Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Rahul Gandhi

രാഹുല്‍ ഗാന്ധി എത്തുന്നു; വിഡി സതീശന്റെ പുതുയുഗ യാത്രയ്ക്ക് ഇന്ന് സമാപനം

തിരുവനന്തപുരം: ഒരു മാസം നീണ്ടുനിന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് നടത്തുന്ന പുതുയുഗ യാത്രയുടെ സമാപനം ഇന്ന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കും. ഫെബ്രുവരി ആറിന് തുടങ്ങിയ യാത്ര നിയമസഭാ മണ്ഡലങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കിയാണ് തിരുവനന്തപുരത്ത് സമാപിക്കുന്നത്. വൈകീട്ട് നടക്കുന്ന സമ്മേളനം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. നാലു മണിക്ക് സെക്രട്ടേറിയറ്റ് ആസാദ് ഗേറ്റിന് മുന്നില്‍ വിഡി സതീശനെ തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, നേമം മണ്ഡലങ്ങളിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ സ്വീകരിക്കും. റാലിയായി പുത്തരിക്കണ്ടത്ത് എത്തും. […]
Read more

കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കുന്ന തീയറ്ററുകൾ ഒഴിഞ്ഞുകിടക്കുന്നത് കാണുമ്പോൾ സന്തോഷം: രാഹുൽ ഗാന്ധി

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേരള സ്റ്റോറി 2 സിനിമയ്ക്ക് ശക്തമായ വിമർശനം രേഖപ്പെടുത്തി. പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ ഒഴിവുള്ളത് ശ്രദ്ധിച്ചപ്പോൾ സന്തോഷമുണ്ടെന്നും, ഇത് കൊണ്ടാണ് സിനിമ ആരും കാണുന്നില്ലെന്നു വ്യക്തമാകുന്നത് എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ യഥാർത്ഥ പാരമ്പര്യവും സംസ്കാരവും സിനിമയിൽ പ്രദർശിപ്പിക്കപ്പെടുന്നില്ലെന്നും, ചില സിനിമകളും മാധ്യമങ്ങളും ഉപയോഗിച്ച് ജനങ്ങളിൽ ഭിന്നത സൃഷ്ടിക്കാനും ചില വിഭാഗങ്ങളെ അപമാനിക്കാനും ബോധപൂർവ്വം ശ്രമിക്കുന്നുവെന്നും, ഇത് രാജ്യത്തിന്റെ ഐക്യത്തിന് ദോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read more

രാഹുൽ ഗാന്ധി കേരളത്തിലേക്ക്; ഇന്ന് കണ്ണൂരിലെ ക‌ർഷകരെ കാണും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെെടുപ്പ് അടുത്തിരിക്കെ കേരളം സന്ദർശിക്കാനൊരുങ്ങി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രണ്ട് ഘട്ടങ്ങളായാണ് അദ്ദേഹം കേരളത്തിലെത്തുക. ഫെബ്രുവരി 25, 26 തീയതികളിലാണ് ആദ്യ സന്ദർശനവും മാർച്ച് 6, 7 തീയതികളിൽ രണ്ടാം സന്ദർശനവും. ഇന്ന് എത്തുന്ന രാഹുൽ ഗാന്ധി 26ന് കണ്ണൂരിൽ കർഷകരുമായി ആശയവിനിമയം നടത്തും. വയനാട്ടിൽ കോൺഗ്രസ് നിർമിക്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനവും നടത്തും. ഘടകകക്ഷി നേതാക്കളുമായുള്ള കൂടിക്കാഴ്ചയും ഈ ദിവസങ്ങളിലായിരിക്കും നടക്കുക. സീറ്റുവിഭജന ചർച്ചകൾ നീളുന്നതും പൊതു രാഷ്ട്രീയ സാഹചര്യങ്ങളും കക്ഷി നേതാക്കളുമായുള്ള […]
Read more

മാനനഷ്ടക്കേസ്; രാഹുല്‍ ഗാന്ധി യുപി സുല്‍ത്താന്‍പൂര്‍ കോടതിയിൽ ഹാജരായി

ന്യൂഡൽഹി: അമിത്ഷാക്കെതിരായ കൊലയാളി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്തി യുപി സുല്‍ത്താന്‍പൂര്‍ കോടതി. ബിജെപി നേതാവ് വിജയ് മിശ്ര സമർപ്പിച്ച മാനനഷ്ടക്കേസിലാണ് നടപടി. ഈ കേസിൽ 2024-ൽ കോടതിയാൽ രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിച്ചിരുന്നു. 2018-ൽ കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ നടത്തിയ പരാമർശങ്ങളാണ് കേസിന് ആധാരം. സമാന പരാമർശങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ കോടതികളിലും രാഹുൽ ഗാന്ധിക്കെതിരെ കേസുകൾ നിലനിൽക്കുന്നുണ്ട്. കേസിനെ കുറിച്ച് പ്രതികരിച്ച Priyanka Gandhi, ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും സത്യത്തിനൊപ്പം നിൽക്കുമ്പോൾ […]
Read more

വലിയ പരിപാടികളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാം, അതിനെ പർവതീകരിക്കേണ്ടതില്ല: ശശി തരൂർ

ന്യൂഡൽഹി: എഐ ഉച്ചകോടിയിലെ ചില വീഴ്ചകളെ ന്യായീകരിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. വലിയ അന്താരാഷ്ട്ര പരിപാടികളിൽ ചെറിയ സാങ്കേതികയോ സംഘാടകയോമായ പ്രശ്നങ്ങൾ സംഭവിക്കാം അവയെ പർവതീകരിക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജനപങ്കാളിത്തം കൊണ്ടും ആശയവിനിമയത്തിന്റെ വ്യാപ്തി കൊണ്ടും ഉച്ചകോടി ശ്രദ്ധേയമാണെന്നും തരൂർ കൂട്ടിച്ചേർത്തു. ഇന്ന് ഉച്ചകോടിയിൽ അദ്ദേഹം പ്രസംഗിക്കും. ഇതിനിടെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുന ഗാർഗെയും ഉച്ചകോടിയുടെ നടത്തിപ്പിനെയും ചില സംഭവവികാസങ്ങളെയും നിശിതമായി വിമർശിച്ചിരുന്നു. ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി “ഗ്ലോബൽ സൗത്ത്” രാജ്യങ്ങൾക്കാകെ […]
Read more

രാഹുൽ ഗാന്ധിക്ക് ആജീവനാന്ത വിലക്ക് ?

അമേരിക്കയുമായുള്ള വ്യാപാര കരാറിനെതിരെയും സർക്കാരിനെതിരെയും ആക്രമണം നടത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി പ്രമേയം പാസാക്കാൻ ബിജെപി ഒരുങ്ങുന്നതാണ് ഇപ്പോൾ രാജ്യത്തെ പ്രധാന ചർച്ച. ബജറ്റ് ചർച്ചയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉയർത്തിയ രാഹുൽ ഗാന്ധിയെ പൂട്ടാൻ ഭരണപക്ഷം ഒരുങ്ങുകയാണെന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത. അവകാശ ലംഘനം നൽകാനാണ് നീക്കമെങ്കിലും പാർലമെന്റ് അംഗത്വം റദ്ദ് ചെയ്യണമെന്നും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് വില്കണമെന്നും ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നത്. ബജറ് ചർച്ചയിൽ തെളിവുകളൊന്നുമില്ലാതെ അടിസ്ഥാന രഹിതമായ […]
Read more

വ്യാപാര കരാറിന് കാരണം എപ്സ്റ്റീൻ ഫയലുകൾ; രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഇന്ത്യ- യുഎസ് കരാറിനെ ലോക്‌സഭയിൽ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയെ വിറ്റുവെന്നും അതിൽ നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേയെന്നും രാഹുൽ ചോദിച്ചു. എന്തിനാണ് ഇന്ത്യയുടെ കാർഷിക രംഗം പൂർണമായി അമേരിക്കയ്ക്ക് തുറന്നുകൊടുക്കുന്നതെന്നും രാഹുൽ ചോദിച്ചു. ‘ഞാൻ പറയുകയാണ്, ഇന്ത്യയെ നിങ്ങൾ വിറ്റു. ഇന്ത്യയെ വിറ്റതിൽ നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ? നിങ്ങൾ നമ്മുടെ അമ്മയെയാണ് വിറ്റത്, ഭാരത മാതാവിനെ. എനിക്കറിയാം സാധാരണ സാഹചര്യങ്ങളിൽ പ്രധാനമന്ത്രി ഇന്ത്യയെ വിൽക്കില്ല. എന്തുകൊണ്ടാണ് അദ്ദേഹം ഇന്ത്യയെ വിറ്റതെന്ന് നിങ്ങൾക്കറിയാമോ? […]
Read more

ബീറ്റിം​ഗ് റിട്രീറ്റ് പരിപാടിയിൽ പങ്കെടുത്തില്ല; രാഹുൽ ഗാന്ധിയേയും മല്ലികാർജുൻ ഖാർഗെയേയും വിമർശിച്ച് ബിജെപി

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപനച്ചടങ്ങായ ബീറ്റിംഗ് റിട്രീറ്റിൽ പങ്കെടുക്കാത്തതിനെ തുടർന്ന് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖാർഗെയെയും ബിജെപി രൂക്ഷമായി വിമർശിച്ചു. ഇരുവരും സൈന്യത്തെയും ഭരണഘടനയെയും അപമാനിച്ചുവെന്നാരോപിച്ചാണ് ബിജെപി രംഗത്തെത്തിയത്. നിരന്തരം ഇത്തരത്തിൽ അപമാനപരമായ സമീപനം സ്വീകരിക്കുന്നതാണ് രാഹുൽ ഗാന്ധിയുടെയും മല്ലികാർജുൻ ഖാർഗെയുടെയും രാഷ്ട്രീയ ഐഡന്റിറ്റിയെന്ന് ബിജെപി വക്താവ് ഷഹസാദ് പൂനെവാല പ്രതികരിച്ചു. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ടുള്ള ബീറ്റിംഗ് റിട്രീറ്റ് ഇന്നലെയായിരുന്നു. ഡൽഹിയിലെ വിജയ് ചൗക്കിൽ നടന്ന ചടങ്ങിന് സായുധ സേനകളുടെ പരമോന്നത കമാൻഡറായ […]
Read more

ശശി തരൂരുമായി രാഹുൽ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും

ന്യൂഡൽഹി: നേതൃത്വവുമായി അതൃപ്തി തുടരുന്ന ശശി തരൂര്‍ എംപിയുമായി രാഹുൽ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും. പാര്‍ലമെന്‍റിൽ ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്താനാണ് സാധ്യത. പാര്‍ലമെന്‍റിലെ പ്രതിപക്ഷ നേതാവിന്‍റെ ഓഫീസിലേക്ക് വിളിപ്പിച്ചുകൊണ്ട് തരൂരുമായി ചര്‍ച്ച നടത്താനുള്ള സാധ്യതയാണുള്ളത്. പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തിൽ പറയുമെന്നാണ് ഇന്നലെയും തരൂര്‍ വ്യക്തമാക്കിയിരുന്നത്. ശശി തരൂരിനെ അനുനയിപ്പിച്ച് എത്രയും വേഗം പ്രശ്നം അവസാനിക്കാനാണ് നേതൃത്വത്തിന്‍റെ ശ്രമം. സിപിഎമ്മിലേക്ക് എത്തിക്കാൻ ദുബായിൽ ചര്‍ച്ച നടന്നുവെന്ന ആരോപണം ഇന്നലെ ശശി തരൂര്‍ തള്ളിയിരുന്നു. ആരോപണം […]
Read more

രണ്ടാമത് പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം പ്രൊഫ. എം. ലീലാവതിക്ക് രാഹുല്‍ ഗാന്ധി സമ്മാനിച്ചു

കൊച്ചി: രണ്ടാമത് പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം പ്രമുഖ നിരൂപക പത്മശ്രീ പ്രൊഫ. എം. ലീലാവതിക്ക് സമ്മാനിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ലീലാവതി ടീച്ചര്‍ കേരളത്തിന് മാത്രമല്ല, രാജ്യത്തിനാകെ അഭിമാനമെന്ന് പുരസ്‌കാരം സമര്‍പ്പിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു. ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് വലിയ ബഹുമതിയായി കാണുന്നു. 98 വയസുള്ള ലീലാവതി ടീച്ചര്‍ പുലര്‍ച്ചെ 3 മണിക്ക് എഴുന്നേല്‍ക്കുമെന്ന് എന്നോട് പറഞ്ഞു. ആദ്യം വായനയും പിന്നെ എഴുത്തും. […]
Read more

Recent News

Advertisement
WhiteswanTV Footer