Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Producers Association

സാന്ദ്ര തോമസിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന് വിജയ് ബാബു

കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിലെ മുഖ്യ സ്ഥാനങ്ങളിക്ക് മത്സരിക്കാന്‍ സാന്ദ്ര തോമസിന് യോഗ്യതയില്ലെന്ന് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. നേരത്തെ ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്ന് സിനിമകള്‍ നിര്‍മ്മിച്ചിരുന്നു. ഈ ചിത്രങ്ങളുടെ എണ്ണം കൂടി ചൂണ്ടിക്കാട്ടിക്കൊണ്ടാണ് തനിക്ക് സംഘടനയുടെ പ്രസിഡന്റ്, സെക്രട്ടറി മുതലായ മുഖ്യസ്ഥാനങ്ങളിലേക്ക് മത്സരിക്കാനുള്ള യോഗ്യതയുണ്ടെന്ന് സാന്ദ്ര വാദിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെയും സമീപിച്ചിരിക്കുകയാണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ മാനേജിംഗ് പാര്‍ട്‌നര്‍ ആയിരുന്ന സമയത്ത് […]
Read more

നിർമാതാക്കളുടെ സംഘടന തെരഞ്ഞെടുപ്പ്; പർദ്ദയിട്ട് പത്രിക നൽകാനെത്തി സാന്ദ്ര തോമസ്

ഫിലിം പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ നാമ നിർദേശ പത്രിക നൽകാനെത്തി സാന്ദ്ര തോമസ്. പർദ്ദയിട്ടാണ് പത്രിക നൽകാൻ എത്തിയത്. സംഘടനയിൽ ഉള്ളവരുടെ തുറിച്ചുനോട്ടം ഒഴിവാക്കാനാണ് പർദ്ദയിട്ട് എത്തിയതെന്നാണ് വിവരം.ഓഗസ്റ്റ് 14 നാണ് നിർമ്മാതാക്കളുടെ സംഘടനയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് നിലവിലെ ഭരണസമിതിയിലെ പ്രമുഖര്‍ക്കെതിരായ നിയമ നടപടിക്ക് പിന്നാലെയാണ് സാന്ദ്ര മത്സരിക്കുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്‍റെ മത്സരമെന്നും ഇന്ന് നാമനിര്‍ദേശ പത്രിക സമപ്പിക്കുമെന്നും സാന്ദ്ര പറഞ്ഞു.
Read more

സാന്ദ്ര തോമസിന്‍റെ അധിക്ഷേപ പരാതിയിൽ കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേക അന്വേഷണസംഘം

കൊച്ചി: നിര്‍മ്മാതാവ് സാന്ദ്ര തോമസിന്‍റെ അധിക്ഷേപ പരാതിയിലെടുത്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേക അന്വേഷണസംഘം. കേസിൽനിര്‍മാതാവ് ആന്‍റോ ജോസഫാണ് ഒന്നാം പ്രതി. പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി രാകേഷ്, അനില്‍ തോമസ്, ഔസേപ്പച്ചന്‍ വാളക്കുഴി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ യോഗത്തില്‍ തന്നെ അപമാനിച്ചുവെന്നാണ് സാന്ദ്ര നൽകിയ പരാതി. 2024 ജൂണിലാണ് സംഭവം നടന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക ചുവയോടെയുള്ള സംസാരം, ഭീഷണിപ്പെടുത്തല്‍, ഗൂഢാലോചന എന്നിവ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. അനീതിക്കെതിരെയുള്ള വിജയമാണെന്നും […]
Read more

ഷൈൻ ടോം ചാക്കോയെ മാറ്റി നിർത്തും; വിൻസി പരാതി നൽകിയാൽ നടപടിയെടുക്കുമെന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ

സിനിമ സെറ്റിലെ ലഹരി ഉപയോ​ഗത്തിൽ നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി നൽകി നടി വിൻസി അലോഷ്യസ്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് സംഭവം ഉണ്ടായതെന്ന് കാണിച്ച് ഫിലിം ചേമ്പറിനും, സിനിമയുടെ ഐസിസിക്കുമാണ് പരാതി നൽകിയത്. താര സംഘടനയായ അമ്മക്കും പരാതി നൽകിയിട്ടുണ്ട്. ഷൈൻ ടോം ചാക്കോക്കെതിരെ കർശനമായ നടപടി ഉണ്ടാകുമെന്ന് നിർമാതാവ് സജി നന്ത്യാട്ട് പറഞ്ഞു. ഫിലിം ചേംബർ അംഗങ്ങൾ വേണ്ട പിന്തുണ നൽകിയാണ് വിൻസി പരാതി നൽകിയത്. ലഹരി ഉപയോഗിച്ച് ഇത്തരം പ്രവർത്തനങ്ങൾ […]
Read more

തനിക്കും കുടുംബത്തിനുമെതിരെ സൈബര്‍ ആക്രമണം: സുരേഷ് കുമാർ

സിനിമ സംഘടനയിൽ പോര് മുറുകുന്നത് ചർച്ചയാകുകയാണ്. ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം പ്രഖ്യാപിച്ച നിര്‍മ്മാതാവ് ജി സുരേഷ് കുമാറിനെതിരെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയതോടെയാണ് പുതിയ പോരിന് തുടക്കമിട്ടിരിക്കുന്നത്.സംയുക്ത യോഗത്തിലെ തീരുമാനമാണ് വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞത്. സമരപ്രഖ്യാപനം യോഗമെടുത്ത തീരുമാനമാണെന്നും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ച ഉടനുണ്ടാകില്ല എന്നും സുരേഷ് കുമാർ വ്യക്തമാക്കി. കളക്ഷന്‍ കണക്ക് പറഞ്ഞതാണ് പലരുടേയും പ്രകോപനത്തിന് കാരണമെന്നും സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ആന്റണി പെരുമ്പാവൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്നാലെ തനിക്കും കുടുംബത്തിനുമെതിരെ സൈബര്‍ […]
Read more

സുരേഷ് കുമാർ പറഞ്ഞത് ഭരണസമിതിയുടെ തീരുമാനങ്ങൾ; ആന്റണി പെരുമ്പാവൂരിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

കൊച്ചി: സുരേഷ് കുമാറിന്റെ പ്രഖ്യാപനത്തിനെതിരേ പരസ്യമായി പോസ്റ്റിട്ട ആന്റണി പെരുമ്പാവൂരിനെ തള്ളി പ്രൊഡ്യൂസേഴ്സ് അ‌സോസിയേഷൻ.ജൂൺ ഒന്നു മുതൽ അ‌നിശ്ചിതകാല സമരം നടത്തുമെന്നത് സംഘടനയുടെ ഔദ്യോഗിക തീരുമാനമെന്ന് പ്രൊഡ്യൂസേഴ്സ് അ‌സോസിയേഷൻ വാർത്താക്കുറിപ്പ് പുറത്തിറക്കി. സംഘടനയുടെ വൈസ് പ്രസിഡന്റ് ജി.സുരേഷ് കുമാറിന്റെ പ്രഖ്യാപനത്തിനെതിരേ പരസ്യമായി പോസ്റ്റിട്ട ആന്റണി പെരുമ്പാവൂർ സംഘടനയ്ക്കെതിരേ നടത്തുന്ന നീക്കങ്ങളെ പ്രതിരോധിക്കുമെന്നും പാരാമർശം. സിനിമാ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഫെബ്രുവരി ആറിന് ഫിയോക്, ഫെഫ്ക, ഡിസ്ട്രിബ്യൂട്ടേഴ്സ് അ‌സോസിയേഷൻ എന്നീ സംഘടനകൾ സംയുക്തയോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ […]
Read more

വനിതാ നിര്‍മ്മാതാവിന്റെ മാനസിക പീഡന പരാതി; പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ മുന്‍കൂര്‍ ജാമ്യം തേടി

കൊച്ചി: വനിതാ നിര്‍മ്മാതാവ് നല്‍കിയ മാനസിക പീഡന പരാതിയില്‍ നിര്‍മ്മാതാക്കള്‍ മുന്‍കൂര്‍ ജാമ്യം തേടി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികളായ ആന്റോ ജോസഫ്, അനില്‍ തോമസ്, ബി രാഗേഷ് അടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് കേസ്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പരാതി നല്‍കിയ തന്നെ മാനസികമായി തളര്‍ത്തിയെന്നാണ് വനിതാ സംവിധായിക ആരോപിക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാണ് സംവിധായിക പരാതി നല്‍കിയത്.
Read more

Recent News

Advertisement
WhiteswanTV Footer