Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Politics

പാലായിൽ ജോസ് കെ മാണിക്ക് വിജയം ഉറപ്പ്;കോട്ടയത്ത് ആറ് സീറ്റുകൾ ലഭിക്കും സിപിഐഎം റിപ്പോർട്ട്

കൊച്ചി: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്ന സി‌പി‌ഐ‌എം ജില്ലാ ഘടകങ്ങളുടെ റിപ്പോർട്ടുകൾ പുറത്ത്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളം, കോട്ടയം, കൊല്ലം, കാസർഗോഡ് ജില്ലകളിൽ നിന്ന് ശുഭപ്രതീക്ഷയുള്ള വിലയിരുത്തലുകളാണ് പാർട്ടി സംസ്ഥാന നേതൃത്വത്തിന് കൈമാറിയിരിക്കുന്നത്. ​എറണാകുളം ജില്ലയിൽ സിറ്റിംഗ് സീറ്റുകൾ നിലനിർത്തുന്നതിനൊപ്പം തൃപ്പൂണിത്തുറ മണ്ഡലം തിരിച്ചുപിടിക്കുമെന്നും ആറ് സീറ്റുകൾ ഉറപ്പാണെന്നുമാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ നിഗമനം. ആലുവയിൽ ഇത്തവണ ശക്തമായ പോരാട്ടം കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ടെന്നും സംഘടനാ സംവിധാനത്തിന്റെ കൃത്യമായ ഏകോപനം ജില്ലയിൽ ഗുണകരമായെന്നും റിപ്പോർട്ട് […]
Read more

അഴീക്കോട് ചട്ടവിരുദ്ധമായി ഓപ്പൺ വോട്ട് ചെയ്യിച്ചു; സി.പി.എം പഞ്ചായത്ത് അംഗത്തിനെതിരെ കേസ്

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഴീക്കോട് മണ്ഡലത്തിൽ അനുമതിയില്ലാതെ ഓപ്പൺ വോട്ട് രേഖപ്പെടുത്തിയ സംഭവത്തിൽ സി.പി.എം പഞ്ചായത്ത് അംഗത്തിനെതിരെ പോലീസ് കേസെടുത്തു. അഴീക്കോട് പഞ്ചായത്ത് അംഗമായ സി. ഷംനയ്ക്കെതിരെയാണ് വളപട്ടണം പോലീസ് കേസെടുത്തത്. ​വോട്ടെടുപ്പ് നടപടികളിൽ ചട്ടവിരുദ്ധമായി ഇടപെട്ടുവെന്ന ആരോപണത്തെത്തുടർന്നാണ് നടപടി. അഴീക്കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി അബ്ദുൽ കരീം നൽകിയ പരാതിയിലാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ​കൃത്യമായ അനുമതിയില്ലാതെ വോട്ടറുടെ ഓപ്പൺ വോട്ട് രേഖപ്പെടുത്തുകയും, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ മറികടന്ന് ചട്ടങ്ങൾ ലംഘിക്കുകയും ചെയ്തുവെന്നാണ് […]
Read more

കണക്കെടുപ്പിൽ മുന്നണികൾ; 40 മണ്ഡലങ്ങളിൽ നിർണ്ണായകമായി എസ്ഡിപിഐ

​കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പ്രക്രിയ പൂർത്തിയായതോടെ സംസ്ഥാനത്തെ രാഷ്ട്രീയ ഭൂപടം ആർക്കൊപ്പം നിൽക്കുമെന്ന കാര്യത്തിൽ മുന്നണികൾക്കിടയിൽ വലിയ തോതിലുള്ള കണക്കുകൂട്ടലുകൾ നടക്കുകയാണ്. റെക്കോർഡ് പോളിങ് ശതമാനവും രാഷ്ട്രീയ അട്ടിമറികളും ചർച്ചയാകുന്ന ഈ സാഹചര്യത്തിൽ, ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചെന്നും അത് നൂറ് സീറ്റുകൾ വരെയുള്ള വലിയൊരു തരംഗമായി പ്രതിപക്ഷത്തിന് അനുകൂലമായി മാറുമെന്നുമാണ് യുഡിഎഫ് നേതൃത്വം അവകാശപ്പെടുന്നത്. എന്നാൽ വോട്ടിങ് ശതമാനത്തിലുണ്ടായ വർധനവിനെ തികച്ചും സാങ്കേതികമായ കാരണങ്ങളാൽ വിശകലനം ചെയ്യുന്ന സിപിഎം, തങ്ങളുടെ ആത്മവിശ്വാസത്തിന് പോറലേറ്റിട്ടില്ലെന്ന് വ്യക്തമാക്കുന്നു. വോട്ടർ […]
Read more

‘ക്രൈസ്തവ വിഭാഗങ്ങളെ പ്രീണിപ്പിക്കാൻ ശ്രമം’; രൂക്ഷ വിമർശനവുമായി ടി.പി. സെൻകുമാർ

കൊച്ചി: ബിജെപിയുടെ “ക്രിസ്ത്യൻ ഔട്ട്‌റീച്ച്” തന്ത്രത്തെയും സംസ്ഥാന നേതൃത്വത്തെയും വിമർശിച്ച് ബിജെപി അനുഭാവിയും മുൻ ഡിജിപിയുമായ ടി. പി. സെൻകുമാർ. ബിജെപി ഹിന്ദു വോട്ടുബാങ്കിനെ അവഗണിച്ച് ക്രൈസ്തവ വിഭാഗങ്ങളെ പ്രീണിപ്പിക്കാൻ ശ്രമിച്ചതിനെതിരെ താൻ മുൻപും മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ചത്തീസ്ഗഢ് സംഭവങ്ങളുടെ പശ്ചാത്തലത്തിലും ഇതേ നിലപാട് നേരത്തെ തന്നെ പങ്കുവെച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ബിജെപിയുടെ നിലവിലെ അവസ്ഥയ്ക്ക് കാരണം സംസ്ഥാനത്തെക്കുറിച്ച് അറിവില്ലാത്ത നേതൃത്വവും അവരെ ചോദ്യം ചെയ്യാത്ത അനുയായികളുമാണെന്ന് സെൻകുമാർ വിമർശിച്ചു. […]
Read more

മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി അതിജീവിതയുടെ സുഹൃത്ത്

​തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ പെൺകുട്ടികളെയും പരാതി നൽകാൻ സാധ്യതയുള്ളവരെയും രാഹുലും സംഘവും അതിരൂക്ഷമായി ഭീഷണിപ്പെടുത്തുന്നതായി വെളിപ്പെടുത്തൽ. കേസിലുടനീളം അതിജീവിതമാർക്കൊപ്പം നിലയുറപ്പിച്ച ഷെമീർ ടി.പി. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്.​തിരഞ്ഞെടുപ്പ് സമയത്ത് സ്റ്റാർ ക്യാമ്പയിനറായി തിളങ്ങേണ്ടിയിരുന്ന തനിക്ക് വീട്ടിൽ ഒളിച്ചിരിക്കേണ്ടി വന്നതിന്റെ അമർഷവും ദേഷ്യവും രാഹുൽ ഈ പെൺകുട്ടികളോട് തീർക്കുകയാണെന്ന് ഷെമീർ ആരോപിക്കുന്നു. വോട്ടെടുപ്പിന് മുൻപ് ഏതെങ്കിലും ഒരു പെൺകുട്ടിയെക്കൊണ്ട് പരാതി പിൻവലിപ്പിക്കാൻ രാഹുൽ […]
Read more

ജനനായകൻ’ സിനിമ ചോർന്നതിൽ കർശന നടപടി വേണമെന്ന് രജനികാന്ത് അടക്കമുള്ള സൂപ്പർ താരങ്ങൾ

തമിഴ് സിനിമാ ലോകത്തെ ഒന്നടങ്കം നടുക്കിക്കൊണ്ടാണ് ദളപതി വിജയിന്റെ അവസാന ചിത്രമെന്ന വിശേഷണമുള്ള ‘ജനനായകൻ’ ഇന്റർനെറ്റിൽ ചോർന്നത്. സെൻസർ ബോർഡ് പ്രദർശനാനുമതി നൽകാത്തതിനെ തുടർന്ന് റിലീസ് അനിശ്ചിതത്വത്തിലായിരിക്കെയാണ് കഴിഞ്ഞ ദിവസം എക്സ് പ്ലാറ്റ്‌ഫോമിലൂടെ സിനിമയുടെ പൂർണ്ണരൂപം പുറത്തുവന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ഇത്തരത്തിൽ ലീക്കായത് വലിയ തോതിലുള്ള ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ​തുടക്കത്തിൽ ഈ സംഭവത്തിനെതിരെ സിനിമാ ലോകത്തുനിന്ന് കാര്യമായ പ്രതികരണങ്ങൾ ഉണ്ടാകാത്തത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ നടൻ ശിവകാർത്തികേയൻ പരസ്യമായി പ്രതിഷേധവുമായി എത്തിയതോടെ […]
Read more

ജനസ്വീകാര്യനായതിനാലാണ് പിണറായി വിജയൻ ‘ഐക്കൺ’ ആകുന്നത്: എം എ ബേബി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ “പിതൃബിംബം” ആണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം. എ ബേബി. കഴിഞ്ഞ പത്ത് വർഷമായി മുഖ്യമന്ത്രിയായും അതിന് മുൻപ് ദീർഘകാലം പാർട്ടി സെക്രട്ടറിയായും പ്രവർത്തിച്ച പിണറായി വിജയൻ കേരളീയ സമൂഹത്തിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടാണ് എൽഡിഎഫിന്റെ പ്രചാരണത്തിൽ ഒരു ഐക്കൺ എന്ന നിലയിൽ അദ്ദേഹത്തിന്റെ ചിത്രം പ്രധാനമായി ഉയർന്നുവരുന്നതെന്നും എം.എ. ബേബി പറഞ്ഞു. സംസ്ഥാനത്ത് ബിജെപിയുടെ സ്വാധീനം വർധിക്കുന്നത് ഗൗരവകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻപെങ്ങുമില്ലാത്തവിധം ദൃശ്യമായ […]
Read more

പോളിങ് ബൂത്തിൽ സ്പൈ ഗ്ലാസ്; ഉദുമയിൽ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

​കാസർകോട്: ജനാധിപത്യ പ്രക്രിയയുടെ സുതാര്യതയെ ചോദ്യം ചെയ്യുന്ന രീതിയിൽ, പോളിങ് ബൂത്തിനകത്ത് ഒളിക്യമറയുള്ള കണ്ണട ധരിച്ചെത്തിയ യുഡിഎഫ് സ്ഥാനാർഥിയുടെ ചീഫ് ഏജന്റ് പോലീസിന്റെ പിടിയിലായി. ഉദുമ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ. നീലകണ്ഠന്റെ ചീഫ് ഇലക്ഷൻ ഏജന്റും പ്രമുഖ അഭിഭാഷകനുമായ ബി.എം. ജമാലിനെയാണ് ബേക്കൽ ഇസ്‌ലാമിക് എഎൽപി സ്കൂളിലെ 165-ാം നമ്പർ ബൂത്തിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. ​തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ബൂത്തിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനെത്തിയതായിരുന്നു ബി.എം. ജമാൽ. ഇദ്ദേഹം ധരിച്ചിരുന്ന കണ്ണടയിൽ അസ്വാഭാവികത തോന്നിയ എൽഡിഎഫ് പ്രവർത്തകരാണ് […]
Read more

ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർക്കെതിരെ കേരളം വോട്ട് ചെയ്യും; ചാണ്ടി ഉമ്മൻ

പുതുപ്പള്ളി: പുതുപ്പള്ളിയും കേരളവും ഇടതുപക്ഷ സർക്കാരിനെതിരെ വോട്ട് ചെയ്യുന്ന ദിനമാണ് ഇന്നെന്ന് പുതുപ്പള്ളി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. തന്റെ പിതാവ് ഉമ്മൻ ചാണ്ടിയെ ഒന്നും രണ്ടും വർഷമല്ല, 9 വർഷമായി അവർ വേട്ടയാടുകയാണ്. അങ്ങനെ വേട്ടയാടിവർക്കെതിരെ കേരളം ഇന്ന് വോട്ട് ചെയ്യും. മണ്ഡലത്തെ ഫണ്ട് തരാതെ എൽഡിഎഫ് സർക്കാർ ദ്രോഹിച്ചു. അതുകൊണ്ട് സൂപ്പർസ്പെഷ്യലിറ്റി ഹോസ്പിറ്റൽ, പാലങ്ങൾ എന്നിവയെല്ലാം അതേ നിലയിൽ തന്നെ നിലനിൽക്കുകയാണ്. പണി തീരത്തെ സിവിൽ സ്റ്റേഷന് പിതാവിന്റെ പേരിട്ട് ആക്ഷേപിച്ചെന്നും ചാണ്ടി […]
Read more

നിലമ്പൂരിന്റെ ‘ചിത്രമില്ലാത്ത’ പോസ്റ്ററുകളും ആര്യാടൻ തന്ത്രങ്ങളും: ഗോപിനാഥ് ഓർക്കുന്നു

നിലമ്പൂരിന്റെ രാഷ്ട്രീയ ഭൂമികയിൽ ആര്യാടൻ മുഹമ്മദ് എന്ന പേര് വെറുമൊരു ജനപ്രതിനിധിയുടേതല്ല, മറിച്ച് ഒരു ജനതയുടെ ഹൃദയമിടിപ്പറിഞ്ഞ നേതാവിന്റേതായിരുന്നു. പതിനൊന്നു തവണ നിലമ്പൂരിൽനിന്നു നിയമസഭയിലേക്കു മത്സരിച്ച അദ്ദേഹം എട്ടു തവണയും വിജയിച്ചു കയറിയത് ആധുനിക തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെയോ പരസ്യപ്പകിട്ടിന്റെയോ അകമ്പടിയോടെയായിരുന്നില്ല. പകരം, മനുഷ്യർക്കിടയിൽ നേരിട്ടിറങ്ങി പ്രവർത്തിച്ചു നേടിയെടുത്ത അടിയുറച്ച വിശ്വാസത്തിന്റെ കരുത്തിലായിരുന്നു. ഈ നീണ്ട രാഷ്ട്രീയ യാത്രയിൽ ആര്യാടന്റെ നിഴലായി കൂടെയുണ്ടായിരുന്ന എ. ഗോപിനാഥ് പങ്കുവെക്കുന്ന ഓർമകൾ കേരള രാഷ്ട്രീയത്തിലെ അപൂർവമായ ചില പാഠങ്ങളാണ് നമുക്ക് മുന്നിൽ […]
Read more

Recent News

Advertisement
WhiteswanTV Footer