Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Politics

കേരളം അതി ദാരിദ്യമുക്തമായത് എൽഡിഎഫ് ഭരണതുടർച്ച കൊണ്ട്: മുഖ്യമന്ത്രി

തിരുവനന്തപുരം: ധർമ്മടത്ത് നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ കേന്ദ്ര സർക്കാരിനെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം തകരണം എന്നാണ് കേന്ദ്രത്തിന്റെ ആഗ്രഹമെന്നും, എന്നാൽ ദുരന്തം നേരിടാൻ നാട് ഒരുമിച്ച് നിൽക്കുമ്പോൾ കേന്ദ്രവും പ്രതിപക്ഷവും അതിൽ നിന്ന് മാറിനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിൽ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി, വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ എൽഡിഎഫ് സർക്കാർ എന്നും പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി. 2021ലെ പ്രകടന പത്രികയിലെ ഭൂരിഭാഗം കാര്യങ്ങളും ഇതിനോടകം നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ അതിദാരിദ്ര്യ മുക്ത […]
Read more

10 സീറ്റുകളിൽ സിപിഎം-ബിജെപി ഡീൽ , പാലക്കാട് ബിജെപിയെ സഹായിക്കാൻ ദുർബല സ്ഥാനാർത്ഥി’: വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ 10 നിയമസഭാ സീറ്റുകളിൽ സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാലക്കാട് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ബിജെപിയെ സഹായിക്കാനായി സിപിഎം ദുർബലരായ സ്ഥാനാർത്ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ധാരണയുള്ള മണ്ഡലങ്ങൾ ഏതൊക്കെയാണെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. ​ബിജെപിയുമായി അവിഹിതബന്ധം ഉണ്ടാക്കിയത് സിപിഎമ്മാണെന്നും, ചിലയിടങ്ങളിൽ സിപിഎമ്മിനെ സഹായിക്കാൻ ട്വന്റി-20 ദുർബലരായ സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ടെന്നും സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ‘ഇരട്ടച്ചങ്കൻ’ അല്ലെന്നും മറിച്ച് 90 ഡിഗ്രി വളഞ്ഞുനിൽക്കുന്ന വ്യക്തിയാണെന്നും […]
Read more

‘എല്ലാം കോംപ്രമൈസായി’; വി. സുരേന്ദ്രൻ പിള്ള തിരികെ ആർജെഡിയിലേക്ക്

തിരുവനന്തപുരം: ആർജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച മുൻ മന്ത്രി വി. സുരേന്ദ്രൻ പിള്ള രാജി പിൻവലിച്ചു, തിരികെ ആർജെഡിയിലേക്ക്. സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാജി പിൻവലിച്ചത് എന്ന് അദ്ദേഹം അറിയിച്ചു. തൊഴിലാളി സംഘടനയായ ജനതാ ലേബർ യൂണിയന്റെ അധ്യക്ഷ പദവിയിൽ നിലവിൽ തുടരുമെന്നും അദ്ദേഹം വാർത്ത കുറിപ്പിൽ വ്യക്തമാക്കി. തിരുവനന്തപുരം മണ്ഡലത്തിൽ സ്ഥാനാർഥിയാകാനുള്ള നീക്കം പരാജയപ്പെട്ടതോടെയാണ് സുരേന്ദ്രൻ പിള്ളയുടെ തിരിച്ചുപോക്ക്. എൽഡിഎഫ് സ്വതന്ത്രനായി മത്സരിക്കാനുള്ള ശ്രമത്തിനൊപ്പം ബിജെപിയുമായും സുരേന്ദ്രൻപിള്ള […]
Read more

സണ്ണി എം. കപിക്കാടിനെതിരായ വിവാദ പരാമർശം: ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് അജയ് തറയിൽ

തിരുവനന്തപുരം: പ്രമുഖ ദളിത് ചിന്തകനും ആക്ടിവിസ്റ്റുമായ സണ്ണി എം. കപിക്കാടിനെതിരെ ഫേസ്ബുക്കിൽ ഉന്നയിച്ച വിവാദ പരാമർശങ്ങൾ പിൻവലിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് അജയ് തറയിൽ. വ്യാപകമായ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും പിന്നാലെയാണ് നടപടി. ​സണ്ണി എം. കപിക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിത്വം ലക്ഷ്യം വച്ച് ‘മലക്കം മറിയുകയാണെന്ന്’ ആരോപിച്ചായിരുന്നു അജയ് തറയിലിന്റെ കുറിപ്പ്. സണ്ണി എം. കപിക്കാട് ജോലി ലഭിക്കുന്നതിനായി മതം മാറിയ ആളാണെന്നും, ഇത്തരമൊരാളെ സംവരണ സീറ്റിൽ മത്സരിപ്പിക്കുന്നത് നിയമപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അജയ് തറയിൽ പോസ്റ്റിൽ പറഞ്ഞിരുന്നു. സണ്ണി […]
Read more

കേരളത്തിലെ സ്ത്രീകളെ സഹായിക്കണം: രാഹുൽ ഗാന്ധിയോട് അഭ്യർഥിച്ച് ഡോ. ഷമ മുഹമ്മദ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടികക്കെതിരെ എഐസിസി വക്താവ് ഷമ മുഹമ്മദ് അതൃപ്തി പ്രകടിപ്പിച്ചു. തൻ്റെ എക്സ് അക്കൗണ്ടിലൂടെയാണ് ഷമ പ്രതികരിച്ചത്. സംസ്ഥാനത്തെ കോൺഗ്രസിലുള്ള വനിതകൾക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് ഷമ ആരോപിച്ചു. കോൺഗ്രസ് മത്സരിക്കുന്ന 92 സീറ്റുകളിൽ വെറും ഒൻപത് സീറ്റുകൾ മാത്രമാണ് വനിതകൾക്ക് നൽകിയതെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു വനിതയ്ക്ക് മാത്രമാണ് അവസരം നൽകിയതെന്നും അവർ ചൂണ്ടിക്കാട്ടി. പാർട്ടിയിൽ കഴിവുള്ള സ്ത്രീകൾ ഉണ്ടായിട്ടും അവരെ അവഗണിക്കുന്ന സാഹചര്യമാണുള്ളതെന്ന് ഷമ മുഹമ്മദ് പറഞ്ഞു. വനിതകൾക്ക് […]
Read more

എൽഡിഎഫിന് മൂന്നാമൂഴം പ്രയാസം, യുഡിഎഫ് പിന്തുണ സ്വീകരിക്കും: ജി സുധാകരൻ

അമ്പലപ്പുഴ: സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ മൂന്നാമതും അധികാരത്തിൽ എത്താനുള്ള സാധ്യത കുറവാണെന്ന് മുൻ മന്ത്രി ജി. സുധാകരൻ. വലിയ രാഷ്ട്രീയ മാറ്റത്തിന് സാഹചര്യം നിലവിലുണ്ടെന്നും യുഡിഎഫ് അതനുസരിച്ചാണ് പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ മൂന്നാം തവണയും മുഖ്യമന്ത്രിയാകുന്നതിൽ സന്തോഷമുണ്ടെങ്കിലും, പാർട്ടിക്കുള്ളിലെ ‘പൊളിറ്റിക്കൽ ബിസിനസ്’ മൂലമാണ് മൂന്നാമൂഴം പ്രയാസകരമാകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. സിപിഐ നേതാവും മന്ത്രിയുമായ പി. പ്രസാദിനെതിരെ താൻ പ്രചാരണം നടത്തുമെന്ന് സുധാകരൻ വ്യക്തമാക്കി. പ്രസാദ് അനാവശ്യ പ്രസ്താവനകൾ നടത്തിയതായി അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ […]
Read more

തളിപ്പറമ്പിൽ ടി.കെ ഗോവിന്ദനെ പിന്തുണയ്ക്കുന്നതിൽ എതിർപ്പ്

കണ്ണൂർ: തളിപ്പറമ്പിൽ സിപിഎം വിട്ട ടി.കെ. ഗോവിന്ദനെ പിന്തുണയ്ക്കാനുള്ള യുഡിഎഫ് തീരുമാനത്തിന് പിന്നാലെ കോൺഗ്രസിനുള്ളിൽ ഭിന്നത ഉയരുന്നു. കെപിസിസി അംഗവും ഡിസിസി സെക്രട്ടറിയുമായ കൊയ്യം ജനാർദ്ദനൻ മണ്ഡലത്തിൽ മത്സരിക്കാൻ രംഗത്തെത്തി. ശനിയാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് കൊയ്യം ജനാർദ്ദനൻ അറിയിച്ചു. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളിലൊരാളായ അദ്ദേഹം മുൻ ഡിസിസി ജനറൽ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. കണ്ണൂർ ജില്ലയിൽ തളിപ്പറമ്പും പയ്യന്നൂരും ഉൾപ്പെടെ ചില മണ്ഡലങ്ങളിൽ സിപിഎം വിമതരെ പിന്തുണയ്ക്കാനുള്ള യുഡിഎഫ് തീരുമാനം ചില കോൺഗ്രസ് നേതാക്കൾക്ക് […]
Read more

നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകർ ഒപ്പമുണ്ട്‌, മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാവും: ജി. സുധാകരൻ

ആലപ്പുഴ: സിപിഎമ്മിൽ നിർഭയമായും സത്യസന്ധമായും രാഷ്ട്രീയ പ്രവർത്തനം തുടരാൻ കഴിയാത്ത സാഹചര്യമാണ് പാർട്ടി വിടാനുള്ള കാരണം എന്ന് മുൻ മന്ത്രി ജി. സുധാകരൻ വ്യക്തമാക്കി. അഴിമതിക്കാർക്കും ക്രിമിനൽ-മാഫിയ രാഷ്ട്രീയത്തിനുമെതിരെ നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു. സിപിഎം വിട്ട് മത്സരിക്കുന്ന സുധാകരന് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ഡലത്തിൽ നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകർ തനിക്കായി ആത്മാർത്ഥമായും നിസ്വാർത്ഥമായും പ്രവർത്തിക്കുന്നതായി അദ്ദേഹം പറഞ്ഞു. അവരോട് നന്ദിയും […]
Read more

എനിക്ക് എന്റെ വഴി: കെ. സുധാകരൻ കോൺഗ്രസ് വിടാനൊരുങ്ങുന്നു

കണ്ണൂർ: കോൺഗ്രസ് ഹൈക്കമാൻഡ് കണ്ണൂർ മണ്ഡലത്തിൽ സീറ്റില്ലെന്ന് ഉറപ്പിച്ചതിന് പിന്നാലെ മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പാർട്ടി വിട്ടേക്കുമെന്ന സൂചന. നേതാക്കളോട് ഗുഡ്‌ബൈ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. സുധാകരൻ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും മാധ്യമങ്ങൾക്ക് നിലപാട് വിശദീകരിക്കാനിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരുമായി സുധാകരൻ സംസാരിച്ചിരുന്നു. മൂന്ന് നേതാക്കളോടും കണ്ണൂർ സീറ്റുമായി ബന്ധപ്പെട്ട തീരുമാനം ആരാഞ്ഞിരുന്നു. പിന്നീട് കെ.സി. വേണുഗോപാൽ കണ്ണൂരിൽ സീറ്റില്ലെന്നും മുൻ മേയർ ടി.ഒ. മോഹനനെ സ്ഥാനാർഥിയാക്കുമെന്നും […]
Read more

ജോസഫ് വാഴയ്ക്കന് സീറ്റില്ല; കോൺഗ്രസിന്റെ രണ്ടാംഘട്ട പട്ടിക ഉടൻ

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് രാവിലെ 10 മണിയോടെ ഹൈക്കമാൻഡ് പുറത്തുവിടും. മത്സരിക്കാൻ താത്പര്യം അറിയിച്ച കെ. സുധാകരൻ ഇന്ന് 12 മണിയോടെ മാധ്യമങ്ങളെ കാണും. പാർട്ടി സ്ഥാനാർഥിത്വം ലഭിക്കാത്ത പക്ഷം കണ്ണൂർ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാനുള്ള സാധ്യതയുമുണ്ട്. കോന്നിയിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച അടൂർ പ്രകാശിന് സീറ്റ് നൽകേണ്ടതില്ലെന്നാണ് ഹൈക്കമാൻഡിന്റെ നിലവിലെ നിലപാട്. അതേസമയം, രമേശ് ചെന്നിത്തലയുടെ അടുത്ത സഹായി ജോസഫ് വാഴയ്ക്കനും സീറ്റ് ലഭിക്കില്ലെന്നാണ് സൂചന. ഇടുക്കി, എറണാകുളം, […]
Read more

Recent News

Advertisement
WhiteswanTV Footer