മോദി സുഹൃത്തുകളായ കോടീശ്വരൻമാർക്ക് നല്‍കിയ 16 ലക്ഷം കോടി പാവങ്ങള്‍ക്ക് തിരികെ നല്‍കും; രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭയചകിതനായിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി എംപി. വിപ്ലവകരമായ പ്രകടനപത്രികയാണ് കോണ്‍ഗ്രസിന്റേതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആദ്യം ചെയ്യുന്നത് ജാതി സെന്‍സസ് ആയിരിക്കുമെന്നും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. ജാതി സംബന്ധിച്ച കണക്കെടുപ്പ് മാത്രമായിരിക്കില്ല നടക്കുകയെന്നും സാമ്പത്തികവും സാമൂഹികവുമായ സര്‍വേ ആയിരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ദേശീയതലത്തിലുള്ള ഒരു എക്‌സ്-റേ ആയിരിക്കും അത്. സ്വാതന്ത്ര്യത്തിന്റെ എഴുപത് വര്‍ഷങ്ങള്‍ക്കു ശേഷമുള്ള സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനുള്ള യുക്തിപരമായ ചുവടുവെപ്പായിരിക്കും ജാതി സെന്‍സസ് […]
Read more

