Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: SamajwadiParty

ക്ഷേമ വാഗ്ദാനങ്ങളുമായി സമാജ്‌വാദി പാർട്ടിയുടെ പ്രകടന പത്രിക; സ്ത്രീകൾക്ക് പ്രതിവർഷം 40,000 രൂപ പെൻഷൻ

ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി സമാജ്‌വാദി പാർട്ടി. ദളിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിന് മുൻഗണന നൽകുന്നതാണ് പ്രകടന പത്രിക. സ്ത്രീകൾ, യുവാക്കൾ, കർഷകർ എന്നിവരെ ലക്ഷ്യമിട്ടുള്ള നിരവധി വാഗ്ദാനങ്ങളും പത്രികയിലുണ്ട്. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമെന്നും പെൻഷൻ പ്രായം 65 വയസായി ഉയർത്തുമെന്നും പാർട്ടി വാഗ്ദാനം ചെയ്യുന്നു. സ്ത്രീകൾക്ക് പ്രതിവർഷം 40,000 രൂപ പെൻഷൻ നൽകും. ലഖ്‌നൗവിൽ വിദ്യാർഥികൾക്ക് മെട്രോയിൽ സൗജന്യ യാത്ര അനുവദിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. അധ്യാപകരെ മറ്റ് ജോലികൾക്കായി നിയോഗിക്കില്ലെന്നും […]
Read more

മോദിയുടെ വാരാണസിയില്‍ ബിജെപിക്ക് തിരിച്ചടി; സമാജ്‌വാദി പാര്‍ട്ടിക്ക് ജയം

ലഖ്‌നൗ: ഉത്തർപ്രദേശിലെ നിയമനിർമാണ കൗൺസിൽ തെരഞ്ഞെടുപ്പിൽ വാരാണസിയിൽ ബിജെപിക്ക് തിരിച്ചടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലമായ വാരാണസിയിലെ ടീച്ചേഴ്‌സ് മണ്ഡലത്തിൽ സമാജ്‌വാദി പാർട്ടി (എസ്‌പി) സ്ഥാനാർഥി ലാൽ ബിഹാരി യാദവ് വിജയിച്ചു. ഗ്രാജ്വേറ്റ്‌സ് മണ്ഡലത്തിൽ എസ്‌പി സ്ഥാനാർഥി അശുതോഷ് സിൻഹയും വിജയം നേടി. വിജയത്തിന് പിന്നാലെ എസ്‌പി അധ്യക്ഷൻ അഖിലേഷ് യാദവിനെ പ്രശംസിച്ച് ലാൽ ബിഹാരി യാദവ് രംഗത്തെത്തി. ഉത്തർപ്രദേശിലെ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കാൻ എസ്‌പിക്ക് കരുത്തുണ്ടെന്നും അഖിലേഷ് യാദവിനോടുള്ള ജനങ്ങളുടെ താൽപര്യമാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ […]
Read more

വാര്‍ത്താസമ്മേളനത്തിനിടെ സീറ്റിനെ ചൊല്ലി തര്‍ക്കം; തമ്മില്‍ത്തല്ലി എസ്പി നേതാക്കള്‍

ലഖ്‌നൗ: ഗോരഖ്പൂരിൽ സമാജ്‌വാദി പാർട്ടി വാർത്താസമ്മേളനത്തിനിടെ നേതാക്കളുടെ അനുയായികൾ തമ്മിൽ കയ്യാങ്കളി. ശനിയാഴ്ച നടന്ന വാർത്താസമ്മേളനത്തിനിടെയാണ് ഇരിക്കുന്ന സീറ്റിനെ ചൊല്ലി മുൻ ജില്ലാ പ്രസിഡന്റ് നഗിന സഹാനിയുടെയും പാർട്ടി നേതാവ് അൻഷുമാൻ സിങ്ങിന്റെയും അനുയായികൾ തമ്മിൽ തർക്കമുണ്ടായത്. സംഘർഷത്തെ തുടർന്ന് വാർത്താസമ്മേളനം തടസപ്പെട്ടു. ഒക്ടോബർ 2 മുതൽ 8 വരെ നടക്കുന്ന പാർട്ടിയുടെ ‘ലോക്തന്ത്ര ബച്ചാവോ സപ്താഹ്’ പ്രചാരണ പരിപാടിയെക്കുറിച്ച് മാധ്യമങ്ങളെ അറിയിക്കുന്നതിനായി ജില്ലാ പ്രസിഡന്റ് ബ്രിജേഷ് ഗൗതം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം. പ്രസ് ക്ലബ്ബിൽ നടന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix