Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Politics

മുൻ എംഎൽഎയായ ലീഗ് നേതാവ് എംസി കമറുദ്ദീൻ വീണ്ടും അറസ്റ്റിൽ

കാഞ്ഞങ്ങാട്: മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ എം സി കമറുദ്ദീൻ വീണ്ടും അറസ്റ്റിൽ. ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിലാണ് മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ എം സി കമറുദ്ദീനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തത്. കാസർഗോഡ് ചിത്താരി സ്വദേശികളായ അഫ്സാന, സാബിറ എന്നിവർ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇരുവരിൽ നിന്നും നിക്ഷേപമായി യഥാക്രമം 15 ലക്ഷം രൂപയും 22 ലക്ഷം രൂപയും വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. കാഞ്ഞങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് […]
Read more

സിപിഐയുടെ സീറ്റുകൾ പിടിച്ചെടുക്കാൻ സിപിഎം

സിപിഎം കഴിഞ്ഞാൽ ഇടതുമുന്നണിയിലെ പ്രബലമായ പാർട്ടിയാണ് സിപിഐ. ഒരുകാലത്ത് സിപിഎം പോലും പിറവികൊള്ളുന്നത് സിപിഐയിൽ നിന്നുമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന സിപിഐയുടെ ദേശീയ കൗണ്‍സിലില്‍നിന്ന് 32 പേര്‍ ഇറങ്ങി പോന്നതോടെയാണ് പതിറ്റാണ്ടുകൾക്ക് മുമ്പ് പിളര്‍പ്പ് യാഥാര്‍ത്ഥ്യമായത്. പരസ്പരം ചേരിതിരിഞ്ഞെങ്കിലും പിന്നീട് സിപിഐയും സിപിഎമ്മും സഹോദര ഇടതുകക്ഷികളായി. അന്നത്തെ ഭരണകക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസിനോടുള്ള എതിര്‍പ്പാണ് കമ്മ്യൂണിസറ്റ് പ്രസ്ഥാനത്തിന്റെ പിളര്‍പ്പിന്റെ ഒരു കാരണമെങ്കില്‍, ആ നിലപാട് ഇന്നും ഉയര്‍ത്തിപ്പിടിക്കുന്ന ഒരേ ഒരു ഘടകം കേരളത്തിലെ സിപിഎം ആയിരിക്കും. […]
Read more

മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കെപിസിസി കാല്‍നട പ്രക്ഷോഭയാത്ര നടത്തും: കെ. സുധാകരന്‍

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്കെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന ദ്രോഹ നടപടികള്‍ക്കെതിരെയും മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തി കെപിസിസി കാല്‍നട പ്രക്ഷോഭയാത്ര നടത്തുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പറഞ്ഞു.ബ്ലു സാമ്പത്തിക നയത്തിന്റെ പേരുപറഞ്ഞ് കടല്‍ മണല്‍ ഖനനത്തിന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം മത്സ്യമേഖലയുടെ മരണമണിയാണ്. മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കുന്നതും കടലിന്റെ ആവാസവ്യവസ്ഥ തകര്‍ക്കുന്നതുമായ കടല്‍ മണല്‍ ഖനനത്തിന് ഒരു സ്ഥാപനങ്ങളെയും കേരളത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ല എന്നും അദ്ധേഹം കൂട്ടിച്ചേർത്തു. മത്സ്യത്തൊഴിലാളികളെ സംസ്ഥാന സര്‍ക്കാര്‍ വഞ്ചിക്കുകയാണ്. […]
Read more

ബിജെപിക്കുള്ളിൽ തർക്കം; പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ ബിജെപി, രാഷ്ട്രപതി ഭരണത്തിനുള്ള സാധ്യതയേറി

ദില്ലി: ബീരേൻ സിങ്ങിന്റെ രാജിക്ക് തൊട്ടുപിന്നാലെ മണിപ്പൂരിൽ രാഷ്ട്രപതി ഭരണത്തിനുള്ള സാധ്യതയേറുന്നു. ബിജെപി എംഎൽഎമാർക്കിടയിൽ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ സമവായം എത്താനായില്ലെങ്കിൽ പാർലമെന്റ് സമ്മേളനത്തിന് ശേഷം രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കും. അതേസമയം എംഎൽഎമാരെ കേന്ദ്രനേതൃത്വം ദില്ലിക്ക് വിളിപ്പിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ബീരേന്റെ രാജി കൊണ്ട് പ്രശ്നങ്ങൾ തീർന്നിട്ടിലെന്നും പ്രത്യേക ഭരണസംവിധാനം എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും കുക്കി സംഘടന പ്രതികരിച്ചു. ബിജെപി എംഎൽഎമാരുടെ യോഗം ഇന്നലെ ചേർന്നെങ്കിലും അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച് സമവായമായില്ല. എംഎൽഎമാരുടെ […]
Read more

