കൊച്ചി: കൊച്ചി നഗരത്തിൽ മദ്യലഹരിയിൽ യുവാവിന്റെ പരാക്രമം. കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തിയ യുവാവ് ജീവനക്കാരെയും യാത്രക്കാരെയും അധിക്ഷേപിക്കുകയും തടയാൻ ശ്രമിച്ചവരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തിൽ ഇടക്കൊച്ചി സ്വദേശി അലക്‌സാണ്ടറിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു.
രാത്രി 10 മണിയോടെയാണ് നഗരമധ്യത്തിൽ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി യുവാവ് പ്രശ്‌നമുണ്ടാക്കിയത്. മദ്യലഹരിയിലായിരുന്ന ഇയാൾ ബസിലെ ജീവനക്കാരോടും യാത്രക്കാരോടും മോശമായി പെരുമാറുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്.
സംഭവം കണ്ട് സ്ഥലത്തെത്തിയ ഓട്ടോറിക്ഷാ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ യുവാവിനെ പിടിച്ചുമാറ്റാൻ ശ്രമിച്ചു. എന്നാൽ ഇവർക്കു നേരെയും ഇയാൾ തിരിയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു.
തുടർന്ന് വിവരം ലഭിച്ചതിനെ തുടർന്ന് എറണാകുളം സെൻട്രൽ പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


