Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Politics

സീൽ വിവാദത്തിൽ പിഴവ് സമ്മതിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പുതിയ നടപടി; പോസ്റ്റുകൾ നീക്കി തുടങ്ങി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കുലറിൽ ബിജെപി സീൽ പതിച്ചതിന്‍റെ വിവരങ്ങൾ സമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചതിനെ തുടർന്ന് നടപടികൾ ആരംഭിച്ചിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. മാധ്യമപ്രവർത്തകരുടെയും മാധ്യമ സ്ഥാപനങ്ങൾക്കും പോസ്റ്റുകൾ കേരള പൊലീസിന്‍റെ നിർദേശ പ്രകാരം എക്സ് നീക്കി തുടങ്ങി. തെരഞ്ഞെടുപ്പ് കമ്മീഷൻ സമ്മതിച്ച പിഴവിന്‍റെ വിവരങ്ങൾ പങ്കുവച്ചതിനെതിരായ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കേരള ഡിജിപിക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിവരം. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന മട്ടിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പുതിയ […]
Read more

“വീട്ടിൽപ്പോയി ചോദിച്ചാൽ മതി” സ്വാഭാവിക പ്രതികരണം: പിണറായി വിജയൻ

ഇടുക്കി: കോന്നിയിലെ എൽഡിഎഫ് യോഗത്തിൽ ഉണ്ടായ വിവാദ പ്രതികരണത്തെക്കുറിച്ച് വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതു യോഗത്തിൽ പാലിക്കേണ്ട ചില മര്യാദകളുണ്ടെന്നും, ആ മര്യാദ പാലിക്കാത്ത സാഹചര്യത്തിൽ പ്രതികരണവും അതിനനുസരിച്ചാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. “പൊതുയോഗത്തിൽ എല്ലാവരും ഇഷ്ടമുള്ള കാര്യങ്ങൾ ചോദിക്കില്ല. അത്തരം സാഹചര്യങ്ങളിൽ ലഭിക്കുന്ന മറുപടിയും അതിനനുസരിച്ചായിരിക്കും,” എന്നും അദ്ദേഹം വ്യക്തമാക്കി. കോന്നിയിൽ നടന്ന എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിടെയാണ് വിവാദം ഉണ്ടായത്. പ്രസംഗത്തിനിടെ സദസ്സിൽ നിന്നൊരു വ്യക്തി ചോദ്യം ചോദിക്കാൻ ശ്രമിച്ചപ്പോൾ “വീട്ടിൽ പോയി ചോദിച്ചാൽ മതി” […]
Read more

എന്താണീ ഡീൽ, കോൺഗ്രസിന് ഒരു ഉളുപ്പുമില്ലേ: പിണറായി വിജയൻ

ഇടുക്കി: സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിനെതിരേ കോ-ലീ-ബീ സഖ്യം എന്ന ആരോപണം ആവർത്തിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസുമായി കൂട്ടുകൂടുന്ന പാർട്ടിയാണ് കോൺഗ്രസെന്നും അതിൽ കോൺഗ്രസിന് ഒരു ഉളുപ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മണ്ഡലങ്ങളിലും ഡീൽ ആണെന്ന് പറയുന്ന പ്രതിപക്ഷ നേതാവ് നാളെ ധർമടം മണ്ഡലത്തെക്കുറിച്ചും പറയുമോ എന്നും കൂട്ടിച്ചേർത്തു. എന്താണിപ്പോൾ ഡീൽ എന്ന് പറയുന്നതിന്റെ അർഥം. എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ഒരുമുസ്ലീം നാമധാരിയാണ് പാലക്കാട് എൽഡിഎഫ് സ്ഥാനാർഥി. അതുകൊണ്ടാണോ ഡീൽ എന്ന് പറയുന്നത്. […]
Read more

’ചെറ്റത്തരം എന്ന വാക്ക് എപ്പോളാണിത്ര അശ്ലീലമായത്?: പിണറായി വിജയൻ

ഇടുക്കി: സിപിഎം വിട്ട ജി സുധാകരന് എതിരായ ‘രാഷ്ട്രീയ ചെറ്റത്തരം’ പരാമർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വിജയൻ. ജി. സുധാകരനെ വ്യക്തിപരമായി “ചെറ്റ” എന്ന് വിളിച്ചിട്ടില്ലെന്നും, അത്തരത്തിൽ വിളിക്കാൻ മാധ്യമങ്ങൾ ശ്രമിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. “ഞാൻ പറഞ്ഞത് ‘രാഷ്ട്രീയ ചെറ്റത്തരം’ എന്നതാണ്. ചെറ്റത്തരം എന്ന വാക്ക് എപ്പോഴാണ് ഇത്ര അശ്ലീലമായത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല,” എന്നും അദ്ദേഹം വ്യക്തമാക്കി. “ചില്ലറ വോട്ടുകൾക്കും നാല് സീറ്റുകൾക്കുമായി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങൾ എന്ന് നാളുകളായി പറയുന്ന കാര്യമാണ്. അതിന് ഞങ്ങൾ […]
Read more

നിയമസഭാ തെരഞ്ഞെടുപ്പ്; സോഷ്യല്‍ മീഡിയ നിരീക്ഷണത്തിൽ

തിരുവനന്തപുരം: നിയസമഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമ നിരീക്ഷണം കര്‍ശനമാക്കിയിരിക്കുയാണ് പൊലീസ്. ഇതുവരെ 12 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തതിട്ടുള്ളത്. സൈബര്‍ ആസ്ഥാനത്തും വിവിധ സ്റ്റേഷനുകളിലുമായാണ് കേസെടുത്തത്. അപകീര്‍ത്തികരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ 299 പോസ്റ്റുകൾ കണ്ടെത്തി. സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം 267 പോസ്റ്റുകളാണ് നീക്കം ചെയ്തത്. 108 അംഗ സംഘത്തെയാണ് നിരീക്ഷണത്തിന് ഏര്‍പ്പെടുത്തിയത്. അക്കൗണ്ടുകള്‍ നിരീക്ഷിക്കാന്‍ 16 അംഗ കണ്ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട് . സൈബര്‍ ഓപ്പറേഷന്‍സ് എഡിജിപിക്കാണ് മേല്‍നോട്ടച്ചുമതല നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് ഏപ്രില്‍ […]
Read more

കൊവിഡ് സാഹചര്യം എൽഡിഎഫിന് തുടർ ഭരണം ഒരുക്കി: പി കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: കൊവിഡ് സാഹചര്യം ആണ് എൽഡിഎഫിന് തുടർ ഭരണം ഒരുക്കിയതെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് സ്ഥാനാർഥികൾക്ക് വേണ്ടി നെട്ടോട്ടം ഓടുകയായിരുന്നു എൽഡിഎഫ്. എൽഡിഎഫ് കൊണ്ടു പോയി സ്ഥാനാർഥിയക്കുമോ എന്നു പേടിച്ചു അങ്ങാടികളിൽ ആളുകൾക്ക് നിൽക്കാൻ തന്നെ മടിയായിരുന്നു. പരാജയം തെരെഞ്ഞെടുപ്പിന് മുന്നേ സമ്മതിച്ചു കൊണ്ടാണ് എൽഡിഎഫിന്‍റെ പോക്കെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൊവിഡ് മാത്രമാണ് തുടർഭരണം കിട്ടാൻ കാരണമായതെന്നുമാണ് കുഞ്ഞാലിക്കുട്ടിയുടെ അവകാശവാദം അതേസമയം, ജനങ്ങളോട്ജനങ്ങളോട് നേരിട്ട് ബന്ധമില്ലാതെയാണ് എൽഡിഫ് തിരഞ്ഞെടുപ്പിന് ഇറങ്ങുന്നതെന്നും . […]
Read more

പത്രിക നല്‍കാനുള്ള സമയപരിധി അവസാനിച്ചു, നാളെ സൂക്ഷ്മപരിശോധന

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനു നാമനിര്‍ദേശപത്രിക നല്‍കാനുള്ള സമയപരിധി അവസാനിച്ചു. 140 മണ്ഡലങ്ങളിലായി ഇതുവരെ 1269 പത്രികകളാണ് സമര്‍പ്പിച്ചിരിക്കുന്നത്. നാളെയാണു സൂക്ഷ്മപരിശോധന നടക്കുന്നത് . 26 വരെ പത്രിക പിന്‍വലിക്കാം. അതോടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന്റെ അന്തിമചിത്രം തെളിയും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം 6 പ്രവൃത്തിദിവസം മാത്രമാണ് പത്രിക സമര്‍പ്പണത്തിന് സമയം ഉണ്ടായിരുന്നത്. പോളിങ് ഉദ്യോഗസ്ഥരില്‍ പ്രിസൈഡിങ് ഓഫിസര്‍മാര്‍, ഫസ്റ്റ് പോളിങ് ഓഫിസര്‍ എന്നിവര്‍ക്കുള്ള ആദ്യഘട്ട പരിശീലനം നാളെ മുതല്‍ 29 വരെ നടക്കും. രണ്ടാംഘട്ട പരിശീലനം നടക്കുന്ന കേന്ദ്രത്തില്‍ […]
Read more

ജി സുധാകരൻ മുതൽ മഞ്ചേശ്വരം വരെ; അപരന്മാർ വീണ്ടും

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഗോദയിൽ പോരാട്ടം ശക്തമാകുമ്പോൾ വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കാൻ പതിവ് പോലെ അപരന്മാരും സജീവമായി മാറിയിരിക്കുകയാണ് . പ്രമുഖ മുന്നണി സ്ഥാനാർത്ഥികളുടെ പേരിനോട് സാമ്യമുള്ളവർ പത്രിക സമർപ്പിച്ചതോടെ വോട്ട് ചോർച്ച തടയാനുള്ള നെട്ടോട്ടത്തിലാണ് രാഷ്ട്രീയ പാർട്ടികൾ. എൽഡിഎഫ് വട്ടിയൂര്‍ക്കാവ് സ്ഥാനാർത്ഥി വികെ പ്രശാന്തിന് തലവേദനയായി കെ പ്രശാന്ത് എന്ന അപരൻ പത്രിക നൽകി. വോട്ടർമാർക്ക് പേര് മാറിപ്പോകാൻ സാധ്യതയുള്ളതിനാൽ പ്രചാരണത്തിൽ ചിഹ്നം കൃത്യമായി ബോധ്യപ്പെടുത്താനാണ് എൽഡിഎഫ് ശ്രമം. സിപിഎം വിട്ട് സ്വതന്ത്രനായി മത്സരിക്കുന്ന സ്ഥാനാർത്ഥി ജി സുധാകരനെതിരെ […]
Read more

കുടുംബത്തെ അമേരിക്കയിലയച്ച് സാമ്രാജ്യത്വ വിരുദ്ധത പ്രസംഗിക്കുന്നവനാണോ കോമാളി ?: ജോയ് മാത്യു

​പാലക്കാട്: യുഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ രമേഷ് പിഷാരടിയെ ‘കോമാളി’ എന്ന് പരിഹസിച്ച മുൻ മന്ത്രി തോമസ് ഐസക്കിനെതിരെ രൂക്ഷവിമർശനവുമായി നടൻ ജോയ് മാത്യു. വയറ്റുപിഴപ്പിനായി അഭിനയിക്കുന്നവനാണോ അതോ കുടുംബത്തെ അമേരിക്കയിലയച്ച് നാട്ടിൽ അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ പ്രസംഗിക്കുന്നവനാണോ യഥാർത്ഥ കോമാളി എന്ന് ജോയ് മാത്യു ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. ​പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് തോമസ് ഐസക് പിഷാരടിക്കെതിരെ വിവാദ പരാമർശം നടത്തിയത്. “കോമാളി വേഷം കെട്ടിനടക്കുന്ന നടന്മാരെ ഒരുദിവസം കൊണ്ട് കൊണ്ടുപോയി വെച്ചിട്ട് വോട്ട് കിട്ടുന്നില്ലെന്ന് പറയുന്നതിൽ കാര്യമുണ്ടോ” […]
Read more

അര സംഘിയും മുഴു സംഘിയും പാലക്കാടിന് വേണ്ട: പി സരിൻ

പാലക്കാട്: അര സംഘിയും മുഴു സംഘിയും പാലക്കാടിന് വേണ്ടേ വേണ്ടെന്ന് ഡോ. പി സരിൻ. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ ബാബുവിന്‍റെ വാക്കുകൾ ഷെയര്‍ ചെയ്തുകൊണ്ടാണ് സരിന്‍റെ വിമര്‍ശനങ്ങൾ. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിയുടെ പഴയ പരാമര്‍ശങ്ങൾ ഓർമ്മിപ്പിച്ചാണ് സിപിഎം വിമര്‍ശനങ്ങൾ കടുപ്പിച്ചിട്ടുള്ളത്. ഗാസയിൽ മനുഷ്യക്കുരുതി നടത്തിയതിൽ ഇവിടെ പ്രതിഷേധിച്ചിട്ട് എന്തു കാര്യം എന്നാണ് പിഷാരടി പറയുന്നത്. ഇദ്ദേഹം ഒരു അരസംഘിയെ പോലെയല്ലേ സംസാരിച്ചത്? സംഘികൾക്ക് മാത്രമല്ലേ ലോകത്തിൽ ഇസ്രയേലിനെ ന്യായീകരിക്കാൻ […]
Read more

Recent News

Advertisement
WhiteswanTV Footer