Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Samasta

സമസ്തയുടെ പിന്തുണയും കെസി വേണുഗോപാലിന്; മുഖ്യമന്ത്രി പോരില്‍ മുന്നില്‍

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍, സംസ്ഥാന രാഷ്ട്രീയം ഇതുവരെ കാണാത്ത അത്യന്തം നാടകീയമായ നീക്കങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല എന്നീ മൂന്ന് പ്രമുഖ നേതാക്കളെ കേന്ദ്രീകരിച്ചാണ് ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നത്. എം.എല്‍.എമാരുടെ പിന്തുണയില്‍ നിലവില്‍ മുന്നിട്ടുനില്‍ക്കുന്ന കെ.സി. വേണുഗോപാലിന് സാമുദായിക സംഘടനകളുടെ പിന്തുണ കൂടി ലഭിച്ചത് ചര്‍ച്ചകളുടെ ഗതി മാറ്റിയിരിക്കുകയാണ്. മുഖ്യമന്ത്രി ചര്‍ച്ചയില്‍ സമസ്ത കാന്തപുരം വിഭാഗം തങ്ങളുടെ പിന്തുണ കെസി വേണുഗോപാലിന് […]
Read more

സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി രാജിവെച്ചു; കത്ത് പ്രസിഡന്റിന് കൈമാറി

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ ഇന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നാസര്‍ ഫൈസി കൂടത്തായി രാജിവച്ചു. ഖുത്വബാഇന്റെ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് രാജി. രാജിക്കത്ത് പ്രസിഡന്റിന് കൈമാറി. സമസ്ത നേതാക്കളേയും പാണക്കാട് സ്വാദിഖലി തങ്ങളേയും സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച ഭാരവാഹികള്‍ക്കെതിരെ നടപടി എടുക്കണമെന്ന് പ്രസിഡന്റിന് നല്‍കിയ കത്തില്‍ നാസര്‍ ഫൈസി ആവശ്യപ്പെട്ടു. സമസ്തയുടെ സുപ്രധാന പോഷക സംഘടനയാണ് സമസ്ത കേരള ജംഇയത്തുല്‍ ഖുതബ.സമസ്തയുടെ യുവജന സംഘടന നേതാവ് […]
Read more

സമസ്തയിലെ വിഭാഗീയത: വിമര്‍ശനവുമായി സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: സമസ്തയിലെ വിഭാഗീയതയില്‍ പരോക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. വാഫി വഫിയ്യ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഉത്തരവാദിത്തപ്പെട്ട സമിതി ഉണ്ടന്ന് സാദിഖലി തങ്ങള്‍ വ്യക്തമാക്കി. പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും അനുസരണ വേണമെന്നും സാദിഖലി തങ്ങള്‍ കുട്ടിച്ചേര്‍ത്തു. വിഷയ ദാരിദ്ര്യമുള്ളവരാണ് പലതും പറയുന്നത്. പ്രഭാഷണ വേദികള്‍ നല്ലകാര്യങ്ങള്‍ പറയാന്‍ വേണ്ടി ഉപയോഗിക്കണം, തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കരുത്. സമസ്ത മുശാവറ അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമിതിയുണ്ട്, അവരെയും മറികടന്നുള്ള പ്രചാരണത്തിന് ആരും മെനക്കെടരുതെന്ന് തങ്ങള്‍ ഓര്‍മിപ്പിച്ചു.
Read more

വോട്ടിനുവേണ്ടി ജാതിരാഷ്ട്രീയം പറയുന്നു: സിപിഐഎമ്മിനെയും വിജയരാഘവനെയും വിമര്‍ശിച്ച് സമസ്ത

കോഴിക്കോട്: സിപിഐഎമ്മിനെയും വിജയരാഘവനെയും രൂക്ഷമായി വിമര്‍ശിച്ച് സമസ്ത മുഖപത്രം സുപ്രഭാതം. സിപിഐഎം എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലില്‍ സിപിഐഎം അധ്വാനിക്കുന്ന വര്‍ഗത്തിന് വേണ്ടി സംസാരിക്കുന്നത് വിട്ട് വോട്ടിനുവേണ്ടി ജാതി മത വര്‍ഗ രാഷ്ട്രീയം പറയാനാണ് ഊര്‍ജം ചിലവഴിക്കുന്നത് എന്നാണ് വിമര്‍ശനം. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ചില കേസുകളിലെ ന്യൂനപക്ഷ വിരുദ്ധ നടപടികള്‍ സര്‍ക്കാരിനെ സംശയത്തിന്റെ നിഴലിലാക്കി. തൃശൂര്‍ ബി ജെ പി വിജയത്തിന് കളമൊരുക്കാന്‍ എഡിജിപിയുടെ സഹായത്തോടെ പൂരം കലക്കിയെന്നും അജിത് കുമാറിന് DGP-യായി സ്ഥാനക്കയറ്റം നല്‍കാനുള്ള […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix