Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പയ്യന്നൂരിൽ വ്യാപക വോട്ട് അട്ടിമറി നടന്നതായി യുഡിഎഫ് ആരോപണം; നാല് ബൂത്തുകളിൽ റീ-പോളിംഗ് വേണമെന്ന് ആവശ്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: പയ്യന്നൂർ നിയോജക മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വ്യാപകമായ വോട്ട് അട്ടിമറി നടന്നതായി യുഡിഎഫ് ആരോപിച്ചു. മണ്ഡലത്തിലെ പോളിംഗിൽ 25 ശതമാനത്തിലധികം വോട്ടുകൾ ഇത്തരത്തിൽ വ്യാജ രേഖകൾ ഉപയോഗിച്ചാണ് രേഖപ്പെടുത്തിയതെന്നും ഇത് തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണെന്നും യുഡിഎഫ് നേതൃത്വം ചൂണ്ടിക്കാട്ടി.

​ക്രമക്കേടുകൾ നടന്നതായി ആരോപിക്കപ്പെടുന്ന 06, 16, 19, 142 എന്നീ ബൂത്തുകളിൽ പോളിംഗ് റദ്ദാക്കി റീ-പോളിംഗ് നടത്തണമെന്ന് ചീഫ് ഇലക്ഷൻ ഏജന്റ് രജിത് നാറാത്ത് റിട്ടേണിംഗ് ഓഫീസറോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിട്ടില്ലാത്ത രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാൻ അനുവദിച്ചത് ഗൗരവകരമായ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

​ബൂത്തുകളിൽ നടന്ന കാര്യങ്ങൾ വ്യക്തമാക്കുന്ന വെബ്കാസ്റ്റിംഗ് ദൃശ്യങ്ങൾ ലഭ്യമാക്കുന്നതിനായി യുഡിഎഫ് പ്രതിനിധികൾ ജില്ലാ കളക്ടർക്ക് അപേക്ഷ സമർപ്പിച്ചു. വ്യാജ രേഖകൾ ഉപയോഗിച്ചുള്ള വോട്ടിംഗിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് യുഡിഎഫിന്റെ ആവശ്യം. വോട്ടെടുപ്പിലെ സുതാര്യത ഉറപ്പുവരുത്താൻ അധികൃതർ ഉടൻ ഇടപെടണമെന്നും ചീഫ് ഇലക്ഷൻ ഏജന്റ് ആവശ്യപ്പെട്ടു.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer