Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: qatar

ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് മരണം

ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ടു. സംഭവത്തിൽ ആറ് പേർ മരിച്ചതായും 27 പേർക്ക് പരിക്കേറ്റതായും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരിൽ പലരുടെയും നില അതീവ ​ഗുരുതരമാണ്. വിനോദയാത്ര സംഘത്തിൽ മലയാളികളും കർണാടക സ്വദേശികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ വെച്ചാണ് അപകടമുണ്ടായത്. മരിച്ചവർ നാല് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുഞ്ഞുമാണെന്നാണ് വിവരങ്ങൾ. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. […]
Read more

2026ലെ ഫിഫ ലോകകപ്പിന് സുരക്ഷയൊരുക്കാൻ ഖത്തറും

ദോഹ: ഫിഫ ലോകകപ്പിന് സുരക്ഷയൊരുക്കാൻ ഒരുങ്ങി ഖത്തർ. സു​ര​ക്ഷയെ സം​ബ​ന്ധി​ച്ച് ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും അ​മേ​രി​ക്ക​ൻ ഫെ​ഡ​റ​ൽ ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​നും ത​മ്മി​ൽ ക​ര​ട് ധാ​ര​ണ​പ​ത്രം തയ്യാറാക്കി. ധാ​ര​ണ​പ​ത്ര​ത്തി​ന് ഖ​ത്ത​ർ മ​ന്ത്രി​സ​ഭ യോ​ഗം അം​ഗീ​കാ​രവും ന​ൽ​കി. പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ർ​റ​ഹ്മാ​ൻ ആ​ൽഥാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് ധാ​ര​ണ​പ​ത്ര​ത്തി​ന്റെ ക​ര​ട് നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. 2026ൽ അമേരിക്ക, മെക്‌സിക്കോ, കാനഡ രാജ്യങ്ങളിലായാണ് ഫി​ഫ ലോ​ക​ക​പ്പ് നടക്കുന്നത്.
Read more

കനത്ത ചൂട്; ജൂ​ൺ ഒ​ന്ന് മു​ത​ൽ ഉ​ച്ച​സ​മ​യ​ങ്ങ​ളി​ൽ ബൈ​ക്ക് ഡെ​ലി​വ​റി സ​ർ​വീ​സി​ന് ഖത്തറിൽ വി​ല​ക്ക്

ദോഹ: ഖത്തറിൽ ഇ​രു​ച​ക്ര വാ​ഹ​ന ഡെ​ലി​വ​റി സേ​വ​ന​ങ്ങ​ൾ​ക്ക് നിയന്ത്രണം. രാജ്യത്ത് ചൂട് ഉ​യ​ർ​ന്നു തു​ട​ങ്ങി​യ​തോ​ടെ ന​ട്ടു​ച്ച​നേ​ര​ത്തെ ഇ​രു​ച​ക്ര വാ​ഹ​ന ഡെ​ലി​വ​റി സേ​വ​ന​ങ്ങ​ൾ​ക്കാണ് വി​ല​ക്കേ​ർ​പ്പെ​ടു​ത്തിയിരിക്കുന്നത്. ഖ​ത്ത​ർ തൊ​ഴി​ൽ മ​ന്ത്രാ​ല​യമാണ് നിയന്ത്രണം ഏർപ്പെടുത്തിരിക്കുന്നത്. രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 വ​രെ അവരുടെ ഡെലിവറി സേ​വ​ന​ങ്ങ​ൾക്ക്‌ കാ​റു​ക​ൾ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ​വെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച ക​ഴി​ഞ്ഞ് 3.30 വ​രെ​യാ​ണ് മോ​ട്ടോ​ർ ബൈ​ക്ക് ഡെ​ലി​വ​റി​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. ജൂ​ൺ ഒ​ന്ന് മു​ത​ൽ നി​രോ​ധ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​രും. […]
Read more

അഞ്ച് ദിവസം പൊതു അവധി; ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ച് ഖത്തർ

ദോഹ: ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഔദ്യോഗിക അവധി പ്രഖ്യാപിച്ച് ഖത്തര്‍. അഞ്ച് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്. ദുൽഹജ്ജ് 9–ാം ദിവസം മുതൽ 13–ാം ദിവസം വരെയാണ് അവധി. രാജ്യത്തിന്‍റെ ഔദ്യോഗിക പൊതു അവധി സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി അംഗീകാരം നല്‍കിയിരുന്നു. ഇത് പ്രകാരം മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ദുല്‍ഹജ്ജ് 9 മുതല്‍ 13 വരെ അവധി ആയിരിക്കും. കുവൈത്തിൽ ബലിപെരുന്നാൾ ജൂൺ ആറിന് ആയിരിക്കുമെന്ന് അൽ ഉജൈരി […]
Read more

ഖത്തറിൽ ഇന്ന് പൊടിക്കാറ്റ് രൂക്ഷമാകാൻ സാധ്യത, മുന്നറിയിപ്പ്

ദോഹ: ഖത്തറിൽ ഇന്ന് പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. അറേബ്യൻ പെനിൻസുലയിൽ പൊടിക്കാറ്റ് തുടരുന്ന സാഹചര്യലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ന് തപനില ഉയർന്ന് 38 ഡിഗ്രി സെൽഷ്യസിനും 41 ഡിഗ്രി സെൽഷ്യസിനും ഇടയിൽ എത്തുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കാറ്റ് ശക്തമാകുന്നതോടൊപ്പം കടലിലെ തിരമാലകൾ 12 അടി വരെ ഉയരും. വാരാന്ത്യത്തിൽ പൊടിപടലങ്ങളുടെ അളവ് ചതുരശ്ര മീറ്ററിന് 4000 മുതൽ 8000 മില്ലിഗ്രാം വരെ എത്തിയേക്കാം. പൊടി കാരണം ചൂട് വ‍ർധിക്കാനും കാഴ്ച്ചയ്ക്ക് തടസ്സമുണ്ടാക്കാനും […]
Read more

ഖത്തർ അമീറിന്റെ ഔദ്യോഗിക വസതി ചുറ്റിക്കണ്ട് ട്രംപ്

ദോഹ: ഖത്തർ അമീറിന്റെ ഔദ്യോഗിക വസതിയായ അൽ വജ്ബ പാലസ് സന്ദർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമീറിന്റെ വസതിയിലെത്തിയ ട്രംപിന് വലിയ സ്വീകരണമായിരുന്നു ഒരുക്കിയിരുന്നത്. പാലസ് മുഴുവൻ ചുറ്റിക്കണ്ട ട്രംപിന് പാലസിനെപ്പറ്റിയുള്ള കാര്യങ്ങൾ അമീർ പറഞ്ഞു കൊടുത്തു. പാലസ് ചുറ്റിക്കാണുന്നതിനിടയിൽ ട്രംപ് ഇത് അടിപൊളി വീടാണിതെന്ന് പറയുകയും ചെയ്തു. മിഡിൽഈസ്റ്റ് പര്യടനത്തിന്റെ ഭാഗമായി ഇന്നലെയാണ് ട്രംപ് ഖത്തറിലെത്തിയത്. ട്രംപുമായി ഇന്ത്യൻ വ്യവസായി മുകേഷ് അംബാനി കൂടിക്കാഴ്ചയും നടത്തി. ഖത്തറിൽ ഒരുക്കിയ ഔദ്യോ​ഗിക വിരുന്നിൽ പങ്കെടുക്കുകയും ചെയ്തു.
Read more

റഷ്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തി ഖത്തർ അമീറിൻ്റെ മോസ്‌കോ സന്ദർശനം

ദോഹ: റഷ്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ മോസ്‌കോ സന്ദർശനം. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ വിവിധ മേഖലകളിലെ സഹകരണത്തിന് ഇരുനേതാക്കളും ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. രണ്ട് ബില്യൺ യൂറോയുടെ സംയുക്ത നിക്ഷേപ ഫണ്ടിനാണ് ധാരണയായത്. ആരോഗ്യം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ സയൻസ്, സ്‌പോർട്‌സ് തുടങ്ങിയ മേഖലകളിലും കൂടുതൽ സഹകരണത്തിന് ഇരു രാജ്യങ്ങളും ധാരണയായി. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം റഷ്യൻ സന്ദർശനത്തിനെത്തിയ ഖത്തർ അമീറിനോടോപ്പം ഖത്തർ പ്രധാനമന്ത്രിയും […]
Read more

ട്രംപ് സൗദിയിലേക്ക്, ഖത്തറും യുഎഇയും സന്ദർശിച്ചേക്കും

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൗദി അറേബ്യ സന്ദർശിച്ചേക്കും. അടുത്ത മാസത്തോടെയാകും സൗദി സന്ദർശനം നടത്തുക. ട്രംപ് തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ യാത്രയാണിത്. സൗദി കൂടാതെ ഖത്തറും യുഎഇയും സന്ദർശിക്കുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സാമ്പത്തിക സഹകരണം, നിക്ഷേപം തുടങ്ങിയ പ്രധാന മേഖലകളിൽ ട്രംപ് ഭരണകൂടവും സൗദിയും തമ്മിൽ ചർച്ച നടത്തും.
Read more

യുപിഐ സംവിധാനം പൂർണതോതിൽ നടപ്പിലാക്കാൻ ഖത്തർ

യുപിഐ സംവിധാനം പൂർണതോതിൽ നടപ്പാക്കാൻ ഒരുങ്ങി ഖത്തർ. ഇത് സംബന്ധിച്ച് കഴിഞ്ഞ വർഷം ജൂലൈയിൽ ഖത്തർ നാഷണൽ ബാങ്കുമായി നാഷണൽ പെയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ ധാരണയിൽ എത്തിയിരുന്നു. ഇതോടെയാണ് ക്യു ആർ കോഡ് സ്കാൻ ചെയ്ത് പണമിടപാട് നടത്തുന്ന യുപിഐ പെയ്മെന്റ് സംവിധാനം ഖത്തറിൽ പൂർണമായും നടപ്പിലാക്കാൻ തീരുമാനം ആയത്. ഇന്ത്യയുടെ യുപിഐ സംവിധാനം ഖത്തറിൽ എത്തുന്നതോടെ ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ കാര്യക്ഷമമാകുമെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ പറഞ്ഞു. ഖത്തറിലെ ഇന്ത്യൻ […]
Read more

ഖത്തർ അമീർ ഇന്ത്യയിലെത്തി; ഡൽഹി വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ സ്വീകരിക്കാൻ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹസ്തദാനം നൽകിയ ശേഷം ആലിംഗനം ചെയ്താണ് മോദി അമീറിനെ സ്വാഗതം ചെയ്തത്. രാഷ്ട്രപതി ഭവനിൽ ചൊവ്വാഴ്ച ഔപചാരികമായ സ്വീകരണം ഒരുക്കും.മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ഖത്തറിലെ വ്യാപാര വാണിജ്യ രംഗത്തെ പ്രമുഖർ ഉൾക്കൊള്ളുന്ന ഉന്നതതല സംഘം തുടങ്ങിയവർ അമീറിനെ അനുഗമിക്കുന്നുണ്ട്.ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെക്കുറിച്ചും അവ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി […]
Read more
Advertisement
WhiteswanTV Footer