Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Politics

മന്ത്രി സ്ഥാനങ്ങൾ ലീ​ഗിലേക്ക്; കേരളാ കോൺഗ്രസ് ജോസഫ് പുറത്തേക്ക്

ഭരണം ലഭിക്കുമെന്ന ശുഭാപ്തിവിശ്വാസം കോൺഗ്രസ് നേതൃത്വം പുറമെ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും വിജയത്തിന് ശേഷം രൂപപ്പെടാൻ പോകുന്ന അധികാര വീതംവെപ്പും ഗ്രൂപ്പ് വൈര്യങ്ങളും മുന്നണിയുടെ കെട്ടുറപ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന തലത്തിലേക്ക് വളർന്നിരിക്കുകയാണ്. വരാനിരിക്കുന്ന യുഡിഎഫ് സർക്കാരിൽ ഏറ്റവും വലിയ രാഷ്ട്രീയ സംഘർഷത്തിന് വേദിയാകാൻ പോകുന്നത് മുസ്ലിം ലീഗും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും തമ്മിലുള്ള ബന്ധമായിരിക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യം പരിശോധിക്കുമ്പോൾ ജോസഫ് ഗ്രൂപ്പിന് കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞ സീറ്റുകൾ മാത്രമേ ലഭിക്കാൻ സാധ്യതയുള്ളൂ എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. […]
Read more

താനൂരിൽ പി.കെ നവാസിന് വമ്പൻ തോൽവി?

താനൂർ നിയമസഭാ മണ്ഡലത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇത്രയേറെ നാടകീയത നിറഞ്ഞതും പ്രവചനാതീതവുമായ ഒരു കാലഘട്ടം ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടാകില്ല. വോട്ടെടുപ്പ് പൂർത്തിയാക്കി ഫലപ്രഖ്യാപനത്തിനായി കേരളം കാത്തിരിക്കുമ്പോൾ, താനൂരിലെ ചർച്ചകൾ മുഴുവൻ ആര് ജയിക്കും എന്നതിനേക്കാൾ ഉപരി, ആരൊക്കെ ആരെ പരാജയപ്പെടുത്താൻ അണിയറയിൽ നീക്കം നടത്തി എന്നതിനെക്കുറിച്ചാണ്. മുസ്ലിം ലീഗിന്റെ യുവമുഖമായ പി.കെ. നവാസിനെ കളത്തിലിറക്കി നഷ്ടപ്പെട്ട തങ്ങളുടെ ഉരുക്കുകോട്ട തിരിച്ചുപിടിക്കാൻ യുഡിഎഫ് സകല തന്ത്രങ്ങളും പയറ്റുമ്പോൾ, മുഹമ്മദ് സമീർ (സമീർ വള്ളിക്കുന്ന്) എന്ന സ്വതന്ത്ര സ്ഥാനാർത്ഥിയിലൂടെ ഹാട്രിക് വിജയം […]
Read more

ആർഎസ്എസ്– ബിജെപി പ്രവർത്തകരെ ബോംബെറിഞ്ഞ കേസ്; 10 സിപിഎമ്മുകാർക്ക് 25 വർഷം തടവ്

കണ്ണൂർ: തളിപ്പറമ്പ് തിമിരിയിൽ ആർഎസ്എസ്–ബിജെപി പ്രവർത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ് ശിക്ഷ. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കോടതി പ്രതികൾക്കെതിരെ വധശ്രമവും സ്ഫോടക വസ്തു നിയമപ്രകാരമുള്ള കുറ്റങ്ങളും തെളിഞ്ഞതായി വ്യക്തമാക്കി. ശിക്ഷിക്കപ്പെട്ടവരിൽ തളിപ്പറമ്പ് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം.കെ. പ്രദീപ് കുമാർ, ആലക്കോട് ഗ്രാമപഞ്ചായത്ത് അംഗം പി.വി. ബാബുരാജ്, ടി.വി. ബിനു, പി.പി. സത്യൻ, ഇ.വി. വിനോദ് കുമാർ, പാലേരി വിജയൻ, […]
Read more

നിതീഷ് കുമാർ ബീഹാർ രാഷ്ട്രീയത്തിൽ നിന്നും വിടവാങ്ങുമ്പോൾ അവസാനിക്കുന്നത് ഒരു യുഗത്തിന്റെ പര്യവസാനം

