Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Politics

വളാഞ്ചേരിയിൽ കൊലവിളി പ്രസംഗവുമായി യൂത്ത് ലീഗ് പ്രാദേശിക നേതാവ്

മലപ്പുറം: വളാഞ്ചേരിയിൽ കൊലവിളി പ്രസംഗവുമായി യൂത്ത് ലീഗ് പ്രാദേശിക നേതാവ്. വളാഞ്ചേരി നഗരസഭ മുൻ കൗൺസിലർ ശിഹാബുദ്ദീൻ ആണ് വെല്ലുവിളിച്ചത്. മുസ്ലീം ലീഗ് പ്രവർത്തകർക്ക് നേരെ കയ്യോങ്ങിയാൽ ആ കൈകൾ വെട്ടി മാറ്റുമെന്നാണ് വെല്ലുവിളിച്ചത്. തല്ലിയവരെ തിരിച്ചു തല്ലാതെ പോവില്ലെന്നും വീട്ടിൽ കയറി കാൽ തല്ലിയൊടിക്കുമെന്നും ശിഹാബുദ്ദീൻ പറഞ്ഞു. എതിർക്കാൻ ധൈര്യമുള്ള ഒറ്റ തന്തക്ക് പിറന്നവരുണ്ടെങ്കിൽ മുന്നോട്ട് വരണം. മുട്ടുകാൽ തല്ലിയൊടിക്കുമെന്നും ശിഹാബുദ്ദീൻ പറഞ്ഞു. ശിഹാബുദ്ദീൻ്റെ കൊലവിളി പ്രസം​ഗം ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു കഴിഞ്ഞു.
Read more

എടപ്പാൾ പഞ്ചായത്തിൽ ഭരണം പിടിച്ച് യുഡിഎഫ്; പരാജയപ്പെട്ട് പ്രസിഡന്റ്‌ സ്ഥാനാർഥി

മലപ്പുറം: എടപ്പാൾ പഞ്ചായത്തിൽ ഇരുപത് വർഷത്തോളം നീണ്ട ഇടതുപക്ഷത്തിന്റെ ഭരണം അവസാനിപ്പിച്ച് യുഡിഎഫ്. അതേസമയം യുഡിഎഫ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് ഉയർത്തി കാണിച്ചിരുന്ന കോൺഗ്രസ്സിന്റെ മുതിർന്ന നേതാവ് ചുള്ളിയിൽ രവീന്ദ്രൻ 200 ൽ അധികം വോട്ടുകൾക്ക് 8ാം വാർഡ്‌ പൊറൂക്കരയിൽ സിപിഎംന്റെ അഡ്വക്കേറ്റ് കെ വിജയനോട് പരാജയപ്പെട്ടു. പരമ്പരാഗതമായി ഇടതുപക്ഷത്തോടൊപ്പം ചേർന്ന് നിന്നിരുന്ന എടപ്പാൾ പഞ്ചായത്തിൽ 20 വർഷങ്ങൾക്കിപ്പുറമാണ് യുഡിഎഫ് ഭരണ സമിതി രൂപീകരിക്കാൻ ഒരുങ്ങുന്നത്.
Read more

തവനുരിൽ ചരിത്രമെഴുതി യുഡിഫ്

മലപ്പുറം: തവനൂർ നിയോജകമണ്ഡലം രൂപീകൃതമായതിന് ശേഷം ആദ്യമായാണ് യുഡിഫ് ഇത്രയും വലിയ വിജയം നേടുന്നത്. മണ്ഡലം രൂപം കൊണ്ടതിന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തെ പിന്തുണച്ച ചരിത്രമാണ് ഇത്തവണ തിരുത്തി കുറിക്കപ്പെട്ടത്. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളുടെയും ഭരണ സമിതി ഇനി യുഡിഎഫിനാണ്. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകൾ ആയിരുന്ന എടപ്പാൾ പഞ്ചായത്ത്‌, തവനൂർ പഞ്ചായത്ത്‌ എന്നിവിടങ്ങളിൽ ഭരണം പിടിച്ചെടുക്കുകയും, പുറത്തൂർ പഞ്ചായത്ത് തൃപ്രങ്ങോട് പഞ്ചായത്തുകൾ തിരിച്ചു പിടിക്കുകയും ചെയ്തു. യുഡിഎഫ് നോട്‌ ചേർന്ന് നിന്നിരുന്ന പഞ്ചായത്തുകൾ ആയ […]
Read more

ഓമശ്ശേരിയിലെ കലാശക്കൊട്ടിൽ സിപിഎം പ്രവർത്തകൻ കത്തി വീശിയതിൽ ദുരൂഹത ആരോപിച്ച് മുസ്ലിം ലീഗ്

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് കലാശക്കൊട്ടിനിടയിൽ ഓമശ്ശേരിയിൽ സിപിഎം പ്രവർത്തകൻ കത്തി വീശിയതിൽ ദുരൂഹത ആരോപിച്ച് മുസ്ലിം ലീഗ്. വിഷയത്തിൽ ശക്തമായ നടപടി എടുക്കണമെന്നും പോലീസ് നിസ്സാംഗത വെടിയണമെന്നും മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം എ റസാഖ്‌ മാസ്റ്റർ. വിഷയത്തിൽ യുഡിഎഫ് ഓമശ്ശേരി പഞ്ചായത്ത് കമ്മിറ്റി പരാതി നൽകിയിട്ടുണ്ട്. പിന്നിലെ ഉദ്ദേശം വ്യക്തമല്ല ദുരൂഹത ഒളിഞ്ഞിരിക്കുന്നുണ്ട്. പോളിംഗ് കുറയ്ക്കുകയും ജനങ്ങളിൽ ഭീതിയുണ്ടാക്കുകയും ചെയ്യുകയായിരിക്കാം ഇതിനുപിന്നിലെ ലക്ഷ്യം. സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ തെരഞ്ഞെടുപ്പ് ദിനത്തിൽ അകറ്റി നിർത്താനുള്ള […]
Read more

തദ്ദേശ തെരഞ്ഞെടുപ്പ്; മലപ്പുറം ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മലപ്പുറം: മലപ്പുറം ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ വി.ആര്‍.വിനോദ്, ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വാനാഥ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ 11 ന് (വ്യാഴം) രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്. രാവിലെ 6ന് മോക്‌പോള്‍ നടക്കും. പോളിങ് സാമഗ്രികളുടെ വിതരണം ഡിസംബര്‍ 10 ബുധന്‍ രാവിലെ മുതല്‍ നടക്കും. ജില്ലയില്‍ 15 ബ്ലോക്കുകളിലും 12 മുന്‍സിപ്പാലിറ്റികളിലുമായി 27 സ്വീകരണ, […]
Read more

കൊടുവള്ളി മുനിസിപ്പാലിറ്റി ഭരണ സമിതിയെക്കുറിച്ച് ഇടതു കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നത് ശുദ്ധ നുണയെന്ന് യുഡിഎഫ് മുനിസിപ്പൽ കമ്മിറ്റി

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണ രംഗം ചൂടുപിടിച്ചിരിക്കെ കൊടുവള്ളിയിൽ ഉടനീളം ഇടതു കേന്ദ്രങ്ങൾ മുനിസിപ്പാലിറ്റി ഭരണസമിതിക്കെതിരെ നടത്തുന്നത് നുണപ്രചാരണമാണെന്ന് യുഡിഎഫ് മുനിസിപ്പൽ കമ്മിറ്റി.നഗരസഭ കാര്യാലയമായി ബന്ധപ്പെട്ട് 2019ൽ അന്നത്തെ ഭരണസമിതി പുതിയ കെട്ടിടവുമായി മുന്നോട്ടു വന്നപ്പോൾ അതിനെ വിലങ്ങുതടിയായത് ഇടതുപക്ഷ കൗൺസിലർമാരുടെ ഇടപെടൽ ആണെന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു. നിയമവിരുദ്ധമായി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ജയിക്കാൻ തക്ക രീതിയിൽവാർഡുകൾ വെട്ടി മുറിച്ചിട്ടും പാർട്ടി ചിഹ്നം ഒഴിവാക്കി സ്വതന്ത്ര ചിഹ്നങ്ങളിൽ വോട്ട് നേടിയിട്ടും കൊടുവള്ളി മുനിസിപ്പാലിറ്റി ഭരണം പിടിക്കാൻ ഇടതുപക്ഷത്തിന് […]
Read more

തവനൂർ മണ്ഡലത്തിൽ ബിഡിജെഎസ് പതിനൊന്നാം സ്ഥാപകദിനം ആഘോഷിച്ചു

മലപ്പുറം: തവനൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബിഡിജെഎസിൻ്റെ പതിനൊന്നാമത് സ്ഥാപകദിനം ആചരിച്ചു. ചടങ്ങിന്റെ ഭാഗമായി പതാക ഉയർത്തി മലപ്പുറം ജില്ലാ സെക്രട്ടറി പ്രജിത്ത് തേറയിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് രഘുനാഥ് സി.പി., വൈസ് പ്രസിഡണ്ട് വാസ്മാ മനോജ്, ജനറൽ സെക്രട്ടറിമാരായ ഷാജി നരിപ്പറമ്പ്, വിജയൻ കോലത്ത്, ദിലീപ് അമേറ്റിക്കര എന്നിവർ നേതൃത്വം നൽകി.
Read more

സീനിയർ വിദ്യാർത്ഥിയുടെ മർദ്ദനത്തിൽ ജൂനിയർ വിദ്യാർത്ഥിക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിലെ സ്വകാര്യ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥി മര്‍ദ്ദിച്ചതായി പരാതി. രണ്ടാംവര്‍ഷ ബി.കോം ഫിനാന്‍സ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷാക്കിറിനാണ് പരിക്കേറ്റത്. വിദ്യാര്‍ത്ഥി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിലാണ്. മുഹമ്മദ് ഷാക്കിറിന്‍റെ വലത് കണ്ണിന് താഴെയുള്ള എല്ലിന് പൊട്ടലുണ്ട്. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളും മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളും തമ്മില്‍ കോളേജിലെ പാര്‍ക്കിങ്ങിന് സമീപം തര്‍ക്കം നടന്നിരുന്നു. ഇതിനിടെ സ്കൂട്ടറില്‍ പുസ്തകം വെക്കാന്‍ അവിടെ എത്തിയ മുഹമ്മദ് ഷാക്കിറിനെ ഒരു സീനിയര്‍ വിദ്യാര്‍ത്ഥി ചീത്തവിളിക്കുകയും, […]
Read more

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി; തീരുമാനം കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. ബാലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ പുറത്താക്കിയത്. നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.
Read more

രാഹുലിനെതിരായ രണ്ടാമത്തെ കേസ്; പരാതിക്കാരിയെക്കുറിച്ച് വിവരം ലഭിച്ചു

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതിക്കാരിയുടെ വിവരങ്ങൾ കെപിസിസി നൽകിയ പരാതിയുമായി ബന്ധപ്പെട്ട് പൊലീസിന് ലഭിച്ചു. അയൽ സംസ്ഥാനത്തുള്ള യുവതിയുടെ മൊഴിയെടുക്കാൻ പ്രത്യേക സംഘം തീരുമാനിച്ചു. മൊഴിയിൽ അവൾ ഉറച്ച് നിന്നാൽ രാഹുലിന് പ്രതിസന്ധി കൂടും. രണ്ടാമത്തെ ബലാൽസംഗ കേസിലെ എഫ്ഐആർ പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ നൽകും. ലൈംഗിക പീഡനക്കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് തിരുവനന്തപുരം സെഷൻസ് കോടതി വിധി പറയും. ഇന്നലെ അടച്ചിട്ട കോടതിയിൽ ഇരുവിഭാഗങ്ങളും വാദം നടത്തി. യുവതിയെ നിരന്തരം പീഡിപ്പിക്കുകയും നിർബന്ധിച്ച് […]
Read more

Recent News

Advertisement
WhiteswanTV Footer