്ചതായി അദ്ദേഹം പറഞ്ഞു. അവസാനത്തെ രണ്ട് ഖണ്ഡികകൾ ഒഴിവാക്കണമെന്നായിരുന്നു നിർദേശം. വെറ്റിങ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ഈ നടപടി ഉണ്ടായതെന്നും, ഒഴിവാക്കിയ […]
Read more

ചില്ലറ വോട്ടിനും നാല്‌ സീറ്റിനും ഞങ്ങൾ രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ല: പിണറായി വിജയൻ

തൃശ്ശൂർ: ആർഎസ്എസ് സംബന്ധമായ ആരോപണങ്ങളെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. “ശുദ്ധ അസംബന്ധം പറയാൻ ഒരു മടിയും വി.ഡി. സതീശനും ഇല്ല” എന്ന് മുഖ്യമന്ത്രി പറഞ്ഞു. 1977-ലെ കണ്ണൂർ സംഭവങ്ങൾ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കോൺഗ്രസ് മുൻ പ്രസിഡന്റ് തന്നെ മാർക്‌സിസ്റ്റുകാരെ രക്ഷിക്കാൻ ആർഎസ്എസ് ശാഖയ്ക്ക് സഹായം നൽകിയതായും, അതിൽ മുൻ നേതാക്കളും പങ്കാളിയാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ രാഷ്ട്രീയ പ്രവർത്തന സമയത്ത് ആക്രമണത്തിന്റെ ലക്ഷ്യം താനായിരുന്നെന്നും, ഇപ്പോൾ ഏതൊരു […]
Read more

സംസ്ഥാനത്ത് 2,71,42,952 വോട്ടർമാർ; അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,71,42,952 വോട്ടർമാരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേൽക്കർ ആണ് പത്രക്കുറിപ്പിലൂടെ വിവരം അറിയിച്ചത്. വോട്ടർ പട്ടിക www.ceo.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഇതിനൊപ്പം താലൂക്ക് ഓഫീസുകൾ, വില്ലേജ് ഓഫീസുകൾ, ബൂത്ത് ലെവൽ ഓഫീസർമാർ എന്നിവരുടെയിടത്തും പട്ടിക പരിശോധിക്കാം. രാഷ്ട്രീയ പാർട്ടികൾക്കും താലൂക്ക് ഓഫീസുകളിൽ നിന്ന് പട്ടിക കൈപ്പറ്റി പരിശോധന നടത്താൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു. ഇതിനകം തന്നെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix