Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Politics

മുന്നണി മാറ്റം; പ്രതികരണവുമായി ജോസ് കെ മാണി

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള കോൺഗ്രസ് എം ഇടതുമുന്നണി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ വാ‍ർത്തകളോട് പ്രതികരിച്ച് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. പാർട്ടിയുടെ രാഷ്ട്രീയ നിലപാടിനെക്കുറിച്ച് പുറത്തു നടക്കുന്ന ചർച്ചകൾക്ക് കേരള കോൺഗ്രസ് (എം) യുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോസ് കെ മാണി നിലപാട് അറിയിച്ചത്. പാർട്ടിയുടെ രാഷ്ട്രീയ സമീപനം മുൻപേ തന്നെ പലവട്ടം വ്യക്തമാക്കിയിട്ടുള്ളതാണെന്നും, അതിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒഴിവാക്കാനാകാത്ത ചില സ്വകാര്യ […]
Read more

ചൊവ്വന്നൂരില്‍ ഇത്തവണ കോണ്‍ഗ്രസ് അം​ഗങ്ങൾ എസ്ഡിപിഐക്ക് വോട്ടു ചെയ്തു

തൃശൂർ: കുന്നംകുളം ചൊവ്വന്നൂർ പഞ്ചായത്തിൽ മാറ്റിവെച്ച സ്ഥിരംസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗങ്ങൾ എസ്ഡിപിഐക്ക് പിന്തുണ നൽകിയതായി ആരോപണം. വികസന സ്ഥിരംസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ അംഗമായ ഷഹീദിന് നാല് കോൺഗ്രസ് അംഗങ്ങൾ വോട്ട് ചെയ്തു. ഇതിൽ പ്രതിഷേധിച്ച് ഒരു കോൺഗ്രസ് അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഏഴാം വാർഡ് അംഗം ഐശ്വര്യയാണ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചത്. നടന്ന വോട്ടെടുപ്പിൽ ഷഹീദിന് ആറ് അംഗങ്ങളുടെ പിന്തുണ ലഭിച്ചു. രണ്ട് എസ്ഡിപിഐ അംഗങ്ങളും നാല് കോൺഗ്രസ് അംഗങ്ങളും അദ്ദേഹത്തിന് വോട്ട് ചെയ്തു. […]
Read more

ഇടത് സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ

തിരുവനന്തപുരം: ചാനൽ ചർച്ചകളിലെ സജീവ ഇടതുശബ്ദം റെജി ലൂക്കോസ് ബിജെപിയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അദ്ദേഹത്തിന് അംഗത്വം നൽകി, ഷാളണിയിച്ച് സ്വീകരിച്ചു. മുൻകാല ദ്രവിച്ച ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്ന് റെജി ലൂക്കോസ് വ്യക്തമാക്കി. ബിജെപിയുടെ വികസന ആശയങ്ങളിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഇപ്പോൾ ആശയപരമായി രാഷ്ട്രീയ യുദ്ധത്തിനുള്ള സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവാക്കൾ നാടുവിടുന്നതിനെ തുടർന്ന് കേരളം വൃദ്ധാലയമായി മാറുമെന്ന് ആശങ്കപ്പെടുന്നു. ഇനി മുതൽ റെജി ലൂക്കോസ് ശബ്ദിക്കുന്നത് ബിജെപിയുടെ നിലപാടുകൾക്കായി മാത്രമാണെന്ന് […]
Read more

തൃപ്പൂണിത്തുറയിൽ ബിജെപിയെ ഞെട്ടിച്ച് എൽഡിഎഫ് യുഡിഎഫ് കൂട്ടുകെട്ട്

കൊച്ചി: നഗരസഭാ ഭരണം പിടിച്ചെടുത്ത് ശ്രദ്ധ നേടിയെങ്കിലും തൃപ്പൂണിത്തുറയിൽ ബി ജെ പിക്ക് വലിയ പ്രതിസന്ധിയായി മാറുകയാണ് യു ഡി എഫ് , എൽ ഡി എഫ് കൂട്ടുകെട്ട് . ഇന്ന് നടന്ന സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ എൽ ഡി എഫും യു ഡി എഫും കൈകോർത്തതോടെ ബി ജെ പി ഭരണസമിതിക്ക് വൻ തിരിച്ചടിയാണ് നേരിട്ടത്. നിർണായകമായ ആറ് സ്റ്റാൻഡിങ് കമ്മിറ്റികളിൽ അഞ്ചും എൽ.ഡി.എഫ്.-യു.ഡി.എഫ്. കൂട്ടുകെട്ട് കൈമാറുകയായിരുന്നു. വികസനം, ക്ഷേമം, വിദ്യാഭ്യാസം എന്നീ കമ്മിറ്റികൾ എൽ.ഡി.എഫിന് […]
Read more

ഡോ. പി സരിൻ ഒറ്റപ്പാലത്ത് ഇടതുമുന്നണി സ്ഥാനാർത്ഥിയായേക്കും

പാലക്കാട്: ‍ഡോക്ടർ പി സരിൻ ഒറ്റപ്പാലത്ത് ഇടതുമുന്നണി സ്ഥാനാർത്ഥി ആയേക്കുമെന്ന് സൂചന. സരിനെ മത്സരിപ്പിക്കുന്നതിനായി സിപിഎം സംസ്ഥാനതലത്തിൽ നീക്കങ്ങൾ നടക്കുന്നതായാണ് വിവരം. പാലക്കാട് മണ്ഡലത്തിൽ സരിനെ പരിഗണിക്കില്ലെന്നും വിജയസാധ്യതയുള്ള സീറ്റ് തന്നെ നൽകണമെന്ന നിർദേശമുണ്ടെന്നുമാണ് വിവരം. ഒറ്റപ്പാലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ സരിന് നിർദേശം ലഭിച്ചതായും സൂചനകളുണ്ട്. പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് പി. സരിൻ കോൺഗ്രസിൽ നിന്ന് വിട്ട് സിപിഎമ്മിനൊപ്പം ചേർന്നത്. തുടർന്ന് പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നുണ്ട്. ഉപതെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് മാത്രമാണ് സരിന് എത്താനായത്. […]
Read more

മറ്റത്തൂരിലെ കൂറുമാറ്റം; രാജി പ്രഖ്യാപിച്ച് വൈസ് പ്രസിഡന്‍റ് നൂര്‍ജഹാൻ

തൃശൂർ: മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കൂറുമാറ്റ വിവാദത്തിന് പിന്നാലെ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നൂര്‍ജഹാൻ നവാസ് രാജി പ്രഖ്യാപിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നൂര്‍ജഹാൻ നവാസും കോണ്‍ഗ്രസ് പുറത്താക്കിയ അംഗങ്ങളും നടപടി നേരിട്ട മുൻ ഡിസിസി സെക്രട്ടറി ടിഎം ചന്ദ്രനും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കോണ്‍ഗ്രസുമായുള്ള അനുനയ നീക്കത്തിന്‍റെ ഭാഗമായി രാജി പ്രഖ്യാപിച്ചത്. വൈസ് പ്രസിഡന്‍റിന്റെ രാജിക്കത്ത് കെപിസിസിക്ക് കൈമാറുമെന്നും, പഞ്ചായത്ത് പ്രസിഡന്‍റ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായതിനാല്‍ രാജിവെക്കില്ലെന്ന് ടെസി ജോസ് അറിയിച്ചതായും ടി.എം. ചന്ദ്രന്‍ പറഞ്ഞു. കെപിസിസി നിര്‍ദേശിക്കുന്നതനുസരിച്ച് […]
Read more

വിഡി സതീശന് പിന്തുണയുമായി പിവി അൻവര്‍

തിരുവനന്തപുരം: പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ പുനർജനി പദ്ധതിയിൽ വിദേശനാണയ ചട്ടലംഘനം നടന്നുവെന്ന ആരോപണം ഉയർത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണം ശുപാർശ ചെയ്ത വിജിലൻസ് നീക്കത്തിനെതിരെ യുഡിഎഫ് അസോസിയേറ്റ് അംഗം പി.വി. അൻവർ പരസ്യ പിന്തുണ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രീയ വൈരാഗ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷത്തിനെതിരെ നീങ്ങുന്നതെന്ന് അൻവർ ആരോപിച്ചു. പ്രതിപക്ഷ നേതാവിനെ ലക്ഷ്യമിട്ട് നടക്കുന്ന നടപടികളെ ശക്തമായി ചെറുക്കാൻ താനും തന്റെ പാർട്ടിയും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പ്രതിസന്ധിയിലാകുന്ന ഘട്ടങ്ങളിൽ […]
Read more

പാലാ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ല: മാണി സി കാപ്പൻ

കോട്ടയം: പാലാ നിയമസഭാ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പൻ. പാലായിൽ യുഡിഎഫിന് ഒരേയൊരു സ്ഥാനാർത്ഥിയേ ഉണ്ടാകൂ, അത് താനായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചുവെന്നും പഞ്ചായത്തുതല യോഗങ്ങൾ നടക്കുകയാണെന്നും കാപ്പൻ പറഞ്ഞു. കേരള കോൺഗ്രസ് (എം)യെ യുഡിഎഫിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുന്നണിയിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ജോസ് കെ മാണിക്ക് പാലാ സീറ്റ് നൽകണമെന്ന ആവശ്യം ആരും ഉന്നയിച്ചിട്ടില്ലെന്നും, ജോസ് കെ മാണി പാലായിൽ മത്സരിക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും […]
Read more

വോട്ടെടുപ്പിന് മുമ്പേ മഹാരാഷ്ട്രയിൽ ബിജെപി-ശിവസേന സഖ്യത്തിന് 66 സീറ്റുകളിൽ ജയം

മുംബൈ: മഹാരാഷ്ട്രയിലെ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പുകളിൽ വോട്ടെടുപ്പിന് മുമ്പ് ബിജെപി-ശിവസേന സഖ്യത്തിന് വലിയ വിജയം. 68 സീറ്റുകളിൽ 66 സീറ്റുകളിൽ സഖ്യ സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചു. എൻസിപി രണ്ട് സീറ്റുകളിൽ വിജയിച്ചപ്പോൾ മറ്റു പാർട്ടികളും സഖ്യങ്ങളുടെയും ചില സ്ഥാനാർഥികൾ പത്രിക പിൻവലിച്ചതാണ് എതിരില്ലാതെ വിജയത്തിന് കാരണമായത്. നാമനിർദേശപത്രികകൾ പിൻവലിക്കാനുള്ള അവസാന സമയം വെള്ളിയാഴ്ചയായിരുന്നു. മുംബൈ മെട്രോപൊളിറ്റൻ മേഖല (എംഎംആർ) ഉൾപ്പെടെയുള്ള കല്യാൺ-ഡോംബിവ്‌ലി മുനിസിപ്പൽ കോർപ്പറേഷനിൽ ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.  ബിജെപിയിൽനിന്ന് 15 പേരും ശിവസേനയിൽനിന്ന് […]
Read more

പാലക്കാട്ടെ സിപിഎം പഞ്ചായത്ത് പ്രസിഡൻ്റ് ബിജെപിയിൽ

പാലക്കാട്: പാലക്കാട് സിപിഎം പഞ്ചായത്ത് പ്രസിഡൻ്റ് ബിജെപിയിൽ ചേർന്നു. പൊൽപുള്ളി പഞ്ചായത്തിലെ നിലവിലെ പ്രസിഡൻ്റ് ബാലഗംഗാധരനാണ് ബിജെപിയിൽ ചേർന്നത്. ബാലഗംഗാധരനെ ബിജെപി ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ സ്വീകരിച്ചു. 20 വർഷം സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു. 2014 മുതൽ 2020 വരെ വേട്ടാംകുളം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. വ്യക്തിപരമായ കാരണങ്ങൾ മൂലമാണ് സിപിഎം വിട്ടതെന്ന് ബാലഗംഗാധരൻ പറഞ്ഞു. പാർട്ടി തന്നെ പലപ്പോഴും മാറ്റി നിർത്തിയെന്നും, സത്യം പറഞ്ഞതിനാണ് മാറ്റിനിർത്തിയതെന്നും ബാലഗംഗാധരൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുസ്തകം […]
Read more

Recent News

Advertisement
WhiteswanTV Footer