ദേശീയതലത്തിൽ കോൺഗ്രസിന്റെ മുഖമാകുവാൻ ഐഷ സുല്‍ത്താന

സംവിധായികയും നടിയുമായ ഐഷ സുൽത്താന ഉടൻ കോൺഗ്രസിൽ ചേരുമെന്ന് സൂചന. ഏറെ നാളുകളായി ഐഷയുടെ പല പ്രതികരണങ്ങളും കോൺഗ്രസിന് അനുകൂലമായിട്ടായിരുന്നു. മറ്റെല്ലാവരും കോൺഗ്രസിനെ തള്ളിപ്പറയുന്ന ഘട്ടങ്ങളിൽ പോലും ഐഷ കോൺഗ്രസിന് ഒപ്പം തന്നെ ഉറച്ച് നിലകൊണ്ടിരുന്നു. തനിക്ക് പ്രത്യേകിച്ച് രാഷ്ട്രീയമില്ലെന്ന് ആവർത്തിച്ച് പറയുമ്പോഴും സംഘപരിവാർ ഉയർത്തിക്കാട്ടുന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരെ പൊരുതുവാനുള്ള ഇടമായി ഐഷ കോൺഗ്രസിനെ കാണുകയാണ്. ഏറ്റവും ഒടുവിലായി ഡൽഹിയിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഇന്ത്യ മുന്നണിയിലെ പോലും മറ്റു പാർട്ടികൾ കോൺഗ്രസിനെ വിമർശിച്ചിരുന്നു. അപ്പോഴും ആം […]
Read more

ഡൽഹി ബിജെപിയിൽ സജീവ ചർച്ച; ആരാകും അടുത്ത മുഖ്യമന്ത്രി?

നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഡൽഹിയിൽ സജീവ ചർച്ചകൾ. ആരാകും അടുത്ത ഡൽഹി മുഖ്യമന്ത്രി? ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തിലെ നേതാക്കളുമായി ഇന്നും ചർച്ച നടത്തും. ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയ പർവേഷ് വെർമ, ഡൽഹി നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദർ ഗുപ്ത, വനിതാ നേതാവായ ശിഖാ റായ് എന്നീ പേരുകളും ചർച്ചയിൽ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ നേതാക്കൾ ഇക്കാര്യത്തിൽ പ്രതികരിച്ചത് ദേശീയ നേതൃത്വത്തിന്റെ തീരുമാനം എന്താണോ അത് അന്തിമ തീരുമാനം എന്നാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ […]
Read more

സിപിഎം തൃശ്ശൂർ ജില്ലാ സമ്മേളനം ഇന്ന്

തൃശ്ശൂർ: സിപിഎം തൃശ്ശൂർ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം. കുന്നംകുളം ടൗൺഹാളിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ആണ് സമ്മേളനം. രാവിലെ 9 ജില്ലയിലെ മുതിർന്ന നേതാവ് എൻ ആർ ബാലൻ പതാക ഉയർത്തും. പ്രകൃതി സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. അതിനുശേഷം ജില്ലാ സെക്രട്ടറി എം എം വർഗീസ് റിപ്പോർട്ട് അവതരിപ്പിക്കും. കരുവന്നൂർ തട്ടിപ്പ്, മറ്റ് സഹകരണ ബാങ്കുകളിലെ സാമ്പത്തിക ക്രമക്കേട്, തൃശ്ശൂരിലെ ബിജെപിയുടെ വിജയം, കത്തോലിക്കാ സഭ ബിജെപിക്ക് […]
Read more

ഹസീനയുടെ പരാമര്‍ശം തികച്ചും വ്യക്തിപരമായത്; ഇന്ത്യക്ക് അതിൽ പങ്കില്ല – ബംഗ്ലാദേശിന് MEAയുടെ മറുപടി

ന്യൂഡല്‍ഹി: ഷേക്ക് ഹസീന നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധം അറിയിച്ച ബംഗ്ലാദേശിന് തിരിച്ച് മറുപടിയുമായി ഇന്ത്യ. ഹസീന നടത്തിയ പരാമര്‍ശങ്ങള്‍ തികച്ചും വ്യക്തിപരമാണെന്നും ഇന്ത്യയ്ക്ക് അതില്‍ പങ്കില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.ഇന്ത്യയിലിരുന്ന് ഷേക്ക് ഹസീന ബംഗ്ലാദേശിലെ തന്റെ അനുയായികളെ അഭിസംബോധന ചെയ്തതിന് ശേഷമാണ് ബംഗ്ലാദേശ് സര്‍ക്കാര്‍, ധാക്കയിലെ ഇന്ത്യയുടെ ആക്ടിങ് ഹൈക്കമ്മിഷണറെ കടുത്ത പ്രതിഷേധം അറിയിച്ചത്. ഹസീന ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് തടയണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.ബംഗ്ലദേശിന്റെ ഇന്ത്യയിലെ ആക്ടിങ് ഹൈക്കമ്മിഷണറെ വെള്ളിയാഴ്ച വിളിച്ചുവരുത്തിയിരുന്നു. ബംഗ്ലാദേശുമായി പരസ്പരം പ്രയോജനകരവുമായ ബന്ധമാണ് ഇന്ത്യ […]
Read more

റോഡിൽ പന്തൽകെട്ടി പാർട്ടി പരിപാടി: എം.വി. ഗോവിന്ദന് ഫെബ്രുവരി 12-ന് ഹൈക്കോടതി മുന്‍പാകെ ഹാജരാകാൻ നിർദേശം

കൊച്ചി: രാഷ്ട്രീയപാര്‍ട്ടികള്‍ വഴിതടസ്സപ്പെടുത്തി പരിപാടികള്‍ സംഘടിപ്പിച്ചതിലുള്ള കോടതിയലക്ഷ്യ കേസില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഫെബ്രുവരി 12-ന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശം. ഫെബ്രുവരി 10-ന് മറ്റുരാഷ്ട്രീയനേതാക്കള്‍ക്കൊപ്പം ഹാജരാകണമെന്നാണ് നേരത്തെ എം.വി. ഗോവിന്ദനോടും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, എം.വി.ഗോവിന്ദന്‍ ഇതില്‍ ഇളവുതേടി കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് ഫെബ്രുവരി 12-ന് വൈകീട്ട് നാലുമണിക്ക് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. തിരുവനന്തപുരം വഞ്ചിയൂരില്‍ റോഡ് തടസപ്പെടുത്തി സി.പി.എം. സമ്മേളനം സംഘടിപ്പിച്ചതിലാണ് എം.വി.ഗോവിന്ദന്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടത്. കൊച്ചി കോര്‍പ്പറേഷന്‍ ഓഫീസിന് […]
Read more

2025 സംസ്ഥാന ബജറ്റ്: ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ എന്ന് ആക്ഷേപം

2025 സംസ്ഥാന ബജറ്റ് ജനപ്രിയ പദ്ധതികളില്ലാത്ത ബജറ്റ് എന്ന് ആക്ഷേപം. ഭൂനികുതി ഇരട്ടിയാക്കിയ ബജറ്റില്‍ ഏറെ പ്രതീക്ഷിച്ച ക്ഷേമപെന്‍ഷന്‍ വര്‍ദ്ധനവ് പ്രഖ്യാപനം ഉണ്ടായില്ല.കേരളത്തിലെ സാമ്പത്തികപ്രതിസന്ധി നിഴലിക്കുന്നതായിരുന്നു ഇന്ന് ധനമന്ത്രി അവതരിപ്പിച്ച ബജറ്റ്. ഭൂനികുതിയും ഇലക്ടിക് വാഹനങ്ങളുടെ നികുതിയും കോടതി ഫീസുകളും വര്‍ദ്ധിപ്പിച്ചു. ഭൂനികുതി 50% ആണ് ഉയർത്തിയത്. അതെസമയം വറുതിക്കിടയിലും വയനാടിനായി 750 കോടി രൂപയുടെ പാക്കേജ് അനുവദിച്ചതാണ് പ്രത്യേകത. സംസ്ഥാന ജീവനക്കാര്‍ക്ക് 2 ഗഡു കുടിശ്ശിക അനുവദിച്ചതാണ് മറ്റൊരു പ്രധാനപ്പെട്ട പ്രഖ്യാപനം. ലൈഫ് മിഷൻ പദ്ധതിക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer