Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Politics

സിജെപി പ്രതിഷേധത്തിന് ഇടത് വിദ്യാർത്ഥി സംഘടന പ്രതിനിധികളും പങ്കെടുക്കും

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) ശനിയാഴ്ച സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയിൽ ഇടത് വിദ്യാർത്ഥി സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും. സിജെപിയുടെ ക്ഷണം സ്വീകരിച്ച് എസ്‌എഫ്‌ഐ ദില്ലി സെക്രട്ടറി ഐഷി ഘോഷ് പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് എസ്‌എഫ്‌ഐ നേതൃത്വം അറിയിച്ചു. അതേസമയം, എസ്‌എഫ്‌ഐ പ്രവർത്തകർ കൂട്ടമായി പ്രതിഷേധത്തിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. നിലവിൽ പ്രതിനിധി തലത്തിലുള്ള പങ്കാളിത്തമാണ് സംഘടന പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമെ, ഇടത് വിദ്യാർത്ഥി സംഘടനയായ ഐസയുടെ പ്രതിനിധികളും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.യുവാക്കൾക്കിടയിൽ ശ്രദ്ധ നേടിയ […]
Read more

സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം: കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് പുറത്തിറക്കിയ ധവളപത്രത്തിനെതിരെ പ്രതികരിച്ച് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. മുഖ്യമന്ത്രിയുടെ വി.ഡി. സതീശന്റെ വാദങ്ങൾ കള്ളമാണെന്ന് ബാലഗോപാൽ പറഞ്ഞു. സതീശൻ നേരത്തെ സംസ്ഥാനത്തിന്റെ കടമ 6 ലക്ഷത്തിന് മുകളിൽ എന്നാണ് പറഞ്ഞിരുന്നതും, പിന്നീട് 4.85 ലക്ഷം കോടി മാത്രമാണെന്നും തിരുത്തിയതും വ്യാജവാദമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ധവളപത്രത്തിൽ നിലവിൽ കടബാധ്യത 5.7 ലക്ഷം കോടി രൂപയാണെന്ന് വ്യക്തമാക്കിയതോടെ, മുന്‍പ് പ്രതിപക്ഷത്തിലെ ആരോപണങ്ങൾ തെറ്റാണെന്ന് ബാലഗോപാൽ വ്യക്തമാക്കി. സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകേണ്ട 1.25 […]
Read more

2029ൽ ‘ഒറ്റ രാജ്യം ഒറ്റ തിരഞ്ഞെടുപ്പ്’; പ്രാദേശിക പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാൻ കേന്ദ്രം

ന്യൂഡൽഹി: 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി രാജ്യത്ത് ‘ഒറ്റ രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ പദ്ധതി നടപ്പാക്കാനും മണ്ഡലപുനർനിർണയ ബിൽ അവതരിപ്പിക്കാനുമായി കേന്ദ്ര സർക്കാർ നീക്കങ്ങൾ ശക്തമാക്കി. മുൻപ് പാർലമെന്റിൽ മണ്ഡലപുനർനിർണയ ബിൽ പാസാകാതിരുന്ന സാഹചര്യത്തിൽ, കൂടുതൽ പ്രാദേശിക പാർട്ടികളുടെ പിന്തുണ ഉറപ്പാക്കി പുതിയ ബിൽ കൊണ്ടുവരാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമം. ഇതിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ ഡിഎംകെ ഉൾപ്പെടെയുള്ള പാർട്ടികളുമായി ബിജെപി നേതൃത്വം ചർച്ചകൾ ആരംഭിച്ചതായാണ് റിപ്പോർട്ട്. ഏകീകൃത തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബിൽ നിലവിൽ 39 അംഗ […]
Read more

