Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Politics

വെളിയംകോട് പഞ്ചായത്തിൽ എസ് ഡിപിഐ സ്ഥാനാർഥികളുടെ പോസ്റ്ററുകൾ നശിപ്പിച്ചതായി പരാതി

മലപ്പുറം: വെളിയംകോട് പഞ്ചായത്തിലെ 19 ആം വാർഡിലെ സ്ഥാനാർഥിയുടെയും ബ്ലോക്ക് തലത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥിയുടെയും പോസ്റ്ററുകൾ ആണ് നശിപ്പിച്ചതായി കണ്ടെത്തിയത്. 19ാം വാർഡിൽ നിന്ന് ജനവിധി തേടുന്ന റീഷ്മ അഹമ്മദ് ഇസ്മായിലിന്റെയും ബ്ലോക്ക് തലത്തിലേക്ക് മത്സരിക്കുന്ന ഷഹീർ തണ്ണിത്തുറയുടെയും തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ ആണ് വ്യാപകമായി നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇത്തരത്തിൽ പ്രവർത്തിക്കുന്ന സാമൂഹ്യ വിരുദ്ധരെ ഒറ്റപ്പെടുത്തണമെന്ന് എസ് ഡി പി ഐ പ്രവർത്തകർ പറഞ്ഞു.
Read more

അന്തരിച്ച എംഎല്‍എ കാനത്തില്‍ ജമീലയുടെ ഖബറടക്കം ഇന്ന്; ആദര സൂചകമായി കൊയിലാണ്ടി ടൗണിൽ ഹര്‍ത്താല്‍ ആചരിക്കും

കോഴിക്കോട്: അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ സംസ്ക്കാരം ഇന്ന് അത്തോളി കുനിയിൽ കടവിൽ നടക്കും. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ സിപിഎം നേതാക്കള്‍ ഏറ്റുവാങ്ങും. തുടർന്ന് രാവിലെ എട്ട് മുതല്‍ പത്ത് വരെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് കൊയിലാണ്ടി ടൗണ്‍ ഹാളിലും തലക്കുളത്തൂരിലെ കണ്‍വെന്‍ഷന്‍ സെന്‍ററിലും ചോയിക്കുളത്തെ വീട്ടിലും പൊതു ദര്‍ശനം നടക്കും. തുടർന്ന് അത്തോളി കുനിയില്‍ കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ വൈകിട്ട് അഞ്ച് മണിക്കാണ് […]
Read more

തോമസ് ഐസക് കേരളത്തെ വില്പനചരക്കാക്കി: ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: വിദേശനാണ്യ വിനിമയ നിയമവും നിയമസഭാ ചട്ടവും മറി കടന്ന് ലോക ഓഹരി കമ്പോളത്തിൽ കേരളത്തെ ഒരു വില്പനചരക്കാക്കിയ മുൻധനമന്ത്രി തോമസ് ഐസക്കിൻ്റെ വികലമായ ധനകാര്യ മാനേജ്മെൻ്റാണ് കേരളത്തെ ഒരിക്കലും രക്ഷപ്പെടാനാവാത്ത ഭീകരമായ കടക്കെണിയിലാഴ്ത്തിയത് എന്ന് ചെറിയാൻ ഫിലിപ്പ്. മസാല ബോണ്ട് ഉൾപ്പെടെ കിഫ്ബിയുടെ വിവിധ ഇടപാടുകൾ സംശയാസ്പദമാണ്. കിഫ്ബിയുടെ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ മുഖേനയുള്ള ധനവിനിയോഗവും കരാർ വ്യവസ്ഥകളും ഇരുമ്പുമറയ്ക്കുള്ളിലാണ്. വരവുചെലവു കണക്കുകൾ യഥാസമയം ഓഡിറ്റ് ചെയ്യുകയോ നിയമസഭയിൽ അവതരിപ്പിക്കുകയോ ചെയ്തിട്ടില്ല എന്നും പറഞ്ഞു. 90,562 […]
Read more

കണിയാപുരത്തിന്റെ കരുത്തർ

തിരുവനന്തപുരം : കോർപ്പറേഷൻ അതിർത്തിപ്രദേശങ്ങളോട് ചേർന്നുകിടക്കുന്ന ജില്ലാപ്പഞ്ചായത്ത് ഡിവിഷനാണ് കണിയാപുരം. നഗരസ്വഭാവമുള്ള പ്രദേശങ്ങളും ഇതോടൊപ്പം തീരദേശവും ഉൾക്കൊള്ളുന്നതാണ് കണിയാപുരം. അണ്ടൂർക്കോണം ഗ്രാമപ്പഞ്ചായത്തിലെ പതിനെട്ട് വാർഡുകളും കഠിനംകുളം ഗ്രാമപ്പഞ്ചായത്തിലെ പതിനേഴ് വാർഡുകളുമാണ് ഇവിടെയുള്ളത്. ഇരുപഞ്ചായത്തുകളും നിലവിൽ എൽഡിഎഫാണ് ഭരിക്കുന്നത്. കണിയാപുരം ഡിവിഷനും പതിനഞ്ചുവർഷമായി ചുമപ്പണിഞ്ഞുതന്നെയാണ്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, തീരദേശ നിവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ തുടങ്ങിയവയെല്ലാം തിരഞ്ഞെടുപ്പിൽ ചർച്ചയാകും. എൽഡിഎഫിനായി എം.റാഫി(51)യാണ് ജനവിധിതേടുന്നത്. അഭിഭാഷകനായ ഇദ്ദേഹം വർഷങ്ങളായി സിപിഎമ്മിൽ വിവിധ സംഘടനാ ചുമതലകൾ വഹിക്കുന്നു. നാലുതവണ അഴൂർ […]
Read more

കുന്നത്ത്‌നാട് ട്വന്റി20 പിടിക്കും

എറണാകുളം: കുന്നത്തുനാട് നിയോജകമണ്ഡലത്തിന് കീഴിലുള്ള ഏഴ് പഞ്ചായത്തുകളിലും വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ട്വന്റി20 സമ്പൂര്‍ണ്ണ വിജയം നേടുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വളരെ നേരത്തേ കഴിഞ്ഞതുകൊണ്ട് ഒന്നാം ഘട്ട പ്രചരണവും പൂര്‍ത്തിയാക്കി. കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ ഏഴ് ഗ്രാമപഞ്ചായത്തുകളും, വടവുകോട്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്തും, മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുമാണുള്ളത്. നിലവില്‍ നാല് പഞ്ചായത്തുകളുടെ ഭരണം ട്വന്റി20ക്കാണ്. ഏഴ് പഞ്ചായത്തുകളിലായി 128 ഗ്രാമപഞ്ചായത്ത് വാര്‍ഡ് സ്ഥാനാര്‍ത്ഥികളും, 17 ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളും, മൂന്ന് ജില്ലാ […]
Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്ക് പരാതി നൽകി യൂത്ത് കോൺ​ഗ്രസ് നേതാവ് സജ്ന

​തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ ‌വിഷയത്തിൽ എഐസിസിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും പരാതി നൽകി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സജൻ. വനിതാ നേതാക്കളടങ്ങുന്ന അന്വേഷണ കമ്മീഷനെ നിയമിച്ച്, ഇരകളായതായി പറയുന്ന യുവതികളെ നേരിൽ കണ്ടു വിഷയത്തെ ഗൗരവത്തോടെ പരിശോധിക്കണമെന്നാണ് സജനയുടെ ആവശ്യം. സ്ത്രീപക്ഷ നിലപാടുകളിൽ കോൺഗ്രസ് ഇരട്ടത്താപ്പ് കാണിക്കുന്നുവെന്ന സംശയം ജനങ്ങളിൽ നിന്നും നീക്കം ചെയ്യേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി. നേരത്തെയും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്ക് പരാതി ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിലിനെ പ്രാഥമിക […]
Read more

കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പുതിയ തൊഴിൽ കോഡുകൾ പിൻവലിക്കുക; കെഎസ്ടിഎ സമ്മേളനം

മലപ്പുറം: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ35-ാ o എടപ്പാൾ ഉപജില്ലാ സമ്മേളനം എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയംഗം ആർ പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. കെഎം സുരേഷ് ബാബു അധ്യക്ഷനായി. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പുതിയ തൊഴിൽ കോഡുകൾ പിൻവലിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി വി ഗോപാലകൃഷ്ണൻ സംഘടനാ റിപ്പോർട്ടും പി പി സുബീന പ്രവർത്തന റിപ്പോർട്ടും കെ എസ് ശ്രീകാന്ത് വരവ് ചെലവു […]
Read more

മലപ്പുറം അരീക്കോട് ബ്ലോക്ക് പഞ്ചായത്തിലേക്ക് യുഡിഎഫിന് വിമത സ്ഥാനാർത്ഥി

മലപ്പുറം:  അരീക്കോട് ബ്ലോക്ക് പഞ്ചായത്തിൽ പൂക്കൊളത്തൂർ ഡിവിഷനിൽ നിന്നാണ് യുഡിഎഫിന് വിമത സ്ഥാനാർത്ഥി പത്രിക നൽകിയത്. KSU നേതാവ് സിതാര ഉള്ളത്താണ് പാർട്ടിയുടെ ഔദ്യാഗിക സ്ഥാനാർത്ഥിയായ് നോ മിൻ ചെയ്തത്. എന്നാൽ ഫാതിമത്ത് സുഹ്റയാണ് യുഡിഎഫിന്റെ വിമത സ്ഥാനാർത്ഥി.2 വിമത സ്ഥാനാർത്ഥികളിൽ ഒരാൾ പത്രിക പിൻവലിച്ചു.
Read more

20 വർഷത്തെ ഇടതുഭരണത്തിന് അറുതിവരുത്താൻ യുഡിഎഫും ഭരണം നിലനിർത്താൻ എൽഡിഎഫും; മംഗലപുരം പഞ്ചായത്ത് ഒരുങ്ങി, തീപാറും പോരാട്ടത്തിന്

തിരുവനന്തപുരം: പഞ്ചായത്തിന്റെ 4 മുൻ പ്രസിഡന്റുമാരടക്കം ഒരു ഡസനിലധികം മുൻ ജനപ്രതിനിധികളും 6 ഇടത്ത് ജനസമ്മതിയുള്ള റിബലുകളും തിരഞ്ഞെടുപ്പിൽ പത്രിക നൽകിയതോടെ മംഗലപുരം പ‍ഞ്ചായത്തിൽ ഇക്കുറി പോരാട്ടം തീപാറും. 20 വർഷത്തെ ഇടതുഭരണത്തിന് അറുതിവരുത്താൻ യുഡിഎഫും ഭരണം നിലനിർത്താൻ എൽഡിഎഫും പുതിയൊരു മാറ്റത്തിന് എൻഡിഎയും പലവിധ അടവുനയങ്ങളുമായി പ്രചാരണ രംഗത്തു സജീവമായി. ഇടതുപക്ഷത്തിന്റെ രണ്ട് മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ ഇത്തവണ നേർക്കുനേർ ഏറ്റുമുട്ടുന്നത് എൽഡിഎഫിനും മുൻ പഞ്ചായത്ത് അംഗങ്ങളായ 3 പേരടക്കം 4 നേതാക്കൾ റിബലായി മത്സരിക്കുന്നതു […]
Read more

മത്സര ചിത്രം തെളിഞ്ഞു; ഓമശ്ശേരിയിൽ വികസന തുടർച്ചക്ക് വോട്ട് തേടി യു.ഡി.എഫ്

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ ഓമശ്ശേരി ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഐക്യ ജനാധിപത്യം മുന്നണി സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. ഇതോടെ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികൾ ആരെന്നതിൽ വ്യക്തത വന്നു. ഇത്തവണ പരമാവധി പുതുമുഖങ്ങളെയും യുവ സ്ഥാനാർഥികളെയും രംഗത്തിറക്കിയാണ് യു. ഡി. എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഓമശ്ശേരി ഗ്രാമപഞ്ചായത്തിലേക്ക് ജനവിധി തേടുന്ന യുഡിഎഫ് സ്ഥാനാർത്ഥികൾ 1. കൂടത്തായ് – ജീലാനി, 2. ചാമോറ – നീതു, 4. ചെമ്മരുതായി – അമൃതുൽ സ്വരൂപ്, 4. പെരിവില്ലി – സിബി തോമസ്, […]
Read more

Recent News

Advertisement
WhiteswanTV Footer