Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Politics

പിണറായി വിജയന്‍ വെറും പി ആര്‍ വിജയന്‍; ഷാഫി പറമ്പില്‍

കോഴിക്കോട്: രാഷ്ട്രീയത്തിലെ മേലധികാരികള്‍ ജനങ്ങളാണെന്ന കാര്യം ഭരണാധികാരികള്‍ മറക്കരുതെന്ന് ഷാഫി പറമ്പില്‍ എം പി. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ വെറും പി ആര്‍ വിജയന്‍ ആയി മാറിയെന്നും കേരളത്തിലെ ആരോഗ്യമേഖലയെ നന്നാക്കുന്നതിന് അദ്ദേഹത്തിന്റെ പരസ്യബോര്‍ഡ് വെയ്ക്കുന്ന പണം വേണ്ടിയിരുന്നില്ല എന്നും ഷാഫി പറമ്പില്‍ പറഞ്ഞു. പേരാമ്പ്രയില്‍ യുഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാഫി പറമ്പില്‍. ശബരിമല സ്വര്‍ണ്ണം കട്ടവരെ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേർത്തു. അതായിരിക്കും തിരഞ്ഞെടുപ്പിൽ ജനങ്ങൾ വിധി […]
Read more

യുഡിഎഫിനെ പിന്തുണക്കും: സി കെ ജാനു

കൊച്ചി: ആവശ്യപ്പെട്ട സീറ്റ് നിഷേധിക്കപ്പെട്ടെങ്കിലും നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണക്കുമെന്ന് അറിയിച്ചു. സി കെ ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയാണ് ഇക്കാര്യം അറിയിച്ചത് . ഞായറാഴ്ച ജെആര്‍പിയുടെ സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷമാണ് തീരുമാനം വ്യക്തമാക്കിയത് .ഞായറാഴ്ച പറവൂരില്‍ ജെആര്‍പിയുടെ സംസ്ഥാന ശില്‍പശാല നടന്നിരുന്നു. ശില്‍പശാലയുടെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഉദ്ഘാടനം ചെയ്തത്. ജെആര്‍പി യുഡിഎഫിന്റെ ഭാഗമാണെന്നും ജെആര്‍പിയെ യുഡിഎഫ് ചേര്‍ത്തുപിടിക്കുമെന്നും വി ഡി സതീശന്‍ പ്രസംഗത്തില്‍ പറഞ്ഞു. […]
Read more

ജോസ് കെ മാണി മന്ത്രിയാകും, കേരള കോണ്‍ഗ്രസ് (ആർ) ഉണ്ടാകില്ല: റോഷി അഗസ്റ്റിൻ

കോട്ടയം: മന്ത്രി സ്ഥാനത്ത് തുടരണമെന്ന് തനിക്ക് പ്രത്യേക ആഗ്രഹമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫും ജോസ് കെ മാണിയും വിജയിക്കുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. ജോസ് കെ മാണി വീണ്ടും മന്ത്രിയാകുമെന്നും റോഷി അഗസ്റ്റിൻ കൂട്ടിച്ചേർത്തു. കേരള കോൺഗ്രസ് (ആർ) എന്ന വിഭാഗം ഉണ്ടാകില്ലെന്നും, മുന്നണി മാറ്റത്തെക്കുറിച്ചുള്ള വാർത്തകൾ തനിക്ക് വേദന ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. തന്റെ രാഷ്ട്രീയ ജീവിതത്തിൽ കെ എം മാണിയുടെ പങ്ക് വളരെ വലുതാണെന്ന് റോഷി അഗസ്റ്റിൻ വ്യക്തമാക്കി. വിദ്യാഭ്യാസം […]
Read more

നാമനിര്‍ദേശ പത്രിക ഇന്ന് കൂടി സമര്‍പ്പിക്കാം; തിരഞ്ഞെടുപ്പിന് ഇനി 17 നാള്‍

തിരുവനന്തപുരം: നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്ന്. പല സ്ഥാനാർഥികളും കഴിഞ്ഞ ദിവസങ്ങളിൽ തന്നെ പത്രിക സമർപ്പിച്ചിരിക്കുമ്പോൾ ബാക്കിയുള്ളവർ ഇന്ന് ബന്ധപ്പെട്ട വരണാധികാരികൾക്ക് മുമ്പാകെ പത്രിക നൽകും. പുനലൂരിൽ യുഡിഎഫിലെ തർക്കം പരിഹരിച്ചതോടെ സ്ഥാനാർഥി നൗഷാദ് യൂനുസ് ഇന്ന് പുനലൂർ ആർടിഒ ഓഫീസിൽ എത്തി നാമനിർദ്ദേശ പത്രിക സമർപ്പിക്കും. കരുനാഗപ്പള്ളിയിൽ എൻഡിഎ സ്ഥാനാർഥി ജിതിൻ ദേവിന്റെ പത്രിക സമർപ്പണ ചടങ്ങിൽ പങ്കെടുക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എത്തും. തുടർന്ന് സ്ഥാനാർഥിയുടെ റോഡ് ഷോയിലും അദ്ദേഹം […]
Read more

‘ഹിന്ദു എംഎൽഎ’ പരാമർശം, ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണനെതിരെ കേസ്

തൃശ്ശൂർ: ഗുരുവായൂരിലെ ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണന്റെ ‘ഹിന്ദു എംഎൽഎ’ പരാമർശത്തിൽ പോലീസ് കേസെടുത്തു. ഗുരുവായൂർ പൊലീസാണ് കേസെടുത്തിരിക്കുന്നത് . പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കറുടെ നിർദ്ദേശപ്രകാരം തൃശൂർ ജില്ലാകലക്ടറാണ് നടപടിയെടുത്തത്. 1951 ലെ 123(3) വകുപ്പ് പ്രകാരവും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരവുമാണ് പ്രസ്തുത പരാതിയിൽ കേസെടുക്കാൻ നിർദ്ദേശിച്ചത്. പങ്കുവെച്ച വീഡിയോ പ്രകാരം, വോട്ട് തേടുന്നതിനായി ജാതി അല്ലെങ്കിൽ സാമുദായിക വികാരങ്ങൾ ഉപയോഗിച്ച് […]
Read more

മതിയായി ഈ എംഎൽഎ’ എന്ന് ബോർഡ്;ഒടുവിൽ നീക്കി

തൃപ്രയാർ: നാട്ടിക മണ്ഡലത്തിലെ എടമുട്ടത്ത് സ്ഥാപിച്ചിരുന്ന എൻ.ഡി.എ.യുടെ പ്രചാരണബോർഡ് ട്രോളുകളിൽ നിറയുകയാണ് . ട്രോളുകൾ കൂടിയതോടെ ബോർഡ് നീക്കം ചെയ്തു. ‘മതിയായി ഈ എം.എൽ.എ,. മാറ്റം തുടങ്ങാം. എന്നായിരുന്നു ബോർഡിൽ എഴുതിയിരുന്നത് . മാറാത്തത് മാറും, ഇനി കേരളം വളരും’ എന്നെഴുതിയ ബോർഡ് മറ്റ് മണ്ഡലങ്ങളിലെന്നപോലെ നാട്ടികയിലും എൻ.ഡി.എ. സ്ഥാപിച്ചിരുന്നു. സി.പി.ഐ. വിട്ട സി.സി. മുകുന്ദൻ ബി.ജെ.പി.യിലെത്തി സ്ഥാനാർഥിയായതോടെയാണ് ബോർഡ് തിരിച്ചടിയായത്. നേരത്തേ എം.എൽ.എ.യുടെ വീഴ്‌ചകൾ ചൂണ്ടിക്കാട്ടി ബി.ജെ.പി. മണ്ഡലത്തിൽ ഒപ്പുശേഖരണവും നടത്തിയിരുന്നു. ഇതിന്റെ പോസ്റ്ററുകളും വിവിധയിടങ്ങളിൽ […]
Read more

നിയമസഭാ തെരഞ്ഞെടുപ്പ്: പിഡിപി എൽ ഡി എഫിനെ പിന്തുണക്കും

​കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് (എൽഡിഎഫ്) പിഡിപി പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.തദ്ദേശ തിരഞ്ഞെടുപ്പിൽ പലസ്ഥലങ്ങളിലും എൽ ഡി എഫിന് പിന്തുണ പി ഡി പി നൽകിയിരുന്നു . കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് പാർട്ടി ഭാരവാഹികൾ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഈ രാഷ്ട്രീയ ധാരണ രൂപപ്പെടുത്തിയതെന്ന് നേതാക്കൾ വ്യക്തമാക്കി.എൽഡിഎഫ് അധികാരത്തിൽ വന്നാൽ ഒരു സഖ്യകക്ഷിക്ക് ലഭിക്കുന്ന പരിഗണന […]
Read more

പുനലൂരിൽ നട്ടം തിരിഞ്ഞു യുഡിഎഫ്

കൊല്ലം: പുനലൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫിനെ പ്രതിസന്ധിയിലാക്കി സ്ഥാനാർഥിനിർണയം. മുസ്‌ലിം ലീഗ് മത്സരിക്കുന്ന മണ്ഡലത്തിൽ വിമതനായി മത്സരിക്കാനൊരുങ്ങിയ കോൺഗ്രസ് നേതാവിനെ അനുനയിപ്പിക്കാനുള്ള യോഗത്തിൽ നിന്ന് ഡിസിസി സെക്രട്ടറി ഇറങ്ങിപ്പോയി. ഡിസിസി സെക്രട്ടറി സഞ്ജയ് ഖാനാണ് യുഡിഎഫിന് പുതിയ പ്രതിസന്ധി നൽകിയിരിക്കുന്നത്. ആത്മാഭിമാനം പണയപ്പെടുത്താനാകില്ല. അണ്ണാ ലീഗ് ഇവിടെ മത്സരിച്ചാൽ പുനലൂരിൽ പിന്നെ കോൺഗ്രസ് ഉണ്ടാകില്ല തന്നെ അനുനയിപ്പിക്കാൻ ശ്രമിച്ച നേതാക്കളോട് സഞ്ജയ് ഖാൻ മറുപടി പറഞ്ഞത് . ഇപ്പോൾ നിശ്ചയിക്കപ്പെട്ട സ്ഥാനാർഥി മത്സരിച്ചാൽ വലിയ പരാജയമായിരിക്കും ഉണ്ടാവുക. […]
Read more

ചിലർ അധികാരത്തിന് വേണ്ടിയാണ് നിന്നതെന്ന് ബോധ്യപ്പെട്ട കാലമാണിത്: എം എ ബേബി

ന്യൂഡൽഹി: സിപിഐഎമ്മിൽ ആശയപരമായ വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്ന് ജനറൽ സെക്രട്ടറി എം.എ. ബേബി. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പാർട്ടിയോടൊപ്പം നിന്ന ചിലർ പുറത്തുപോയതും ഇതുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർത്ഥിത്വം ലഭിക്കാത്തതിനെ തുടർന്നാണ് പലരും പാർട്ടി വിട്ടതെന്നും, ഇത്രയും നാൾ പാർട്ടിക്കൊപ്പം നിന്നവരാണ് ഇപ്പോൾ മാറിനിൽക്കുന്നതെന്നും എം.എ. ബേബി പറഞ്ഞു. ചിലർക്കായി പാർട്ടി പ്രവർത്തനം തെരഞ്ഞെടുപ്പിൽ മാത്രം ഒതുങ്ങിയെന്നും, അധികാരലാഭമാണ് ലക്ഷ്യമാക്കിയതെന്നും അദ്ദേഹം വിമർശിച്ചു. കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ചിലരിൽ നഷ്ടപ്പെട്ടുവരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവങ്ങളെ കുറിച്ച് കേന്ദ്ര കമ്മിറ്റിയും പോളിറ്റ് […]
Read more

ആരോഗ്യ മേഖലയാകെ കുളം തോണ്ടി: വീണാ ജോർജിനെതിരെ ആഞ്ഞടിച്ച് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ ആറന്മുള എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരന്റെ രൂക്ഷ വിമർശനം. ഇതുവരെ മന്ത്രിയുടെ പോക്കറ്റ് മാത്രമാണ് വികസിച്ചതെന്നും, ആരോഗ്യ മേഖലയാകെ തകർന്നുവെന്നും അദ്ദേഹം ആരോപിച്ചു. ആറന്മുള മണ്ഡലത്തിൽ പൂർത്തിയായ ഒരു പദ്ധതി പോലും പറയാനില്ലെന്നും, ഉദ്ഘാടനങ്ങൾ മാത്രമാണ് നടക്കുന്നതെന്നും കുമ്മനം പറഞ്ഞു. ഇപ്പോൾ നടക്കുന്നത് വെറും പി.ആർ പ്രവർത്തനങ്ങളാണെന്നും അദ്ദേഹം വിമർശിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിൽ ഉണ്ടായ തീപിടുത്തവും മരണങ്ങളും സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു. വെന്റിലേറ്ററും ഐസിയുവും പോലുള്ള […]
Read more

Recent News

Advertisement
WhiteswanTV Footer