Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Politics

വർ​ഗീയതയെ വജ്രായുധമാക്കിയ നേേതാക്കൾ

2026 നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പല രാഷ്ട്രീയ നോതാക്കളും വജ്രായുധമായി കൊണ്ടുനടക്കുന്നത് മതവും സമുദായവുമാണെന്നു തോന്നുന്നു. കുറച്ചു ദിവസങ്ങളിലായി പല രാഷ്ട്രീയ നേതാക്കളിൽ നിന്നും കണ്ടുവരുന്നത് ഇത്തരത്തിലുളള പ്രവർത്തിയാണ്. ന്യൂനപക്ഷ ഭൂരിപക്ഷ വേർതിരിവായി ചിത്രീകരിക്കാനുള്ള നീക്കം മതനിരപേക്ഷതയിൽ ഊറ്റംകൊള്ളുന്ന ചില സാമുദായിക രാഷ്ട്രീയ നേതാക്കളിൽനിന്നുതന്നെ ഉണ്ടാകുന്നത് സത്യത്തിൽ പുച്ഛം തോന്നുന്നു എന്നാണ് പലരുടെയും അഭിപ്രായം. തിരഞ്ഞെടുപ്പ് അടുത്തതോടെ എല്ലാ അതിരുകളും ലംഘിച്ചുതുടങ്ങിയിരിക്കുകയാണ് പല നേതാക്കളും. എസ്എൻഡിപിയുടെ സമുന്നത നേതാവ് വെള്ളാപ്പള്ളി നടേശൻ മുസ്‌ലിംകളെക്കുറിച്ചു നടത്തിയ ചില പരാമർശങ്ങൾ […]
Read more

ശബരിമല സ്വർണക്കൊള്ള; യൂത്ത് കോൺഗ്രസിന്റെ നിയമസഭാ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കെതിരെ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയമസഭയ്ക്ക് മുന്നിൽ മാർച്ച് നടത്തി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഒ.ജെ. ജനീഷ്, അബിൻ വർക്കി എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതേസമയം, പൊലീസ് വാഹനത്തിന് നേരെ കല്ലേറ് ഉണ്ടായി. പിന്മാറാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഇതോടെ നിരവധി പ്രവർത്തകർക്ക് ദേഹാസ്വാസ്ഥ്യവും പരിക്കുകളും ഉണ്ടായി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് […]
Read more

കൊച്ചി ബിഷപ്പുമായി കൂടിക്കാഴ്ച്ച നടത്തി ജോസ് കെ മാണി

കോട്ടയം: മുന്നണി മാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായിരിക്കെ ജോസ് കെ. മാണി കൊച്ചി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. ഫോർട്ട് കൊച്ചിയിലെ സഭാ ആസ്ഥാനത്ത് എത്തിയാണ് ബിഷപ്പ് ആന്റണി കാട്ടിപ്പറമ്പിലിനെ ജോസ് കെ. മാണി കണ്ടത്. അരമണിക്കൂറിലേറെ നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ രാഷ്ട്രീയ ചർച്ചകളില്ലെന്ന് ജോസും ബിഷപ്പും മാധ്യമങ്ങളോട് വ്യക്തമാക്കി. എന്നാൽ പാർട്ടി എടുത്ത രാഷ്ട്രീയ തീരുമാനങ്ങളുടെ പശ്ചാത്തലത്തിൽ സഭാ നേതൃത്വത്തെ വിവരം അറിയിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ സന്ദർശനമെന്നാണ് സൂചന. ഇതിനിടെ, യുഡിഎഫിലേക്ക് പ്രവേശനം നഷ്ടപ്പെട്ടത് പാർട്ടിക്ക് തിരിച്ചടിയായേക്കുമെന്ന വിമർശനം […]
Read more

വി ഡി സതീശനെ പിന്തുണയ്ക്കാതെ കോൺഗ്രസ് നേതാക്കൾ

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നതാണ് നായർ–ഈഴവ ഐക്യത്തിന്റെ രൂപീകരണം. ഈ സമുദായങ്ങൾ ഐക്യം ശക്തമാകുന്നതോടെ കോൺഗ്രസിനുള്ളിൽ തന്നെ ഒരു വിഭാഗം കടുത്ത ആശങ്ക പ്രകടിപ്പിക്കുകയാണ്.സമുദായ നേതാക്കളോട് വിഡി സതീശൻ വെല്ലുവിളി ഒഴിവാക്കണമെന്നാണ് പാർട്ടിക്കുള്ളിലെ ആവശ്യം. വെള്ളാപ്പള്ളിയും സുകുമാരൻ നായരും കൈകൊടുത്തതോടെ നാല് തെക്കൻ ജില്ലകളിൽ കോൺഗ്രസിന് തിരിച്ചടിയാകുമെന്നാണ് പൊതുവെയുളള വിലയിരുത്തൽ. വർഗീയതക്കെതിരായ പോരാട്ടത്തിൽ തോറ്റാലും ജയിച്ചാലും കുഴപ്പമില്ലെന്ന വിഡി സതീശന്റെ പ്രസ്താവനയെ തിരുത്തിക്കൊണ്ട് മറ്റ് നേതാക്കൾ രംഗത്തെത്തിയിരിക്കുകയാണ്. ഈ വിഷയത്തിൽ ഇനി […]
Read more

എൽ ഡി എഫ്  നടത്തുന്ന മധ്യമേഖലാ ജാഥക്കുള്ള നടപടികൾ ആരംഭിച്ചു

കോട്ടയം: ഇടതു മുന്നണിയിൽ നിന്ന് മാറ്റമില്ലെന്ന്‌ ഉറപ്പിച്ച്‌ പ്രഖ്യാപിച്ചതിനു പിന്നാലെ എൽഡിഎഫ്‌ യോഗം ഉദ്‌ഘാടനം ചെയ്‌ത്‌ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്‌ കെ. മാണി. ഇടതുമുന്നണി സർക്കാർ തുടരുമെന്നും ഇത് കേരളത്തിന് ആവശ്യമാണെന്നും ശനിയാഴ്‌ച എൽഡിഎഫ് ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്‌ത്‌ ജോസ്‌ കെ. മാണി പറഞ്ഞു. ഇടതുപക്ഷത്തിനുമാത്രമേ കൃത്യമായി ചെയ്യാൻ കഴിയുകയുള്ളൂ. കർഷക താത്‌പര്യങ്ങൾ സംരക്ഷിക്കാൻ കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യങ്ങൾ നടപ്പാക്കിയ സർക്കാരാണ് ഇടതുപക്ഷത്തിന്റേത്. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുമ്പോഴും, സർക്കാർ പാവപ്പെട്ടവരുടെ […]
Read more

സിപിഎം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്

തിരുവനന്തപുരം: ദേവികുളം മുൻ സിപിഎം എംഎൽഎ എസ്. രാജേന്ദ്രൻ ഇന്ന് ബിജെപിയിൽ ചേരും. തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അദ്ദേഹം ഔദ്യോഗികമായി അംഗത്വം സ്വീകരിക്കും. 2006, 2011, 2016 കാലഘട്ടങ്ങളിൽ ദേവികുളം മണ്ഡലത്തെ പ്രതിനിധീകരിച്ച് സിപിഎമ്മിന്റെ എംഎൽഎയായിരുന്ന എസ്. രാജേന്ദ്രൻ, ഈ മാസം ആദ്യം രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്നത്തെ ചർച്ചകൾക്ക് ശേഷം ഒരുമാസത്തിനകം തീരുമാനമുണ്ടാകുമെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങളായി എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേരുമെന്ന പ്രചരണം […]
Read more

കേരള യാത്ര വേദിയില്‍ നേതാക്കളുടെ രാഷ്ട്രീയ പ്രസംഗം; തിരുത്തി കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍

കോഴിക്കോട്: കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരള യാത്രയുടെ സമാപന സമ്മേളന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ രാഷ്ട്രീയ പ്രസംഗങ്ങളെ അതേവേദിയില്‍ തള്ളി കാന്തപുരം എ പി അബൂബക്കർ മുസല്യാർ. സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും പേരിലുള്ള സംഗമത്തെ രാഷ്ട്രീയ മുതലെടുപ്പിനുള്ള വേദിയായി ആരും കാണരുതെന്ന് കാന്തപുരം പറഞ്ഞു. രാഷ്ട്രീയ സമ്മേളനമല്ല നടക്കുന്നതെന്നും പ്രത്യേക രാഷ്ട്രീയം തങ്ങള്‍ക്കില്ലെന്നും കാന്തപുരം ഓർമ്മിപ്പിച്ചു. ഒരു വര്‍ഗീയതയെ […]
Read more

നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥി നിർണയം വേ​ഗത്തിലാക്കാൻ കോൺ​ഗ്രസ്

തിരുവനന്തപുരം: സ്ഥാനാർഥി നിർണയം വേഗത്തിലാക്കാൻ കോൺഗ്രസ് നീക്കം ശക്തമാക്കുന്നു. സ്ഥാനാർഥി നിർണയത്തിനായുള്ള സ്ക്രീനിങ് കമ്മിറ്റി ഇന്ന് എംപിമാരടക്കമുള്ള പാർട്ടി നേതാക്കളിൽ നിന്ന് അഭിപ്രായങ്ങൾ ശേഖരിക്കും. ഇതിന് മുന്നോടിയായി, കോൺഗ്രസ് അധ്യക്ഷൻ മധുസൂദനൻ മിസ്ത്രി ഇന്നലെ എകെ ആന്റണി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ, പ്രതിപക്ഷ നേതാവുമായി ഇന്നലെ കൂടിക്കാഴ്ച ഉണ്ടായിരുന്നില്ല. വിവിധ തലങ്ങളിലെ നേതാക്കളുമായുള്ള ചർച്ചകൾക്ക് ശേഷം സ്ഥാനാർഥി നിർണയത്തിലെ മാനദണ്ഡങ്ങൾ ഉൾപ്പെടെ സമിതി അന്തിമ തീരുമാനമെടുക്കും. രണ്ട് ദിവസം കേരളത്തിൽ തുടരുന്ന സ്ക്രീനിങ് […]
Read more

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും

പാലക്കാട്: പാലക്കാട് ഹോട്ടൽ മുറിയിൽ നിന്ന് കണ്ടെത്തിയ രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാൻ പൊലീസ്. ഫോണിൽ നിർണായകമായ ചാറ്റുകൾ ഉണ്ടായേക്കാമെന്ന നിഗമനത്തിലാണ് അന്വേഷണം. കസ്റ്റഡിയിൽ എടുക്കുമ്പോൾ ഫോൺ കൈയിൽ എടുക്കാൻ രാഹുൽ ആവശ്യപ്പെട്ടെങ്കിലും പൊലീസ് അത് അനുവദിച്ചില്ല. തുടർന്ന് ഫോൺ ഹോട്ടൽ മുറിയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. സ്ഥലത്ത് കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. പത്തനംതിട്ട എആർ ക്യാമ്പിൽ […]
Read more

ബലാത്സം​ഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ കണ്ടെത്തി

പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ പാലക്കാട് കെപിഎം ഹോട്ടലിൽ നടത്തിയ പരിശോധനയിൽ പൊലീസ് കണ്ടെത്തി. എന്നാൽ, രാഹുൽ ലാപ്ടോപ് എവിടെയാണെന്ന് വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല. ലാപ്ടോപ് സ്ഥലം വെളിപ്പെടുത്തിയ ശേഷം മാത്രമേ അത് തെളിവെടുപ്പിനായി പാലക്കാട് കൊണ്ടുവരാൻ കഴിയൂ എന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കൂടാതെ കേസിൽ രാഹുൽ വാങ്ങാൻ ഉദ്ദേശിച്ച ഫ്ലാറ്റിന്റെ ബിൽഡറുടെ മൊഴിയും രേഖപ്പെടുത്തും. കോടതിയിൽ ഹാജരാക്കിയ ശേഷം രാഹുൽ 3 ദിവസത്തെ എസ്ഐടി കസ്റ്റഡിയിലേക്ക് മാറ്റി. ജാമ്യാപേക്ഷ […]
Read more

Recent News

Advertisement
WhiteswanTV Footer