റായ്പൂര്‍: ഛത്തീസ്ഗഢില്‍ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. കഴുത്തറത്താണ് ഭാര്യയെ കൊലപെടുത്തിയത്. കൊലപാതകത്തിന് ശേഷം വെട്ടിമാറ്റിയ തലയുമായി പ്രതി തെരുവിലൂടെ നടന്നു. സാലിക് റാം യാദവ് എന്നയാളാണ് ക്രൂരത ചെയ്തത്. ഛത്തീസ്ഗഡിലെ മുംഗേലിയിൽ ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. ഭാര്യയോടുളള സംശയവും തുർന്നുണ്ടായ തർക്കവുമാണ് കൊലപാതകത്തിൽ കലാശിച്ചത്. തെരുവിലൂടെ എന്റെ ഭാര്യയെ ഞാന്‍ കൊന്നു എന്ന് വിളിച്ചുപറഞ്ഞ് നടക്കുകയായിരുന്നു. തലവെട്ടിമാറ്റിയ ശേഷം പ്രതി ഭാര്യയുടെ ശരീരം ചാക്കിലാക്കി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.




