Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഫ്ലെക്സില്ല, പോസ്റ്ററില്ല, കലാശക്കൊട്ടുമില്ല; നിയന്ത്രണങ്ങളിൽ കുരുങ്ങി തമിഴ്‌നാട് പ്രചാരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

​തേനി: തിരഞ്ഞെടുപ്പ് പ്രചാരണമെന്നാൽ ആകാശമുയരെയുള്ള കട്ടൗട്ടുകളും കിലോമീറ്ററുകളോളം നീളുന്ന ഫ്ലെക്സ് ബോർഡുകളുമാണെന്ന തമിഴ്‌നാട്ടിലെ പഴയ കാഴ്ചകൾ ഇനി ഓർമ്മ. വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, അതിർത്തി ജില്ലയായ തേനിയിലുൾപ്പെടെ മുൻപെങ്ങുമില്ലാത്ത വിധം കർശന നിയന്ത്രണങ്ങളിലാണ് പ്രചാരണ പരിപാടികൾ നടക്കുന്നത്. മുഖ്യമന്ത്രിയുടെയോ മറ്റ് പ്രമുഖ നേതാക്കളുടെയോ മുഖമുള്ള കൂറ്റൻ ഹോർഡിങ്ങുകളോ ഫ്ലെക്സ് ബോർഡുകളോ ഒരിടത്തും കാണാനില്ല.

​തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാർട്ടികളെ വലയ്ക്കുന്നത്. പോസ്റ്ററുകൾക്കും വോട്ടർമാർക്കുള്ള സ്ലിപ്പുകൾക്കും നിരോധനമില്ലെങ്കിലും മുൻവർഷങ്ങളെ അപേക്ഷിച്ച് ഇവയുടെ എണ്ണത്തിൽ വലിയ കുറവുണ്ട്. കോർപറേഷൻ, മുനിസിപ്പാലിറ്റി, ടൗൺ പഞ്ചായത്ത് പരിധികളിൽ ചുമരെഴുത്തിന് വിലക്കുണ്ട്. എന്നാൽ പഞ്ചായത്ത് മേഖലകളിൽ ഉടമയുടെ സമ്മതപത്രമുണ്ടെങ്കിൽ നിയന്ത്രിതമായി ചുമരുകൾ ഉപയോഗിക്കാം.

പൊതുയോഗങ്ങൾ നടത്താൻ അനുമതിയുണ്ടെങ്കിലും രാഷ്ട്രീയ പാർട്ടികൾക്ക് തോന്നുന്ന സ്ഥലങ്ങളിൽ യോഗം വിളിക്കാനാവില്ല. ഓരോ നിയമസഭാ മണ്ഡലത്തിലും തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചിട്ടുള്ള പ്രത്യേക ഇടങ്ങളിൽ മാത്രമേ യോഗങ്ങൾ അനുവദിക്കൂ. ഇതിനുപുറമെ ശബ്ദപരിധിയിലും സമയക്രമത്തിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
​കേരളത്തിലെ തിരഞ്ഞെടുപ്പ് ആവേശത്തിന്റെ അവിഭാജ്യ ഘടകമായ ‘കലാശക്കൊട്ട്’ തമിഴ്നാട്ടിൽ ഒരിടത്തുമില്ല എന്നതും ശ്രദ്ധേയമാണ്. ഏപ്രിൽ 23-നാണ് തമിഴ്നാട്ടിൽ വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് അടുത്തിട്ടും ആഘോഷങ്ങളില്ലാത്ത, തികച്ചും ശാന്തമായ പ്രചാരണ രീതിയിലേക്കാണ് തമിഴകം മാറിയിരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix