Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Politics

പാലാ നഗരസഭയിൽ LDF തന്ത്രം: ഘടകകക്ഷിയെ തഴഞ്ഞെങ്കിലും നേതാവിന്റെ ഭാര്യക്ക് സീറ്റ്; എതിരാളികൾക്ക് ആക്ഷേപം

കോട്ടയം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മുന്നണിയിലെ ഘടകകക്ഷികൾക്ക് സീറ്റ് നിഷേധിച്ചെങ്കിലും, തഴഞ്ഞ ഒരു ഘടകകക്ഷിയുടെ നേതാവിന്റെ ഭാര്യയെ സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തിറക്കി എൽഡിഎഫ്. പാലാ നഗരസഭയുടെ കൊച്ചിടപ്പാടി വാർഡിൽ എൽഡിഎഫ് പിന്തുണയോടെ മത്സരിക്കുന്നത് കേരള കോൺഗ്രസ് (ബി) സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ ഷീബ സാജനാണ്. സീറ്റ് വിഭജനത്തിൽ കേരള കോൺഗ്രസ് (ബി) അടക്കമുള്ള ഘടകകക്ഷികൾക്ക് ഒരു സീറ്റ് പോലും നൽകാതിരുന്ന സാഹചര്യത്തിലാണ്, മുന്നണിയിലെ പ്രമുഖ കക്ഷിയായ സിപിഐയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഷീബ സാജൻ മത്സരിക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയായ […]
Read more

മാറാക്കരയിൽ മുസ്ലിം ലീഗിൽ കൂട്ട രാജി

മലപ്പുറം: മലപ്പുറം ജില്ലയിലെ മാറാക്കരയില്‍ മുസ്ലിം ലീഗില്‍ കൂട്ടരാജി. നവംബർ 19 നാണ് കല്ലൻ മനാഫ് എന്നയാൾ സിപിഎമ്മിൽ നിന്നും രാജി വെച്ച് മുസ്ലിംലീഗിലേക്ക് കടന്നുവന്നത്. മനാഫിനെ മുസ്ലിം ലീഗ് വരുന്ന തൃതല പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്തിയാക്കാൻ തീരുമാനിക്കുകയായിരുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മനാഫിനെ സ്ഥാനാർത്ഥിയാക്കി മത്സരിപ്പിക്കുന്നതിൽ മുസ്ലിം ലീഗിനകത്ത് ശക്തമായ പ്രതിഷേധമാണുണ്ടായത്. ഇതിനെ തുടർന്ന് മാറാക്കരയിലെ 24-ാം വാര്‍ഡ് മെമ്പറും ലീഗ് പ്രസിഡന്റും അടക്കം 150 ഓളം പേര്‍ ലീഗില്‍ നിന്ന് രാജിവെച്ചു. […]
Read more

സ്ഥാനാർഥിപ്പട്ടികയിൽ ആർഎസ്എസ് പ്രവർത്തകൻ; പാറശ്ശാല കോൺഗ്രസിൽ പ്രതിഷേധം

തിരുവനന്തപുരം: കോൺഗ്രസിന്റെ സ്ഥാനാർഥിപ്പട്ടികയിൽ ആർഎസ്എസ് പ്രവർത്തകൻ ഉൾപ്പെട്ടത് വിവാദമാകുന്നു. പാറശ്ശാല ഗ്രാമപ്പഞ്ചായത്തിലെ മുറിയത്തോട്ടം വാർഡിലാണ് ആർഎസ്എസ് പ്രവർത്തകനെ കോൺഗ്രസ് സ്ഥാനാർഥിയാക്കിയതായി ആരോപണം ഉയരുന്നത്. കോൺഗ്രസ് നേതൃത്വം ബേബികുമാറിനെയാണ് സ്ഥാനാർഥിയാക്കി നിശ്ചയിച്ചിട്ടുള്ളത്. ഔദ്യോഗിക അറിയിപ്പ് തിങ്കളാഴ്ചയാണ് പുറത്തുവന്നതെങ്കിലും ആദ്യഘട്ടം മുതൽതന്നെ ബേബികുമാർ മുറിയത്തോട്ടം വാർഡിൽ തിരഞ്ഞെടുപ്പ് പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞതവണ എൽഡിഎഫ്‌ ജയിച്ച ഇവിടെ ബിജെപിയാണ്‌ രണ്ടാംസ്ഥാനത്ത്. കോൺഗ്രസ് ഇവിടെ മൂന്നാംസ്ഥാനത്താണ്. ഇത്തവണ കോൺഗ്രസിന്റെ വോട്ടിനോടൊപ്പം ബിജെപി വോട്ടുകളിൽ വിള്ളലുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആർഎസ്എസ് പ്രവർത്തകനെ കോൺഗ്രസ് രംഗത്തിറക്കിയത്. കോൺഗ്രസിന്റെ […]
Read more

ഗുരുവായൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു

തൃശൂർ : ഗുരുവായൂർ മുനിസിപ്പാലിറ്റി വാർഡുകളിലെ എൽ.ഡി.എഫ് സ്ഥാനാർഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. നാൽപ്പത്തിയാറ് വാർഡുകളിലായി സി.പി.എം., സി.പി.ഐ., എൽ.ഡി.എഫ് സ്വതന്ത്രരുമായ സ്ഥാനാർഥികളെയാണ് മുന്നണി പ്രഖ്യാപിച്ചത്. ഏഴു വാർഡുകളിൽ സി.പി.ഐ യും അഞ്ചു വാർഡുകളിൽ എൽ.ഡി.എഫ് സ്വതന്ത്രരും മുപ്പത്തിനാല് വാർഡുകളിൽ സി.പി.എം ഉം മത്സരിക്കും. മത്സരിക്കുന്ന സ്ഥാനാർത്ഥികൾ 1. തൊഴിയൂർ – ശബാന ഷെമീർ (സി.പി.എം) 2. പിള്ളക്കാട് – മുസ്തഫ (സി.പി.എം) 3. പൂക്കോട് ഈസ്റ്റ് – നീതു പ്രബിൻ (സി.പി.എം) 4. ഇരിങ്ങപ്പുറം ഈസ്റ്റ് – […]
Read more

കാരശ്ശേരിയിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: കാരശ്ശേരി പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യു. ഡി. എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. യു.ഡി.എഫ് കാരശ്ശേരി പഞ്ചായത്ത് ചെയർമാൻ കെ.കോയ അധ്യക്ഷനും, കൺവീനർ സമാൻ ചാലോളി സ്വാഗതവും പറഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സംസ്ഥാന വക്താവ് ശ്രീ നിജേഷ് അരവിന്ദ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഹെലൻ ഫ്രാൻസിസ്, സി.കെ കാസിം,സിജെ ആന്റണി,എം ടി അഷ്റഫ്,എം സിറാജുദ്ദീൻ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി മിസ്ഹബ് കിഴരിയൂർ, യുനുസ് മാസ്റ്റർ, പി.പ്രേമദാസൻ , എം.ടി സെയ്ദ് ഫസൽ, […]
Read more

മടവൂർ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ്; സ്ഥാനാർഥി പട്ടിക ഉടൻ പുറത്തുവരും

കോഴിക്കോട്: മടവൂർ ഗ്രാമപഞ്ചായത്തിലെ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥി പട്ടിക നാളെയും അടുത്ത ദിവസങ്ങളിലുമായി പുറത്തുവരും. ഇതേ സമയം മുന്നണികൾ ചില വാർഡുകളിൽ അവരുടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എൽ.ഡി.എഫ് നിലവിൽ എട്ട് വാർഡുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നാം വാർഡിൽ വടക്കുവീട്ടിൽ ജോഷിത, മൂന്നാം വാർഡിൽ ഒ. അബ്ദുറഹിമാൻ, നാലാം വാർഡിൽ തമീം, ആറാം വാർഡിൽ കെ. അമൃത, എട്ടാം വാർഡിൽ എ.പി. നസ്തർ, ഒമ്പതാം വാർഡിൽ ഇ. അബ്ദുൽ അസീസ് മാസ്റ്റർ, പത്താം വാർഡിൽ കെ.എം. സുഭദ്ര, […]
Read more

ചീക്കോട് പഞ്ചായത്തിൽ യുഡിഎഫിൽ ഭിന്നത; മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി പിരിച്ചുവിട്ടു

മലപ്പുറം: ചീക്കോട് പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ യുഡിഎഫിലെ ഘടകകക്ഷിയായ കോൺഗ്രസിന് പതിനെട്ടാം വാർഡ് അനുവദിച്ചതിൽ പ്രതിഷേധിച്ച്മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി പിരിച്ചുവിട്ടു. മുൻ ധാരണ പ്രകാരം പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ 2020 ഒപ്പുവെച്ച കത്തിൽ കോൺഗ്രസിന് മത്സരിക്കാൻ അവസരം നൽകുകയും പകരം 2025 മുസ്ലിം ലീഗിനും മത്സരിക്കാൻ അവസരം നൽകണമെന്ന് ധാരണ തെറ്റിച്ചതിൽ പ്രതിഷേധിച്ചാണ് ലീഗ് കമ്മിറ്റി പിരിച്ചുവിട്ടത് . ഇതെ തുടര്‍ന്ന്‌ ലീഗ് സ്ഥാനാർത്ഥിയെ നിർത്താനും തീരുമാനിച്ചു.
Read more

