Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: qatar

2029-ലെ ക്ലബ് ഫുട്ബോള്‍ ലോകകപ്പിന് ആതിഥേയരാകാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഖത്തര്‍

ദോഹ: 2029ൽ നടക്കുന്ന അ‌ടുത്ത ക്ലബ് ഫുട്ബോള്‍ ലോകകപ്പിന് ആതിഥേയരാകാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഖത്തർ. 2022-ൽ നടന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന് ഒരുക്കിയ സൗകര്യങ്ങള്‍ ഉപയോഗിച്ച് മികച്ച രീതിയില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനാകുമെന്ന് ഖത്തര്‍ ഫിഫയെ അറിയിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള എട്ട് സ്റ്റേഡിയങ്ങള്‍ ഖത്തറിലുണ്ട്. ടൂര്‍ണമെന്റില്‍ താരങ്ങള്‍ക്ക്‌ 11 നഗരങ്ങളിലേക്ക് യാത്ര ചെയ്യേണ്ട സാഹചര്യമുണ്ട്. ഇവയെല്ലാം നിരത്തിയാണ് ഖത്തർ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്. അതേസമയം ജൂൺ-ജൂലൈ മാസങ്ങളിലാണ് മത്സരങ്ങൾ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതിനാൽ ഖത്തരിലെ ചൂട് […]
Read more

ഖത്തർ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി

ദോഹ: ഖത്തർ പ്രധാനമന്ത്രിയും ഇന്ത്യൻ വിദേശകാര്യമന്ത്രിയും തമ്മിൽ ചർച്ച നടത്തി. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈ​ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽതാനിയുമായും ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ.എസ്. ജയശങ്കറുമാണ് ച‍ർച്ച നടത്തിയത്. ഫോണിൽ വിളിച്ചാണ് ചർച്ച നടത്തിയത്. മേഖലയിലെ സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനും അയൽപക്ക രാജ്യങ്ങൾക്കിടയിൽ നല്ല സൗഹൃദം നിലനിർത്തുന്നതിനുമുള്ള പൂർണ്ണ പ്രതിബദ്ധതയോടെ ഖത്ത‍ർ പ്രവ‍ർത്തിക്കുമെന്ന് ശൈ​ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി വ്യക്തമാക്കി. പ്രാദേശിക വികസനങ്ങളും പൊതു താൽപ്പര്യമുള്ള നിരവധി വിഷയങ്ങളും ഇരുവരും ചർച്ച […]
Read more

സാഹോദര്യ സന്ദർശനത്തിന് ഖത്തറിലെത്തി യുഎഇ പ്രസിഡന്റ്

ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുമായി ചർച്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്. ഇറാൻ – ഇസ്രായേൽ വെടിനിർത്തലിനെ തുടർന്നാണ് ഭരണാധികാരികളുടെ കൂടിക്കാഴ്ച്ച. കൂടിക്കാഴ്ചയുടെ ഭാ​ഗമായി യുഎഇ പ്രസിഡന്റ് ദോഹയിലെത്തിയിരുന്നു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദിനെയും അനു​ഗമിച്ചെത്തിയ മറ്റ് നേതാക്കളെയും ഖത്തർ അമീർ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. മിഡിൽ ഈസ്റ്റിൽ ഉണ്ടായ ഏറ്റവും പുതിയ സംഭവ വികാസങ്ങളെക്കുറിച്ചും മേഖലയിൽ സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ശ്രമങ്ങൾ സംബന്ധിച്ചും ഇരു രാജ്യങ്ങളിലെയും നേതാക്കന്മാർ ചർച്ച ചെയ്തു. […]
Read more

കുവൈത്തിൽ കാറ്റ് ശക്തം, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

കുവൈത്ത് സിറ്റി: കുവൈത്തിൽ ശക്തിയേറിയ കാറ്റ് അനുഭവപ്പെടുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. രാജ്യത്ത് ശക്തിയേറിയ കാറ്റിൽ പൊടി ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു. ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച കുറയുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് ഇന്ന് ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദ സ്വാധീനം ഉണ്ടാകുമെന്നും അറിയിപ്പിലുണ്ട്. മിതമായതോ ശക്തമായതോ ആയ വടക്ക് പടിഞ്ഞാറൻ കാറ്റായിരിക്കും ഇത്. ചിലപ്പോൾ ഇതിന് മണിക്കൂറിൽ 25 മുതൽ 60 കിലോമീറ്റർ വരെ വേഗതയുണ്ടാകാം. ഈ കാറ്റ് ചില പ്രദേശങ്ങളിൽ […]
Read more

ഖത്തറിലെ ഇ​ന്ത്യ​ൻ മാ​മ്പ​ഴ​മേ​ളയായ അ​ൽ ഹം​ബ ഫെ​സ്റ്റ് റെ​ക്കോ​ഡു​കൾ കു​റി​ക്കുന്നു

ദോഹ: ഖത്തറിൽ ഇ​ന്ത്യ​ൻ മാ​മ്പ​ഴ​മേ​ളയായ അ​ൽ ഹം​ബ ഫെ​സ്റ്റ് പൊ​ടി​പൊ​ടി​ക്കു​ന്നു. സ​ന്ദ​ർ​ശ​കരുടെ എണ്ണത്തിലും മാ​മ്പ​ഴ വി​ൽ​പ​ന​യി​ലും റെ​ക്കോ​ഡു​കൾ കു​റി​ച്ചു​കൊ​ണ്ടാ​ണ് മാ​മ്പ​ഴ​മേ​ള ​പു​രോ​ഗ​മി​ക്കു​ന്ന​ത്. ആദ്യ ഏ​ഴു ദി​നങ്ങളിൽ 74,700 കി​ലോയിലധികം മാ​മ്പ​ഴ​ങ്ങ​ളാണ് ​വിറ്റ​ഴി​ഞ്ഞ​ത്. 72,000ത്തോ​ളം സ​ന്ദ​ർ​ശ​ക​രാണ് സൂ​ഖ് വാ​ഖി​ഫിൽ നടക്കുന്ന മാമ്പഴമേളയിൽ എത്തിയത്. ഖ​ത്ത​റിലെ ഇ​ന്ത്യ​ൻ എം​ബ​സി​യും സൂ​ഖ് വാ​ഖി​ഫും നേ​തൃ​ത്വം ന​ൽ​കു​ന്ന പ​ത്തു ദി​വ​​സ​ത്തെ മാമ്പഴമേ​ള ജൂൺ 21 ന് ശനിയാഴ്ച അവസാനിക്കും.​ ക​ശ്മീ​ർ മു​ത​ൽ ക​ന്യാ​കു​മാ​രി വ​രെയുള്ള ഇ​ന്ത്യ​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി ഇ​റ​ക്കു​മ​തി ചെ​യ്ത […]
Read more

ഖത്തറിലെ ഇന്ത്യൻ എംബസി സ്പെഷ്യൽ കോൺസുലർ ക്യാമ്പ് സംഘടിപ്പിക്കുന്നു

ദോ​ഹ: ഖത്തറിലെ ഇന്ത്യൻ എംബസി സ്പെഷ്യൽ കോൺസുലർ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇ​ന്ത്യ​ൻ എം​ബ​സി​യും ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ബെ​ന​വ​ല​ന്റ് ഫോ​റ​വും ചേർന്നാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാ​മ്പ് ജൂ​ൺ 20ന് വെ​ള്ളി​യാ​ഴ്ച ​അ​ൽ ഖോ​റി​ലെ ഇ​ൻ​വി​​റ്റോ ഹോ​ട്ട​ലി​ൽ ന​ട​ക്കും. ക്യാ​മ്പി​ൽ പാ​സ്​​പോ​ർ​ട്ട്, അ​റ്റ​സ്റ്റേ​ഷ​ൻ, പി.​സി.​സി സേ​വ​ന​ങ്ങ​ൾ എ​ന്നി​വ ല​ഭ്യ​മാ​കും. അ​​ൽ​ഖോ​റി​ലെ​യും സ​മീ​പ​മേ​ഖ​ല​ക​ളി​ലെ​യും ഇ​ന്ത്യ​​ൻ പ്ര​വാ​സി​ക​ൾ​ക്ക് വി​വി​ധ കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ൾ​ക്കാ​യി ക്യാ​മ്പ് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്ന് ഐ.​സി.​ബി.​എ​ഫ് അ​റി​യി​ച്ചു. രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ 11 വ​രെ ന​ട​ക്കു​ന്ന ക്യാമ്പിൽ രാ​വി​ലെ എ​ട്ടി​ന് ടോ​ക്ക​ൺ അ​നു​വ​ദി​ച്ച് […]
Read more

ഖത്തറിൽ കഠിന ചൂട്; മുന്നറിയിപ്പുമായി കാലാവസ്ഥാ വിഭാഗം

ദോഹ: ഖത്തറിൽ ചൂട് കഠിനമാകുമെന്ന മുന്നറിയിപ്പ്. ഹ്യുമിഡിറ്റിയിൽ ഗണ്യമായ വർധനവുണ്ടാകുമെന്നും രാജ്യത്തുടനീളം വളരെ ചൂട് കൂടിയ കാലാവസ്ഥ അനുഭവപ്പെടുമെന്നും കാലാവസ്ഥാ പ്രവചനത്തിൽ മുന്നറിയിപ്പ് നൽകി. വടക്ക് പടിഞ്ഞാറ് മുതൽ വടക്കുകിഴക്ക് വരെ കാറ്റ് ഉണ്ടാകുമെന്നും നേരിയതോ മിതമായതോ ആയ വേഗതയിൽ ഇവ വീശുമെന്നും പ്രതീക്ഷിക്കുന്നു. ദോഹയിൽ താപനില 32°C നും 44°C നും ഇടയിലായിരിക്കും. ഏറ്റവും ഉയർന്ന താപനില 45°C മിസൈദിൽ അനുഭവപ്പെടും. രാത്രി സമയങ്ങളിൽ ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും […]
Read more

ഖത്തറിൽ ഇന്ന് മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകും

ദോഹ: ഖത്തറിൽ ഇന്ന് മുതൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യത. ഖത്തർ കാലാവസ്ഥാ വകുപ്പാണ് ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയത്. കാറ്റ് ശക്തമാകുന്നതിനാൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ വർധിക്കാനും അതുമൂലം കാഴ്‌ചപരിധി കുറയാനും സാധ്യതയുണ്ട്. സമുദ്ര സംബന്ധമായ നിയന്ത്രണങ്ങളും പ്രാബല്യത്തിൽ വരും. പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കാനും ഖത്തർ കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു. ദോഹയിലും മിസെയ്‌ദിലും ഏറ്റവും ഉയർന്ന താപനിലയായ 45 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.
Read more

ലോകകപ്പ് ഫുട്ബോൾ: നാലാം റൗണ്ട് യോഗ്യത മത്സരങ്ങൾക്ക് വേദിയാകാൻ ഖത്തറും സൗദിയും

ദോഹ: 2026 ഫിഫ ലോകകപ്പിനായുള്ള ഏഷ്യൻ വൻകരയിലെ നാലാം റൗണ്ട് യോഗ്യത മത്സരങ്ങൾക്ക് ഖത്തറും സൗദിയും വേദിയാകും. ഒക്ടോബർ 8 മുതൽ 14 വരെയാണ് മത്സരങ്ങൾ നടക്കുന്നത്. ഇന്തോനേഷ്യ, ഇറാഖ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ ആറ് ടീമുകളാണ് മത്സരരംഗത്തുള്ളത്. ഏഷ്യയിൽ നിന്ന് നേരിട്ടുള്ള രണ്ട് സ്ഥാനങ്ങള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ജൂലൈ 17ന് ഗ്രൂപ്പ് നിർണയം നടക്കും. ഓരോ ഗ്രൂപ്പിലെയും ചാമ്പ്യൻമാർക്ക് അടുത്ത വർഷം അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിലേക്ക് […]
Read more

ഖത്തറിൽ അൽ ഹംബ മാ​മ്പ​ഴ​മേളയ്ക്ക് തുടക്കം

ദോഹ: ഖത്തറിൽ മാമ്പഴമേളയ്ക്ക് നാളെ തുടക്കമാകും. ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൂ​ഖ് വാ​ഖി​ഫി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം തു​ട​ക്കം കു​റി​ച്ച മാ​മ്പ​ഴ​മേ​ള​യു​ടെ ര​ണ്ടാ​മ​ത് എ​ഡി​ഷ​നാണ് ജൂ​ൺ 12ന് ​ആ​രം​ഭി​ക്കുന്നത്. ഇ​ന്ത്യ​ൻ മാ​മ്പ​ഴ​ങ്ങളുമായി എത്തുന്ന മേള അൽ ഹംബ ഫെസ്റ്റിവൽ എന്നാണ് അറിയപ്പെടുന്നത്. ഇ​ന്ത്യ​ൻ എം​ബ​സി​യും പ്രൈ​വ​റ്റ് എ​ൻ​ജി​നീ​യ​റി​ങ് ഓ​ഫി​സ് സെ​ലി​ബ്രേ​ഷ​ൻ ക​മ്മി​റ്റി​യും ചേ​ർ​ന്നാ​ണ് മേ​ള​ക്ക് ആ​തി​ഥ്യ​മൊ​രു​ക്കു​ന്ന​ത്. ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന മാ​മ്പ​ഴ​ങ്ങ​ളു​ടെ വി​പു​ല ശേ​ഖ​ര​വും ഹം​ബ എ​ക്സി​ബി​ഷ​നി​ൽ ഒരുക്കും. ​പ്രാ​ദേ​ശി​ക സ്ഥാ​പ​ന​ങ്ങ​ളും ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ളും മേളയിൽ […]
Read more
Advertisement
WhiteswanTV Footer