അണ്ണാമലൈ പുതിയ പാർട്ടി രൂപീകരിക്കാനൊരുങ്ങുന്നതായി അഭ്യൂഹം

ചെന്നൈ: തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുന്നതായി അഭ്യൂഹങ്ങൾ. അദ്ദേഹം സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് മാറിയതിന് പിന്നാലെയാണ് ഈ ചർച്ചകൾ ശക്തമായത്. അണ്ണാമലൈയുടെ അനുയായികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ പുതിയ പാർട്ടിക്കായുള്ള പേരുകളും പതാകയും പങ്കുവെക്കാൻ തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. പുതിയ പാർട്ടി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ജൂണിൽ ഉണ്ടാകുമെന്നാണ് അനുയായികളുടെ അവകാശവാദം. സമീപകാലത്ത് അണ്ണാമലൈ സ്വീകരിച്ച ചില നിലപാടുകൾ പുതിയ രാഷ്ട്രീയ നീക്കങ്ങളിലേക്ക് സൂചനയാണെന്ന ചർച്ചകളും രാഷ്ട്രീയ […]
Read more

ഖജനാവ് കാലിയാക്കിയിട്ടാണ് പിണറായി വിജയൻ സ്ഥാനമൊഴിയുന്നത്; ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന ഖജനാവ് കാലിയാക്കിയ ശേഷമാണ് പിണറായി വിജയൻ സർക്കാർ അധികാരമൊഴിയുന്നതെന്ന് മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആരോപിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിനായി പണം ചെലവഴിച്ചിട്ടില്ലെന്നും അഴിമതിയും കൊള്ളയും നടന്ന സർക്കാരാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഓരോ അഴിമതിയും അന്വേഷിച്ച് പുറത്തുകൊണ്ടുവരുമെന്നും കൂടുതൽ നടപടികൾ വരാനിരിക്കുന്നതേയുള്ളുവെന്നും ചെന്നിത്തല വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുമ്പോഴും ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ അധികാരമേറ്റിട്ട് പത്ത് ദിവസം പോലും ആയിട്ടില്ലെങ്കിലും ഇതിനകം തന്നെ സമരങ്ങൾ ആരംഭിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. […]
Read more

ഭരണം പോയതിന് പിന്നാലെ കൂട്ടരാജി; ബംഗാളിൽ തൃണമൂൽ പ്രതിസന്ധിയിൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിൽ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാർട്ടിയിൽ നിന്ന് കൗൺസിലർമാരുടെ കൂട്ടരാജിയാണ് നടക്കുന്നത്. സംസ്ഥാനത്തെ വിവിധ നഗരസഭകളിൽ നിന്നായി ഏകദേശം 100 കൗൺസിലർമാർ ഇതിനോടകം രാജിവെച്ചതായാണ് വിവരം. പാർട്ടിക്കുള്ളിലെ അസംതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് മുതിർന്ന നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ തൃണമൂൽ കോൺഗ്രസ് എംപി കക്കോലി ഘോഷ് ദസ്തിദാർ, സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പങ്കെടുത്തത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായി. ഭട്പാറ, […]
Read more

കേൽക്കറുടെ നിയമനം സ്വാഭാവിക നടപടി: മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ കേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിനെതിരായ വിവാദങ്ങൾ സർക്കാർ തള്ളി. നിയമനം സാധാരണ ഭരണനടപടി മാത്രമാണെന്ന് മന്ത്രിസഭാ യോഗത്തിൽ വിശദീകരിച്ചു. കേൽക്കറുടെ നിയമനം പൂർണ്ണമായും സ്വാഭാവികമായ ഭരണപരമായ തീരുമാനമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ചുമതല അവസാനിക്കുമെന്നും തുടർന്ന് സർവീസിൽ തുടരുന്നത് സാധാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന നളിനി നെറ്റോയെ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം നിയമിച്ചതിനെ ഉദാഹരണമായി […]
Read more

സിജെപി സ്ഥാപകൻ അഭിജീത്ത് ദിപ്കെയുടെ വീടിന് പൊലീസ് കാവൽ

മുംബൈ: സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത്ത് ദിപ്കെയുടെ വീടിനു പൊലീസ് കാവൽ. യുഎസിലെ ബോസ്റ്റണിൽ വിദ്യാർഥിയായ അഭിജീത്തിന്റെ മാതാപിതാക്കൾ താമസിക്കുന്ന മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലുള്ള വസതിക്കാണ് പൊലീസ് കാവൽ ഏർപ്പെടുത്തിയത്. ഡപ്യൂട്ടി പൊലീസ് കമ്മിഷണർ പങ്കജ് അതുൽക്കറാണ് ഈ വിവരം സ്ഥിരീകരിച്ചത്. എംഐഡിസി വാലുജ് മേഖലയിലുള്ള അഭിജീത്ത് ദിപ്കെയുടെ വീടിന് 24 മണിക്കൂറും പൊലീസ് കാവലുണ്ട്. കോക്രോച്ച് ജനതാ പാർട്ടി വിഷയം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയാകുന്ന സാഹചര്യത്തിൽ, […]
Read more

കോക്രോച്ച് ജനതാ പാർട്ടി രാഷ്ട്രീയത്തിലേക്കെന്ന് സൂചന

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയെ (സിജെപി) ചുറ്റിപ്പറ്റിയുള്ള വിവാദം ശക്തമാകുന്നതിനിടെ എക്സ് അക്കൗണ്ട് വിലക്കിയ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. അക്കൗണ്ടിലൂടെ യുവാക്കളെ ഏകോപിപ്പിക്കാൻ ശ്രമമുണ്ടായോയെന്ന് പരിശോധിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് നിർദേശം നൽകിയതായാണ് റിപ്പോർട്ട്. ഇതിനിടെ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. അക്കൗണ്ട് പിന്തുടരുന്നവരുടെ എണ്ണം രണ്ട് കോടി കടന്നിരിക്കുകയാണ്. കോൺഗ്രസ് നേതാവ് ശശി തരൂർ സിജെപിയെ അനുകൂലിച്ച് പ്രതികരിച്ചെങ്കിലും പാർട്ടി നേതൃത്വം ഇപ്പോൾ സാഹചര്യം നിരീക്ഷിക്കുകയാണെന്ന് അറിയുന്നു. ശശി തരൂരിന്റെ പ്രതികരണത്തിന് […]
Read more

വിജയിക്കുന്നതിലല്ല പണമുണ്ടാക്കാനായിരുന്നു താത്പര്യം; സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരേ വിമർശനം

ഇടുക്കി: തിരഞ്ഞെടുപ്പ് പരാജയത്തിൽ പാർട്ടി നേതൃത്വത്തിന് ഉത്തരവാദിത്തമുണ്ടെന്ന് സിപിഐ ഇടുക്കി ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം ഉയർന്നു. ജില്ലാ സെക്രട്ടറി കെ.സലിം കുമാറിനെതിരെയും കടുത്ത വിമർശനങ്ങളാണ് യോഗത്തിൽ ഉയർന്നത്. പീരുമേട് മണ്ഡലത്തിൽ വിജയിക്കുന്നതിനേക്കാൾ പണമുണ്ടാക്കുന്നതിലായിരുന്നു സലിം കുമാറിന്റെ ശ്രദ്ധയെന്ന ആരോപണവും യോഗത്തിൽ ഉയർന്നു. അദ്ദേഹത്തിനെതിരായ പരാതികളും ആരോപണങ്ങളും സംസ്ഥാന നേതൃത്വം ഗൗരവമായി എടുത്തില്ലെന്നും വിമർശനം ഉണ്ടായി. സലിം കുമാർ ജില്ലാ സെക്രട്ടറിയായതിന് ശേഷം പാർട്ടിയിൽ വിഭാഗീയത വർധിച്ചുവെന്നും നിരവധി മുതിർന്ന നേതാക്കൾ പാർട്ടി വിടുകയോ പ്രവർത്തനങ്ങളിൽ നിന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix