കണ്ണൂര്‍: മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് നേരെ ഭീഷണിയുമായി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുണ്‍ രാജേന്ദ്രന്‍. സാറേ സുഖമാണല്ലോ സുഖിക്കാന്‍ പോവുന്നതേ ഒള്ളു, 22 ദിവസം കൂടെ കഴിഞ്ഞോട്ടേ സുഖിപ്പിക്കുന്നുണ്ട് ഞങ്ങള്‍ സാറന്മാരെ. ഞങ്ങളെല്ലാം മറന്നെന്നു നിങ്ങള്‍ക്ക് തോന്നിയാല്‍ ഞങ്ങള്‍ മരിച്ചെന്നു ഉറപ്പ് വരുത്തണം. കണക്കുകള്‍ ഒരുപാടുണ്ട്, ആ കണക്കുകള്‍ ഒക്കെ നമുക്ക് തീര്‍ക്കേണ്ടേ സാറേ. എന്നായിരുന്നു അരുൺ രാജേദ്രൻറെ ഭീഷണി. മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘാംഗം സന്ദീപിന്റേയും നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് കെഎസ്‌യു നേതാവ് ഭീഷണി മുഴക്കിയത്.