ബീഹാർ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ തന്റെ വിരൽത്തുമ്പിലാക്കിയ നിതീഷ് കുമാർ എന്ന അതികായൻ സജീവ രാഷ്ട്രീയത്തിൽ നിന്ന് പടിയിറങ്ങുമ്പോൾ അത് ഒരു യുഗത്തിന്റെ അന്ത്യം കൂടിയാണ്. 1977-ൽ ഹർനൗട്ടിലെ കനത്ത പരാജയത്തിന് പിന്നാലെ പട്നയിലെ ഒരു കോഫി ഹൗസിലിരുന്ന്, മേശയിൽ തട്ടി താൻ ഒരുനാൾ മുഖ്യമന്ത്രിയാകുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുമ്പോൾ ചുറ്റുമുണ്ടായിരുന്നവർ അത് തോറ്റവന്റെ വെറും വീരവാദമായേ കണ്ടിട്ടുണ്ടാകൂ. എന്നാൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദധാരിയായ ആ യുവാവ് തന്റെ ജീവിതം രാഷ്ട്രീയത്തിനായി മാറ്റിവെക്കുകയായിരുന്നു. ജെപി പ്രസ്ഥാനത്തിന്റെ തീച്ചൂളയിൽ നിന്ന് വളർന്നുവന്ന […]
Read more

സഭയും സർക്കാരും നേർക്കുനേർ വന്ന 1977 ലെ നിയമസഭാ തിരഞ്ഞെടുപ്പ്; ഒരു മാണിക്കാലത്തെ ഓർമ്മ

കേരള രാഷ്ട്രീയത്തിൽ സഭയും സർക്കാരും തമ്മിലുള്ള ബന്ധം പലപ്പോഴും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. അടുത്ത കാലത്ത് ബിജെപി നേതാക്കളായ പി.സി. ജോർജും മകൻ ഷോൺ ജോർജും കത്തോലിക്ക സഭയ്ക്കെതിരെ നടത്തിയ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് കാരണമായ പശ്ചാത്തലത്തിൽ, സഭയുടെ ഇടപെടലുകൾ എങ്ങനെ ഒരു ജനപ്രതിനിധിയുടെ മന്ത്രിസ്ഥാനം വരെ തെറിപ്പിച്ചു എന്നതിലേക്ക് വിരൽ ചൂണ്ടുന്ന അപൂർവ്വമായ ഒരു ചരിത്ര സംഭവമുണ്ട്. അരനൂറ്റാണ്ടോളം പാലാക്കാർ നെഞ്ചോട് ചേർത്തുപിടിച്ച കെ.എം. മാണിയാണ് ഈ നാടകീയമായ രാഷ്ട്രീയ ചരിത്രത്തിലെ കേന്ദ്രകഥാപാത്രം. സഭ ഇടപെട്ട […]
Read more

തിരഞ്ഞെടുപ്പ് ചൂടിന് പിന്നാലെ ആശുപത്രി വരാന്തയിൽ അയൽക്കാരായി എംഎൽഎമാർ

ബത്തേരി: ആഴ്ചകൾ നീണ്ട തിരഞ്ഞെടുപ്പ് ആവേശത്തിനും തിരക്കുകൾക്കും പിന്നാലെ വിശ്രമത്തിനായി ആശുപത്രി മുറിയിൽ അയൽക്കാരായി വയനാട്ടിലെ രണ്ട് ജനപ്രതിനിധികൾ. കൽപറ്റ എംഎൽഎ ടി. സിദ്ദിഖും ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണനുമാണ് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലെ ഒരേ ഫ്ലോറിൽ അടുത്തടുത്ത മുറികളിലായി ചികിത്സയിൽ കഴിയുന്നത്. ടി. സിദ്ദിഖ് മുറി നമ്പർ 2309 ലും ഐ.സി. ബാലകൃഷ്ണൻ 2303 ലുമാണ് പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. ​കൽപറ്റയിൽ രണ്ടാം തവണ ജനവിധി തേടിയ സിദ്ദിഖും ബത്തേരിയിൽ നാലാം പോരാട്ടം നടത്തിയ ഐസിയും തിരഞ്ഞെടുപ്പ് […]
Read more

സിപിഐക്ക് പന്ത്രണ്ട് സീറ്റുകളിൽ വിജയസാധ്യത; കൊടുങ്ങല്ലൂർ നഷ്ടപ്പെട്ടേക്കാമെന്ന് നേതൃയോഗത്തിന്റെ വിലയിരുത്തൽ

തൃശ്ശൂർ: ​നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി 80 സീറ്റുകൾ നേടി ഭരണത്തുടർച്ചയുണ്ടാക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങൾ വിലയിരുത്തി. പാർട്ടി മത്സരിച്ച 25 സീറ്റുകളിൽ 12 ഇടത്ത് വിജയിക്കാനാകുമെന്നാണ് പ്രാഥമിക നിഗമനം. സിറ്റിങ് സീറ്റുകളായ ഒല്ലൂരും തൃശ്ശൂരും നിലനിർത്താനാകുമെന്ന് പാർട്ടി പ്രതീക്ഷിക്കുമ്പോഴും, മറ്റൊരു സിറ്റിങ് സീറ്റായ കൊടുങ്ങല്ലൂരിൽ വി.ആർ. സുനിൽ കുമാർ പരാജയപ്പെട്ടേക്കുമെന്ന ആശങ്ക നേതൃത്വം പങ്കുവെച്ചു. മണ്ണാർക്കാട്, ചടയമംഗലം മണ്ഡലങ്ങളിൽ വിജയിക്കുമെന്ന് ഔദ്യോഗികമായി കണക്കുകൂട്ടുന്നുണ്ടെങ്കിലും ഈ സീറ്റുകൾ തോൽക്കാനാണ് സാധ്യതയെന്ന് മുതിർന്ന നേതാക്കൾ യോഗത്തിൽ അഭിപ്രായപ്പെട്ടു. […]
Read more

22 ദിവസം കഴിഞ്ഞോട്ടെ കണക്ക് തീർക്കും; ഭീഷണിയുമായി കെഎസ്‌യു നേതാവ്

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് നേരെ ഭീഷണിയുമായി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുണ്‍ രാജേന്ദ്രന്‍. സാറേ സുഖമാണല്ലോ സുഖിക്കാന്‍ പോവുന്നതേ ഒള്ളു, 22 ദിവസം കൂടെ കഴിഞ്ഞോട്ടേ സുഖിപ്പിക്കുന്നുണ്ട് ഞങ്ങള്‍ സാറന്മാരെ. ഞങ്ങളെല്ലാം മറന്നെന്നു നിങ്ങള്‍ക്ക് തോന്നിയാല്‍ ഞങ്ങള്‍ മരിച്ചെന്നു ഉറപ്പ് വരുത്തണം. കണക്കുകള്‍ ഒരുപാടുണ്ട്, ആ കണക്കുകള്‍ ഒക്കെ നമുക്ക് തീര്‍ക്കേണ്ടേ സാറേ. എന്നായിരുന്നു അരുൺ രാജേദ്രൻറെ ഭീഷണി. മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘാംഗം സന്ദീപിന്റേയും നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ […]
Read more

തൃശൂരിൽ അഞ്ചിടത്ത് അടിയൊഴുക്കിന് സാധ്യതയെന്ന് എൽ.ഡി.എഫ്; തൃശൂർ സീറ്റിലും ചാലക്കുടിയിലും പരാജയ ഭീതി

​തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ ശക്തമായ അടിയൊഴുക്കുകൾക്ക് സാധ്യതയുണ്ടെന്ന പ്രാഥമിക വിലയിരുത്തലുമായി എൽ.ഡി.എഫ് നേതൃത്വം. തൃശൂർ, മണലൂർ, ഗുരുവായൂർ, വടക്കാഞ്ചേരി, കുന്നംകുളം എന്നീ മണ്ഡലങ്ങളിലാണ് പ്രധാനമായും വോട്ട് ചോർച്ചയുണ്ടാകാൻ സാധ്യതയുള്ളതായി മുന്നണി നിരീക്ഷിക്കുന്നത്. ത്രികോണ മത്സരം നടന്ന തൃശൂർ സീറ്റിലും ചാലക്കുടിയിലും പരാജയം നേരിട്ടേക്കാമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്. തൃശൂരിൽ രാഷ്ട്രീയമായ പോരാട്ടം കാഴ്ചവെക്കുന്നതിൽ വന്ന വീഴ്ചയും സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചകളും തിരിച്ചടിയായെന്ന് മുന്നണി വിലയിരുത്തുന്നു. ഇവിടെ 4,000 മുതൽ 8,000 വരെ വോട്ടുകൾക്ക് […]
Read more

പയ്യന്നൂരിൽ വ്യാപക വോട്ട് അട്ടിമറി നടന്നതായി യുഡിഎഫ് ആരോപണം; നാല് ബൂത്തുകളിൽ റീ-പോളിംഗ് വേണമെന്ന് ആവശ്യം

കണ്ണൂർ: പയ്യന്നൂർ നിയോജക മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വ്യാപകമായ വോട്ട് അട്ടിമറി നടന്നതായി യുഡിഎഫ് ആരോപിച്ചു. മണ്ഡലത്തിലെ പോളിംഗിൽ 25 ശതമാനത്തിലധികം വോട്ടുകൾ ഇത്തരത്തിൽ വ്യാജ രേഖകൾ ഉപയോഗിച്ചാണ് രേഖപ്പെടുത്തിയതെന്നും ഇത് തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണെന്നും യുഡിഎഫ് നേതൃത്വം ചൂണ്ടിക്കാട്ടി. ​ക്രമക്കേടുകൾ നടന്നതായി ആരോപിക്കപ്പെടുന്ന 06, 16, 19, 142 എന്നീ ബൂത്തുകളിൽ പോളിംഗ് റദ്ദാക്കി റീ-പോളിംഗ് നടത്തണമെന്ന് ചീഫ് ഇലക്ഷൻ ഏജന്റ് രജിത് നാറാത്ത് റിട്ടേണിംഗ് […]
Read more

Recent News

Advertisement
WhiteswanTV Footer