Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Politics

സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണം: രൂക്ഷവിമർശനവുമായി ജില്ലാ കൗൺസിൽ

കൊല്ലം: സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെ കൊല്ലം ജില്ലാ കൗൺസിൽ യോഗത്തിൽ രൂക്ഷ വിമർശനം. സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന ആവശ്യം ചില അംഗങ്ങൾ മുന്നോട്ടുവച്ചു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉപജാപക സംഘങ്ങളുടെ സ്വാധീനത്തിലാണെന്നും അദ്ദേഹത്തിന് സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു. ബിനോയ് വിശ്വം വേദിയിൽ ഇരിക്കെവെയായിരുന്നു ഈ വിമർശനങ്ങൾ. നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിൽ സിപിഐ മത്സരിച്ച നാല് മണ്ഡലങ്ങളിൽ ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തീരുമാനങ്ങളാണ് പരാജയത്തിന് […]
Read more

കാഫിർ സ്ക്രീൻഷോട്ട് ആദ്യം എത്തിയത് ‘വടകര സ്ക്വാഡിൽ’

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ‘വടകര സ്ക്വാഡ്’ എന്ന വാട്‌സാപ്പ് ഗ്രൂപ്പിലെ അഞ്ച് അഡ്മിൻമാരെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണം സംഘം. ബുധനാഴ്ച വടകര ക്രൈംബ്രാഞ്ച് ഓഫീസിൽ ഇവരുടെ ചോദ്യംചെയ്യൽ നടക്കും. നിലവിലെ അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ പ്രകാരം, വിവാദമായ കാഫിർ സ്ക്രീൻഷോട്ട് ആദ്യം ‘വടകര സ്ക്വാഡ്’ ഗ്രൂപ്പിലേക്കാണ് എത്തിയത്. ഇതിനകം മൂന്നു പേർ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി മുൻ പ്രസിഡന്റ് റിബേഷ് രാമകൃഷ്ണൻ, ‘അമ്പാടിമുക്ക് സഖാക്കൾ’ ഫെയ്‌സ്‌ബുക്ക് പേജിന്റെ അഡ്മിൻ മനീഷ്, ‘റെഡ് ബറ്റാലിയൻ’ ഗ്രൂപ്പിൽ […]
Read more

രക്ഷാപ്രവർത്തന കേസ്; മുൻ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാർക്ക് മുൻകൂർ ജാമ്യം

ആലപ്പുഴ: നവകേരള യാത്രക്കിടെ കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. മുന്‍കൂര്‍ ജാമ്യം ലഭിച്ചത് ഗണ്‍മാന്‍ അനില്‍ കുമാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എസ്. സന്ദീപ്, അരുണ്‍, വിപിന്‍, ഷൈജു എന്നിവര്‍ക്കാണ്. കേസ് സംബന്ധിച്ച മൂന്ന് ദിവസത്തെ വാദത്തിന് ശേഷമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
Read more

വെള്ളാപ്പള്ളി നടേശൻ ഒരേ സമയം രണ്ട് തോണിയിൽ കാലുവെക്കുന്നയാൾ: പി ജയരാജൻ

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ. ഒരേസമയം രണ്ട് തോണിയിൽ കാലുവെക്കുന്ന നിലപാടാണ് വെള്ളാപ്പള്ളി സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശൻ നവോത്ഥാന സമിതിയുടെ അധ്യക്ഷനായിരുന്നുവെന്ന് പി ജയരാജൻ ചൂണ്ടിക്കാട്ടി. അതേസമയം, അദ്ദേഹത്തിന്റെ മകൻ ബിഡിജെഎസ് സംസ്ഥാന നേതാവായും പ്രവർത്തിക്കുന്നുണ്ടെന്നും, ബിഡിജെഎസ് സംഘപരിവാർ ശക്തികളോടൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിയുടെ ഭാര്യ പ്രീതി നടേശൻ ബിജെപി സ്ഥാനാർത്ഥികൾക്ക് വേണ്ടി […]
Read more

ബെന്നി തോമസ് സ്വയം രാജിവച്ചത്, നിയമനത്തിൽ പ്രശ്നങ്ങളില്ല: സണ്ണി ജോസഫ്

കണ്ണൂർ: സഹോദരീഭർത്താവായ ബെന്നി തോമസിനെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ച സാഹചര്യത്തിൽ ഉയര്‍ന്ന വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്. വിവാദങ്ങൾ ഒഴിവാക്കാനായാണ് ബെന്നി തോമസ് സ്വയം രാജിവച്ചതെന്നും മന്ത്രി അറിയിച്ചു. ബെന്നി തോമസിനെ നിയമിക്കുന്നതിൽ നിയമപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാഗത്ഭ്യവും വിശ്വസ്തതയുമുള്ള ഒരാളെ വകുപ്പിന്റെ സുഗമ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് നിയമിച്ചത്. നിയമപരമായി അയോഗ്യതയോ അപാകതയോ ഒന്നും കണ്ടെത്തിയില്ല. വൈദ്യുതി, പരിസ്ഥിതി തുടങ്ങിയ ഉത്തരവാദിത്തമുള്ള വകുപ്പുകളിൽ ബെന്നി തോമസിന്റെ വിശ്വാസവും പരിചയവും സർക്കാർ സജീവമായി ഉപയോഗിക്കുകയായിരുന്നുവെന്ന് […]
Read more

ട്രിച്ചിയിൽ മത്സരിക്കാൻ രാഘവ ലോറൻസ് മത്സരിച്ചെക്കും; ജൂൺ 11ന് തീരുമാനം

ചെന്നൈ: തമിഴ് സിനിമാ രംഗത്തെ പ്രമുഖ നടനും സംവിധായകനുമായ രാഘവ ലോറൻസ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി വിജയ് രാജിവച്ച ട്രിച്ചി ഈസ്റ്റ് മണ്ഡലത്തിൽ നിന്നാണ് ലോറൻസ് ജനവിധി തേടാനിടയുള്ളതെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നുള്ള സൂചന. ഈ വാർത്തകൾ വ്യാപകമായി പ്രചരിക്കുന്നതിനിടെ രാഘവ ലോറൻസ് സമൂഹമാധ്യമമായ എക്‌സിലൂടെ പ്രതികരിച്ചു. നിലവിൽ ‘ബെൻസ്’ സിനിമയുടെ ചിത്രീകരണ തിരക്കിലാണെന്നും, ജൂൺ 11ന് രാവിലെ 9.30ന് നടക്കുന്ന വാർത്താസമ്മേളനത്തിൽ തന്റെ ജീവിതത്തിലെ […]
Read more

സിജെപി പ്രതിഷേധത്തിനിടെ ആനി രാജയ്ക്ക് നേരെ കൈയേറ്റം; മൂന്ന് പേരെ പൊലീസ് പിടികൂടി

ന്യൂഡൽഹി: ജന്തർ മന്ദറിൽ സിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ ആനി രാജയ്ക്ക്നേരെ കയ്യേറ്റം. മൂന്ന് പേര് അറസ്റ്റിൽ. ആക്രമണത്തിൽ ആനി രാജ നിലത്ത് വീണു. ആക്രമിക്കുന്നവർ ആർഎസ്എസ് വിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്ന് ആനി രാജ മാധ്യമങ്ങളോട് പറഞ്ഞു. സമീപ പ്രദേശത്ത് ഉണ്ടായിരുന്ന ഒരു വനിതാ നേതാവിനും യുവ നേതാക്കൾക്കും ചെറിയ പരിക്കുകൾ സംഭവിച്ചു. പൊലീസ് പറഞ്ഞതിന്റെ പ്രകാരം പിടികൂടിയ നാല് പേർ സ്ഥിരമായി കുഴപ്പമുണ്ടാക്കുന്നവരാണ്.“സർക്കാരിനെ വിമർശിക്കുന്നവർക്ക് എതിരായ ആക്രമണമാണ് ഇത്. പാറ്റ അടക്കമുള്ള ഉപകരണങ്ങളുമായി ആക്രമണം നടത്തിയതായിരുന്നു” എന്ന് […]
Read more

നിയമസഭയുടെ പ്രസ് സെക്രട്ടറിയായി എസ്. നിസാമിനെ നിയമിച്ചു

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രസ് സെക്രട്ടറിയായി എസ്. നിസാമിനെ നിയമിച്ചു. മഹാത്മാ ഗാന്ധി സർവകലാശാലയിൽ ഡെപ്യൂട്ടി രജിസ്ട്രാറായി സേവനം ചെയ്ത ശേഷം വിരമിച്ച ഉദ്യോഗസ്ഥനാണ് എസ്. നിസാം. മുൻപ് യുഡിഎഫ് സർക്കാരിന്റെ കാലത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായിരുന്ന സമയത്തും അദ്ദേഹം പ്രസ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. ഔദ്യോഗിക ജീവിതത്തിന് പുറമേ മാധ്യമരംഗത്തും സാംസ്കാരിക മേഖലയിലും അദ്ദേഹം സജീവമാണ്. വിവിധ ടെലിവിഷൻ ചർച്ചകളിൽ രാഷ്ട്രീയ നിരീക്ഷകനായി സ്ഥിരമായി പങ്കെടുക്കുകയും നിരവധി ലേഖനങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലുമായി […]
Read more

മമതയ്ക്ക് ‘ഉപദേശക’ പദവി നൽകി ഋതബ്രത; വിമത ക്യാമ്പിൽ വിള്ളൽ

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ രൂപം കൊണ്ട വിമത ഗ്രൂപ്പിനുള്ളിൽ തന്നെ ഭിന്നതകൾ ഉയരുന്നതായി റിപ്പോർട്ട്. പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ രൂപീകരിച്ച വിമത സംഘത്തിലെ ചില എംഎൽഎമാർ, മമത ബാനർജിയെ ‘മുഖ്യ ഉപദേശക’ സ്ഥാനത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ രംഗത്തെത്തി. വ്യാഴാഴ്ച നടന്ന യോഗത്തിന് പിന്നാലെയാണ് ഭിന്നത പരസ്യമായത്. മമത ബാനർജി തന്നെ പാർട്ടിയുടെ നേതാവായി തുടരണം എന്നാണ് ഒരു വിഭാഗം എംഎൽഎമാരുടെ നിലപാട്. അവരുടെ പദവി കുറച്ചാൽ പാർട്ടി വിടാൻ പോലും തയ്യാറാണെന്ന മുന്നറിയിപ്പും ചിലർ […]
Read more

കേരളത്തിലേക്ക് വരുമെന്ന് വിജയ്; കൂടിക്കാഴ്ച നടത്തി ലീ​ഗ് നേതാക്കൾ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കേരളത്തിലേക്ക്. ഇത് സംബന്ധിച്ച് പി. കെ. കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളെ അറിയിച്ചു. അദ്ദേഹത്തോടൊപ്പം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മടങ്ങി മന്ത്രി ഓഫീസിൽ കൂടിക്കാഴ്ച നടത്തി. നേതാക്കളുടെ കൂടിക്കാഴ്ച സൗഹാർദപരമായിരുന്നു. ഇന്ത്യാ സഖ്യ യോഗം ചർച്ച ചെയ്യപ്പെട്ടിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി, ലീഗിന് മന്ത്രിസ്ഥാനം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചതായും പാണക്കാട് തങ്ങൾ അറിയിച്ചു. മുസ്ലീം ലീഗ് സ്ഥാപകൻ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിലിന്റെ 131-ആം ജന്മവാർഷികത്തിൽ സംസ്ഥാന മുഖ്യമന്ത്രിയും ഔദ്യോഗിക പരിപാടികളിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix