പയ്യന്നൂരിലെയും തളിപ്പറമ്പിലെയും തോൽവി അന്വേഷിക്കാൻ സിപിഎം കമ്മിഷൻ
കണ്ണൂർ: സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിന്റെ രണ്ടാം ദിവസവും നേതൃത്വത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നു. നിയമസഭ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താനായി ചേർന്ന യോഗത്തിലാണ് വിവിധ വിഷയങ്ങളിൽ വിമർശനങ്ങൾ ഉണ്ടായത്. പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ വലിയ പരാജയം അന്വേഷിക്കാൻ രണ്ട് സംസ്ഥാന കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടുന്ന അന്വേഷണ കമ്മിഷനെ നിയോഗിക്കാൻ തീരുമാനിച്ചു. ഇതുവരെ പാർട്ടി യോഗങ്ങളിൽ തുറന്ന് സംസാരിക്കാൻ മടിച്ചിരുന്നവർ ഇപ്പോൾ വ്യക്തമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി വിമർശനം ഉന്നയിച്ചതോടെ പല വിഷയങ്ങളിലും അന്വേഷണം നടത്തുമെന്ന് നേതൃത്വം അറിയിച്ചു. പി.ബി. അംഗവും […]
Read more









