Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: raipur

വരൻ മദ്യപിച്ചെത്തി; പിന്നാലെ കല്ല്യാണ വീട്ടിൽ കയ്യാങ്കളി

റായ്പൂർ: ഛത്തീസ്‌ഗഢിൽ വിവാഹചടങ്ങിനിടെ വരൻ അമിതമായി മദ്യപിച്ച് എത്തിയതിനെ തുടർന്ന് യുവതി വിവാഹത്തിൽ നിന്ന് പിന്മാറി. ഛത്തീസ്‌ഗഢിലെ ജാഞ്ച്ഗീർ-ചാമ്പ ജില്ലയിലാണ് സംഭവം. 22-കാരിയായ മുസ്കാൻ പ്രധാൻ വിവാഹത്തിന് തയ്യാറായിരുന്നെങ്കിലും, വരനായ ശരത് റാം (24) മദ്യലഹരിയിലായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. വരൻ നേരെ നിൽക്കാൻ പോലും കഴിയാത്ത നിലയിൽ എത്തിയതോടെ വിവാഹം വേണ്ടെന്നുവെക്കാൻ യുവതി തീരുമാനിക്കുകയായിരുന്നു. മുന്‍പ് നിശ്ചയച്ചടങ്ങിലും സമാനമായി വരൻ മദ്യപിച്ചെത്തിയിരുന്നുവെന്നും അന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ വിവാഹദിവസവും അതേ പെരുമാറ്റം ആവർത്തിച്ചതോടെയാണ് യുവതി […]
Read more

കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്ഫോടനം; മൂന്ന് ജവാന്മാർക്ക് വീരമൃത്യു

റായ്പൂർ: ഛത്തീസ്ഗഡിലെ കാങ്കറിൽ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്ഫോടനം. മൂന്ന് ജവാന്മാർ കൊല്ലപ്പെട്ടു. ഒരാൾക്ക് അതി ഗുരുതരമായി പരിക്കേറ്റു. മാവോയിസ്റ്റുകൾ മുൻപ് സ്ഥാപിച്ചിരുന്ന കുഴിബോബുകൾ നിർവ്വീര്യമാക്കുന്നതിനിടയിൽ പൊട്ടിതെറിക്കുകയായിരുന്നു. കാങ്കർ-നാരായണ്‍പൂര്‍ അതിര്‍ത്തിക്ക് സമീപമാണ് സംഭവം. ഇൻസ്പെക്ടർ സുഖ്റാം വട്ടി, കോൺസ്റ്റബിൾ കൃഷ്ണ കൊമ്ര, കോൺസ്റ്റബിൾ സഞ്ജയ് ഗഡ്പാലെ എന്നിവരാണ് വീരമൃത്യു വരിച്ചത്.
Read more

ഛത്തീസ്ഗഡില്‍ കൊടുംക്രൂരത; ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

റായ്പൂര്‍: ഛത്തീസ്ഗഢില്‍ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. കഴുത്തറത്താണ് ഭാര്യയെ കൊലപെടുത്തിയത്. കൊലപാതകത്തിന് ശേഷം വെട്ടിമാറ്റിയ തലയുമായി പ്രതി തെരുവിലൂടെ നടന്നു. സാലിക് റാം യാദവ് എന്നയാളാണ് ക്രൂരത ചെയ്തത്. ഛത്തീസ്ഗഡിലെ മുംഗേലിയിൽ ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. ഭാര്യയോടുളള സംശയവും തുർന്നുണ്ടായ തർക്കവുമാണ് കൊലപാതകത്തിൽ കലാശിച്ചത്. തെരുവിലൂടെ എന്റെ ഭാര്യയെ ഞാന്‍ കൊന്നു എന്ന് വിളിച്ചുപറഞ്ഞ് നടക്കുകയായിരുന്നു. തലവെട്ടിമാറ്റിയ ശേഷം പ്രതി ഭാര്യയുടെ ശരീരം ചാക്കിലാക്കി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix