കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ ഇന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നാസര്‍ ഫൈസി കൂടത്തായി രാജിവച്ചു. ഖുത്വബാഇന്റെ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് രാജി. രാജിക്കത്ത് പ്രസിഡന്റിന് കൈമാറി. സമസ്ത നേതാക്കളേയും പാണക്കാട് സ്വാദിഖലി തങ്ങളേയും സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച ഭാരവാഹികള്‍ക്കെതിരെ നടപടി എടുക്കണമെന്ന് പ്രസിഡന്റിന് നല്‍കിയ കത്തില്‍ നാസര്‍ ഫൈസി ആവശ്യപ്പെട്ടു.
സമസ്തയുടെ സുപ്രധാന പോഷക സംഘടനയാണ് സമസ്ത കേരള ജംഇയത്തുല്‍ ഖുതബ.സമസ്തയുടെ യുവജന സംഘടന നേതാവ് കൂടിയാണ് നാസര്‍ ഫൈസി കൂടത്തായി. നിരന്തരമായ ഖത്തീബ് ഉസ്താദുമാര്‍ ഉള്‍പ്പടെയുള്ള ഉസ്താദുമാരെ നിസാരമാക്കുന്ന വിധത്തിലുള്ള പ്രഭാഷണങ്ങളും പ്രസ്താവനകളും നടത്തിയെന്ന് നാസര്‍ ഫൈസിക്കെതിരായ പ്രമേയത്തില്‍ പറയുന്നുണ്ട്.
അദ്ദേഹം വഹിക്കുന്ന സ്ഥാനത്തിന് ഒരുനിലയിലും യോഗ്യന്‍ അല്ലെന്ന് ആവര്‍ത്തിച്ച് തെളിയിക്കുന്നതാണ് ഈ കാരണങ്ങളെല്ലാം. അദ്ദേഹത്തെ പൂര്‍ണമായും സംഘടനാ ചുമതലകളില്‍നിന്നും നീക്കണമെന്നും പ്രമേയത്തില്‍ പറയുന്നുണ്ട്.




