Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: RailwayDivision

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; പ്രതിഷേധത്തിനൊരുങ്ങി ജീവനക്കാർ

പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധവുമായി ജീവനക്കാർ രംഗത്തെത്തുന്നു. ഡിവിഷൻ വിഭജനം ജീവനക്കാരുടെ സ്ഥാനക്കയറ്റത്തെയും സ്ഥലമാറ്റത്തെയും ബാധിക്കുമെന്നാണ് ജീവനക്കാരുടെ ആശങ്ക. മംഗളൂരുവിൽ ജോലി ചെയ്യുന്ന 1,500 റെയിൽവേ ജീവനക്കാരിൽ ഏകദേശം 60 ശതമാനവും മലയാളികളാണെന്നാണ് തൊഴിലാളി സംഘടനകൾ പറയുന്നത്. ഇവരിൽ പലരും വർഷങ്ങളായി പാലക്കാട് ഡിവിഷന് പുറത്താണ് ജോലി ചെയ്യുന്നത്. ഡിവിഷൻ വിഭജനം നടപ്പാക്കിയാൽ അർഹതപ്പെട്ട സ്ഥലമാറ്റവും സ്ഥാനക്കയറ്റവും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. അംഗീകൃത തൊഴിലാളി സംഘടനകളുമായി ചർച്ച നടത്താതെയാണ് വിഭജന തീരുമാനം […]
Read more

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; പിന്നോട്ടില്ലെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി

ന്യൂഡൽഹി: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണ. തീരുമാനം വിശദമായ ആലോചനകൾക്ക് ശേഷമാണ് എടുത്തതെന്നും കേരളത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി തീരുമാനം പുനഃപരിശോധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉഡുപ്പി-ചിക്കമഗളൂരു എംപി കോട്ട ശ്രീനിവാസ് പൂജാരിയുമായുള്ള കൂടിക്കാഴ്ചയിലാണ് സോമണ്ണ നിലപാട് വ്യക്തമാക്കിയത്. കൊങ്കൺ റെയിൽവേ, സൗത്ത് സെൻട്രൽ റെയിൽവേ, സൗത്ത് വെസ്റ്റേൺ റെയിൽവേ എന്നിവിടങ്ങളിലെ മൂന്ന് ജനറൽ മാനേജർമാരുമായി 40 മണിക്കൂറോളം ചർച്ച നടത്തിയ ശേഷമാണ് തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. മൈസൂരുവിൽ […]
Read more

തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ വിഭജനം; കേന്ദ്ര നീക്കത്തിനെതിരെ വി കെ ശ്രീകണ്ഠന്‍

തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷൻ വിഭജിച്ച് നാഗർകോവിൽ കേന്ദ്രീകരിച്ച് പുതിയ ഡിവിഷൻ രൂപീകരിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ. തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുകൾ ലക്ഷ്യമിട്ടാണ് കേന്ദ്രം പുതിയ റെയിൽവേ ഡിവിഷൻ രൂപീകരിക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. നാഗർകോവിലും കന്യാകുമാരിയും തിരുവനന്തപുരം ഡിവിഷനിൽ നിന്ന് മാറ്റി പുതിയ ഡിവിഷൻ രൂപീകരിച്ചാൽ കേരളത്തിന്റെ റെയിൽവേ വികസനം വട്ടപ്പൂജ്യമാകുമെന്ന് വി കെ ശ്രീകണ്ഠൻ പറഞ്ഞു. കേരളത്തിൽ ഭരണം പിടിക്കാൻ കഴിയില്ലെന്ന ബോധ്യത്തിലാണ് ബിജെപി സംസ്ഥാനത്തെ വേട്ടയാടുന്നതെന്നും […]
Read more

തിരുവനന്തപുരം ഡിവിഷനും വിഭജിക്കാൻ നീക്കം; നാഗർകോവിൽ കേന്ദ്രീകരിച്ച് പുതിയ റെയിൽവേ ഡിവിഷൻ?

തിരുവനന്തപുരം: പാലക്കാട് ഡിവിഷൻ വിഭജിക്കാനുള്ള നീക്കത്തിന് പിന്നാലെ തിരുവനന്തപുരം റെയിൽവേ ഡിവിഷനും വിഭജിക്കാൻ കേന്ദ്രത്തിൻ്റെ നീക്കം. നാഗർകോവിൽ കേന്ദ്രീകരിച്ച് പുതിയ റെയിൽവേ ഡിവിഷൻ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് റെയിൽവേയിൽ ചർച്ചകൾ പുരോഗമിക്കുന്നതായാണ് വിവരം. നാഗർകോവിൽ ജംഗ്ഷൻ, കന്യാകുമാരി തുടങ്ങിയ പ്രധാന സ്റ്റേഷനുകൾക്കൊപ്പം നേമത്തിനും നാഗർകോവിലിനും ഇടയിലുള്ള കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളും തിരുവനന്തപുരം ഡിവിഷനിൽ നിന്ന് മാറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം ഡിവിഷൻ വിഭജിക്കാനുള്ള നീക്കത്തിന് പിന്നിൽ തമിഴ്നാട്ടിലെ ചില രാഷ്ട്രീയ കക്ഷികളുടെ നിരന്തര സമ്മർദ്ദമുണ്ടെന്നാണ് സൂചന. നാഗർകോവിൽ കേന്ദ്രീകരിച്ച് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix