Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: privatebus

ഇടപ്പള്ളിയിൽ സ്വകാര്യ ബസ് സ്കൂട്ടർ യാത്രക്കാരെ ഇടിച്ചിട്ടു

കൊച്ചി: ഇടപ്പള്ളിയിൽ സ്വകാര്യ ബസ് ഇരുചക്ര വാഹന യാത്രക്കാരെ ഇടിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ഹോൺ മുഴക്കി കടന്നുപോകാൻ ശ്രമിച്ച ബസ് സ്കൂട്ടർ യാത്രക്കാരെ ഇടിച്ചതായാണ് പരാതി. സംഭവത്തിൽ ചോദ്യം ചെയ്ത യുവാവിന്റെ വാഹനത്തിൽ ബസ് വീണ്ടും മൂന്ന് തവണ ഇടിച്ചതായും പരാതിയുണ്ട്. ഇതോടെ യുവാവിനൊപ്പമുണ്ടായിരുന്ന യുവതി ബസ് തടഞ്ഞു. ബസ് ഡ്രൈവർ ഇരുചക്ര വാഹന യാത്രക്കാരെ മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചതായും പരാതിയുണ്ട്. സംഭവത്തിൽ ‘വാഹ്ബിയ’ ബസ് ഡ്രൈവർ മുഹമ്മദ് റിയാസിനെതിരെ പൊലീസ് കേസെടുത്തു. അതേസമയം, […]
Read more

യാത്രയ്ക്കിടെ നെഞ്ചുവേദന; യാത്രക്കാരന്റെ ജീവൻ രക്ഷിച്ച് ബസ് ജീവനക്കാർ

കോഴിക്കോട്: യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരനെ ഉടൻ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച് സ്വകാര്യ ബസ് ജീവനക്കാർ. കുറ്റ്യാടി–കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ഒമേഗ ബസിലെ ജീവനക്കാരാണ് സമയോചിതമായി ഇടപെട്ടത്. യാത്രയ്ക്കിടെ യാത്രക്കാരന് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതോടെ ബസ് ജീവനക്കാർ വാഹനം നേരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു. ഫാത്തിമ ആശുപത്രിയിൽ എത്തിച്ച യാത്രക്കാരന് അടിയന്തര ചികിത്സ നൽകി. ഡോ. അശോകന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം നടത്തിയ പരിശോധനയിൽ ഹൃദയസംബന്ധമായ അസുഖമാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് അടിയന്തരമായി ആൻജിയോപ്ലാസ്റ്റി നടത്തി. […]
Read more

വിദ്യാർഥിനിയെ സ്വകാര്യ ബസിൽ നിന്ന് ജീവനക്കാർ ബലമായി ഇറക്കിവിട്ടു

തൃശൂർ: വടക്കാഞ്ചേരിയിൽ വിദ്യാർഥിനിയെ സ്വകാര്യ ബസിൽ നിന്ന് ജീവനക്കാർ ബലമായി ഇറക്കിവിട്ടതായി പരാതി. പ്ലസ് വൺ വിദ്യാർഥിനിയാണ് സംഭവത്തിൽ വടക്കാഞ്ചേരി പൊലീസിൽ പരാതി നൽകിയത്. ഇന്നലെ വൈകുന്നേരം ‘ചിറയത്ത്’ എന്ന സ്വകാര്യ ബസിലാണ് സംഭവം നടന്നത്. വിദ്യാർഥിനി ഇറങ്ങേണ്ട പരുത്തിപ്രയിൽ ബസ് നിർത്തില്ലെന്ന് പറഞ്ഞ് മുൻപത്തെ സ്റ്റോപ്പിൽ ഇറങ്ങാൻ ജീവനക്കാർ ആവശ്യപ്പെട്ടെന്നാണ് പരാതി. ഇതിന് വിദ്യാർഥിനി വിസമ്മതിച്ചതോടെ കൈയിൽ പിടിച്ച് ബസിൽ നിന്ന് ബലമായി ഇറക്കിവിട്ടെന്നാണ് ആരോപണം. സംഭവത്തിൽ പൊലീസ് പരാതി സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.
Read more

ബസ്സില്‍ പാട്ടിട്ടാല്‍ പണികിട്ടും, രണ്ടു ദിവസത്തിനകം അഴിച്ചുമാറ്റണം :നിര്‍ദേശവുമായി എം വി ഡി

കണ്ണൂര്‍: ബസുകളിലെ കാതടപ്പിക്കുന്ന പാട്ടിനും സിനിമാപ്രദര്‍ശനത്തിനും കടിഞ്ഞാണിട്ട് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ. കണ്ണൂര്‍ ജില്ലയില്‍ സര്‍വീസ് നടത്തുന്ന ബസുകളിലെ ഓഡിയോ-വീഡിയോ സംവിധാനങ്ങളും അമിതശബ്ദമുണ്ടാക്കുന്ന ഹോണുകളും രണ്ടുദിവസത്തിനുള്ളില്‍ പൂര്‍ണമായി അഴിച്ചുമാറ്റണമെന്ന് ആര്‍ടിഒ നിര്‍ദേശിച്ചു. പരിശോധനയിലോ പരാതിയിലോ ഇത്തരത്തിലുള്ള നിയമലംഘനം കണ്ടെത്തിയാല്‍ വാഹനത്തിന്റെ പെര്‍മിറ്റ് ഫിറ്റ്‌നസ് റദ്ദാക്കുകയും 10,000 രൂപ വരെയുള്ള പിഴയും ഈടാക്കും.കൂടാതെ ഡ്രൈവര്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളുമെന്നും അറിയിച്ചു. മാത്രമല്ല വാതില്‍ തുറന്നുവെച്ച് സര്‍വീസ് നടത്തുന്നതും എന്‍ജിന്‍ ബോണറ്റിന് മുകളില്‍ യാത്രക്കാരെ ഇരുത്തി സര്‍വീസ് നടത്തുന്നതും നിയമവിരുദ്ധമാണ്. സീറ്റിന്റെ […]
Read more

ബസ്സിനകത്ത് ഡ്രൈവറും കണ്ടക്ടറും തമ്മില്‍ കയ്യാങ്കളിയും കത്തിക്കുത്തും

തിരുവനന്തപുരം: കിഴക്കേകോട്ടയില്‍ പ്രൈവറ്റ് ബസ്സിനകത്ത് കത്തിക്കുത്ത്. ഡ്രൈവര്‍ ബാബുരാജാണ് കണ്ടക്ടറായ വിനോജിനേ കുത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു ബസ്സിനകത്ത് കത്തിക്കുത്ത് നടന്നത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. സംഘര്‍ഷത്തില്‍ പ്രതി ബാബുരാജിനും കണ്ണില്‍ പരിക്കേറ്റു. ഇരുവരും ചികിത്സയിലാണ്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix