‘അനാമിക’യെ രക്തരക്ഷസ് ആക്കി; രോമാഞ്ചം ഹിന്ദി റീമേക്ക് ട്രെയിലർ എത്തി
സൗബിൻ ഷാഹിറിനെ നായകനാക്കി ജിത്തു മാധവൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് രോമാഞ്ചം. ‘ഇപ്പോൾ ചിത്രത്തിന്റെ ഹിന്ദി റീമേക് റിലീസിനായി ഒരുങ്ങുകയാണ്. സിനിമയുടെ ട്രെയിലർ എത്തി. ‘കപ്കപി’ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംഗീത് ശിവനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ബ്രാവോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ജയേഷ് പട്ടേൽ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ബോളിവുഡിലെ യുവതാരങ്ങളായ ശ്രേയസ് തൽപാഡെ, തുഷാർ കപൂർ, സിദ്ധി ഇദ്നാനി, സോണിയ റാത്തി, ദിബേന്ദു ഭട്ടാചാര്യ, സാക്കീർ ഹുസൈൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. അർജുൻ അശോകൻ […]
Read more