എൽഡിഎഫ് നരിക്കുനി പഞ്ചായത്ത്‌ കമ്മിറ്റി വികസന സദസ്സ് സങ്കടിപ്പിച്ചു

കോഴിക്കോട് : നരിക്കുനി ഗ്രാമപഞ്ചായത്തിലെ കുത്തഴിഞ്ഞ കോണ്ഗ്രസ് ഭരണത്തിനെതിരെ എൽഡിഎഫ് പഞ്ചായത്ത്‌ കമ്മറ്റി ബഹുജന വികസന സദസ്സ് സങ്കടിപ്പിച്ചു. എൽഡിഎഫ് നേതാവ് ഒ പി മുഹമ്മദ്‌ ഇക്ബാൽ പരിപാടിയുടെ അധ്യക്ഷത വഹിച്ചു. കക്കോടി ഏരിയ കമ്മിറ്റി അംഗം വി സി ഷനോജ് സ്വാഗതം ആശംസിച്ചു. പാർട്ടി മുതിർന്ന നേതാവും കക്കോടി ഏരിയ സെക്രട്ടറിയുമായ പി കെ ഇ ചന്ദ്രൻ വികസന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. എൽ ഡിഎഫ് നേതാക്കളായ എൻ ബാലകൃഷ്ണൻ മാസ്റ്റർ, സാലി, മജീദ് […]
Read more

തിരഞ്ഞെടുപ്പിൽ ദുരുപയോഗപ്പെടുന്ന പദവികൾ

കോഴിക്കോട് : തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ സ്ഥാനാർഥി സമൂഹത്തിൽ വലിയ നിലയിൽ ഉള്ളവരാണെന്ന് കാണിക്കാൻ ഉപയോഗിക്കുന്ന തന്ത്രമാണ് അവർ മുൻപ് ചെയ്ത ജോലിയും അതിന്റെ സ്ഥാന മാനങ്ങളും ആയുധമാക്കുന്നത്, എന്നാൽ ഇത് അനുവദനീയമാണോ? തിരുവനന്തപുരം ജില്ലയിൽ നിന്നും കോർപ്പറേഷനിലേക്ക് ജനവിധി തേടുന്ന മുൻ ഡിജിപി ആർ ശ്രീലേഖയുടെ പ്രചാരണ പോസ്റ്റർ നോക്കാംസിവിൽ സർവീസിൽ നിന്നും വിരമിച്ച ഒരു വ്യക്തി അത് എത്ര ഉന്നത പോസ്റ്റിൽ ആയിരുന്നുവെങ്കിലും വിരമിക്കലിന് ശേഷം പേരിനോടൊപ്പം IAS അല്ലെങ്കിൽ IPS […]
Read more

സിപിഐഎം ക്യാമ്പിൽ വിമത ശല്യം രൂക്ഷം; സ്വതന്ത്ര സ്ഥാനാർത്ഥിയുടെ എൻട്രിയിൽ തീപ്പൊരി

തൃശ്ശൂർ: കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 9-ൽ തെരഞ്ഞെടുപ്പ് ചൂട് കനക്കുമ്പോൾ, സിപിഐഎം പ്രവർത്തകന്റെ ഭാര്യ സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തെത്തിയതോടെ രാഷ്ട്രീയ കണക്കുകൾ മുഴുവൻ തന്നെ കുഴഞ്ഞുകിടക്കുകയാണ്. പാർട്ടിക്കുള്ളിൽ നേരിയ അസ്വസ്ഥത സൃഷ്ടിച്ച ഈ തീരുമാനത്തെ പ്രദേശത്ത് ‘വിമത സ്‌ഫോടനം’ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. വർഷങ്ങളോളം സിപിഐഎം തട്ടകത്തിൽ പ്രവർത്തിച്ച ഭർത്താവാണ് ഭാര്യയെ മത്സരത്തിനിറക്കുന്നത്. ജനങ്ങളോടൊപ്പം സജീവമായി പ്രവർത്തിച്ചിട്ടും ഒരിക്കലും സ്ഥാനാർത്ഥിയായി ഉയർന്നു വരാൻ കഴിഞ്ഞില്ലയെന്ന ആത്മവേദന അടങ്ങിയ കുറിപ്പാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. “എനിക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer