Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: russia ukrain war

യുക്രൈനിൽ മിസൈൽ വർഷവുമായി റഷ്യ; പതിച്ചത് 700ലധികം മിസൈലുകൾ

കീവ്: യുക്രൈനിലെ ജനവാസ മേഖലകളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് കനത്ത മിസൈൽ ആക്രമണം അഴിച്ചുവിട്ട് റഷ്യ. വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി. തലസ്ഥാനമായ കീവിൽ നാലും ഡിനിപ്രോയിൽ ആറും പേരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ 700-ലധികം മിസൈലുകളും ഡ്രോണുകളും റഷ്യ പ്രയോഗിച്ചതായും ഇതിൽ 642 എണ്ണം തങ്ങൾ വെടിവെച്ചിട്ടതായും യുക്രൈൻ വ്യോമസേന അറിയിച്ചു. ആക്രമണത്തിൽ രണ്ട് ബഹുനില പാർപ്പിട സമുച്ചയങ്ങൾ തകർന്നതായും നിരവധി ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നതായി മേയർ വിറ്റാലി ക്ലിറ്റ്‌ഷ്കോ അറിയിച്ചു. […]
Read more

റഷ്യ–ഉക്രയ്ൻ തടവുകാരുടെ കൈമാറ്റത്തിൽ യുഎഇ മധ്യസ്ഥം വിജയം; 205 പേർ മോചിതർ

ദുബായ്: റഷ്യ–ഉക്രയ്ൻ യുദ്ധത്തിനിടെ യുദ്ധതടവുകാരുടെ കൈമാറ്റത്തിൽ യുഎഇ നടത്തിയ പുതിയ മധ്യസ്ഥ ശ്രമം വിജയകരമായതായി അധികൃതർ അറിയിച്ചു. ഇരുരാജ്യങ്ങളും 205 വീതം തടവുകാരെ പരസ്പരം മോചിപ്പിച്ചതായി യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ യുഎഇയുടെ മധ്യസ്ഥതയിൽ ഇതുവരെ കൈമാറിയ യുദ്ധതടവുകാരുടെ ആകെ എണ്ണം 7101 ആയി. മധ്യസ്ഥ ശ്രമങ്ങൾക്ക് സഹകരിച്ച റഷ്യക്കും ഉക്രയ്നിനും യുഎഇ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു. പ്രതിസന്ധി പരിഹരിക്കുന്നതിനായുള്ള യുഎഇയുടെ നയതന്ത്ര ഇടപെടലുകളിൽ ഇരുരാജ്യങ്ങൾക്കും വിശ്വാസമുണ്ടെന്നതിന് തെളിവാണ് ഈ സഹകരണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. […]
Read more

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ മൂന്ന് ദിവസത്തെ വെടിനിർത്തൽ: ട്രംപ്

വാഷിംഗ്ടൺ: റഷ്യ–ഉക്രെയ്ൻ യുദ്ധത്തിൽ നിർണായക മുന്നേറ്റമായി മൂന്ന് ദിവസത്തെ വെടിനിർത്തലിനും തടവുകാരെ കൈമാറ്റം ചെയ്യുന്നതിനും ഇരുരാജ്യങ്ങളും സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. മെയ് 9 മുതൽ 11 വരെയാണ് വെടിനിർത്തൽ നിലവിൽ വരിക. റഷ്യയുടെ വിക്ടറി ഡേ ആഘോഷങ്ങളോടനുബന്ധിച്ചാണ് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. ട്രംപിന്റെ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം ഉണ്ടായതെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ ഉപദേശകൻ യൂറി ഉഷാക്കോവും കരാറിൽ ഒപ്പുവെച്ചതായാണ് റിപ്പോർട്ട്. […]
Read more

യുക്രൈന്‍ യുദ്ധത്തില്‍ ഉത്തര കൊറിയന്‍ സൈനികരും; കൊല്ലപ്പെട്ടത് 2300 പേര്‍

സിയോൾ: യുക്രൈൻ യുദ്ധത്തിൽ റഷ്യയ്ക്കായി പോരാടുന്നതിനിടെ 2300 ഉത്തരകൊറിയൻ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്യാങിലെ പുതിയ യുദ്ധസ്മാരകത്തിന്റെ ഉപഗ്രഹ ചിത്രങ്ങളും ഔദ്യോഗിക ചിത്രങ്ങളും പരിശോധിച്ചാണ് ബിബിസി റിപ്പോർട്ട് പുറത്തുവിട്ടത്. 2024 ഓഗസ്റ്റിൽ പടിഞ്ഞാറൻ റഷ്യയിലെ കുർസ്ക് മേഖല യുക്രൈൻ സേന പിടിച്ചെടുത്തതിന് പിന്നാലെയാണ് റഷ്യയെ സഹായിക്കാൻ ഉത്തരകൊറിയ സൈനികരെ അയച്ചുതുടങ്ങിയതെന്നാണ് ദക്ഷിണ കൊറിയൻ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഏകദേശം 11,000 സൈനികരെയാണ് ഉത്തരകൊറിയ റഷ്യക്ക് പിന്തുണയായി അയച്ചതെന്നാണ് കണക്കുകൾ. ഇതിന് പകരമായി റഷ്യ ഉത്തരകൊറിയയ്ക്ക് സാമ്പത്തിക […]
Read more

റഷ്യൻ എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഉക്രെയ്ൻ ഡ്രോൺ ആക്രമണം ശക്തം

മോസ്കോ: റഷ്യയുടെ എണ്ണ വ്യവസായത്തെ ലക്ഷ്യമിട്ട് ഉക്രെയ്ൻ ഡ്രോൺ ആക്രമണങ്ങൾ ശക്തമാകുന്നു. അതിർത്തിയിൽ നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള എണ്ണ ശുദ്ധീകരണശാലകളും കയറ്റുമതി കേന്ദ്രങ്ങളും ആക്രമണത്തിനിരയായതായി റിപ്പോർട്ടുകൾ പറയുന്നു. പശ്ചിമേഷ്യയിലെ സംഘർഷ പശ്ചാത്തലത്തിൽ ആഗോള എണ്ണവില ഉയരുന്ന സമയത്താണ് ഈ നീക്കങ്ങൾ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കരിങ്കടൽ തീരത്തെ തുവാപ്‌സെ നഗരത്തിലെ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ നാല് തവണ ഡ്രോൺ ആക്രമണം നടന്നതായി റിപ്പോർട്ട്. യുദ്ധമേഖലയിൽ നിന്ന് ഏകദേശം 450 കിലോമീറ്റർ അകലെയാണിത്. ആക്രമണത്തെ തുടർന്ന് […]
Read more

യുക്രെയ്നുമായി താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

മോസ്കോ: ഓർത്തഡോക്സ് ഈസ്റ്റർ ഉത്സവത്തോടനുബന്ധിച്ച് യുക്രെയ്നുമായി താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി അമേരിക്കയുടെ മധ്യസ്ഥതയിൽ മുന്നോട്ടുവച്ച നിർദേശം പരിഗണിച്ചാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് ക്രെംലിൻ അറിയിച്ചു. പ്രഖ്യാപനപ്രകാരം ഏപ്രിൽ 11 വൈകിട്ട് നാല് മണി മുതൽ ഏപ്രിൽ 12 അർധരാത്രിവരെ സൈനിക നടപടികൾ പൂർണ്ണമായും നിർത്തിവെക്കാൻ റഷ്യൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ നാല് വർഷമായി നീണ്ടുനിൽക്കുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ അനിശ്ചിതത്വത്തിൽ തുടരുന്ന സാഹചര്യത്തിലാണ് ഈ […]
Read more

Recent News

Advertisement
WhiteswanTV Footer