Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഖത്തർ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദോഹ: ഖത്തർ പ്രധാനമന്ത്രിയും ഇന്ത്യൻ വിദേശകാര്യമന്ത്രിയും തമ്മിൽ ചർച്ച നടത്തി. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈ​ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽതാനിയുമായും ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ.എസ്. ജയശങ്കറുമാണ് ച‍ർച്ച നടത്തിയത്. ഫോണിൽ വിളിച്ചാണ് ചർച്ച നടത്തിയത്.

മേഖലയിലെ സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനും അയൽപക്ക രാജ്യങ്ങൾക്കിടയിൽ നല്ല സൗഹൃദം നിലനിർത്തുന്നതിനുമുള്ള പൂർണ്ണ പ്രതിബദ്ധതയോടെ ഖത്ത‍ർ പ്രവ‍ർത്തിക്കുമെന്ന് ശൈ​ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി വ്യക്തമാക്കി.

പ്രാദേശിക വികസനങ്ങളും പൊതു താൽപ്പര്യമുള്ള നിരവധി വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു. ഖത്തർ എല്ലാ സംഭവവികാസങ്ങളെയും വിവേകപൂർവ്വം കൈകാര്യം ചെയ്യുന്നത് തുടരുമെന്ന് ശൈ​ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി വ്യക്തമാക്കി.

Tags :

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer