സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Sanju Samson

‘ഞാന്‍ അതിന് അര്‍ഹനല്ല’; മനസ് തുറന്ന് സഞ്ജു

മുംബൈ: ടി20 ലോകകപ്പിലെ ആവേശ സെമിയില്‍ ഇംഗ്ലണ്ടിനെ ഏഴ് റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ഫൈനലിലെത്തിയപ്പോള്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് മലയാളി താരം സഞ്ജു സാംസണായിരുന്നു. 42 പന്തില്‍ 89 റണ്‍സെടുത്ത സഞ്ജുവായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് സഞ്ജു ഇന്ത്യക്കായി കളിയിലെ താരമാകുന്നത്. എന്നാല്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടശേഷം സഞ്ജു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ട്രെന്‍ഡിങ്. വളരെ സന്തോഷം തോന്നുന്നു. മത്സരത്തില്‍ നിര്‍ണായകമായത് ജസ്പ്രീത് ബുമ്രയുടെ ഡെത്ത് ഓവറുകളായിരുന്നു. ഈ വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും […]
Read more

ആര്‍ച്ചറോ, ഏത് ആര്‍ച്ചര്‍…. തീര്‍ക്കാന്‍ വന്നവനെ നിലംതൊടാതെ പറത്തി സഞ്ജു

മുംബൈ: ഇന്നലെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ സെമി ഫൈനലില്‍ ഇന്ത്യ ജയിച്ചു എന്നതിനൊപ്പം മറ്റൊരു മധുര പ്രതികാരത്തിനും വേദി സാക്ഷിയായി. പേസര്‍ ജോഫ്രെ ആര്‍ച്ചര്‍ക്ക് എതിരെ മോശം റെക്കോര്‍ഡുള്ള സഞ്ജു സാംസണ്‍ പക്ഷെ ഇന്നലെ അദ്ദേഹത്തിനെതിരെ കത്തിപ്പടരുന്ന കാഴ്ച്ചയാണ് കണ്ടത്. സഞ്ജുവിനെ സ്ഥിരം വീഴ്ത്തുന്ന ഷോര്‍ട്ട് പിച്ച് പന്തുകളുമായി തന്നെയാണ് ഇന്നലേയും ആര്‍ച്ചര്‍ എത്തിയത്. എന്നാല്‍ കഥ മറ്റൊന്നായിരുന്നു. ആര്‍ച്ചര്‍ എറിഞ്ഞ രണ്ടോവറില്‍ കൂടി മൂന്ന് ഫോറുകളും രണ്ട് സിക്‌സറുകളുമാണ് സഞ്ജു അടിച്ചു കൂട്ടിയത്. 26 റണ്‍സാണ് […]
Read more

വെടിക്കെട്ട് തുടക്കം നല്‍കി സഞ്ജു; ലക്ഷ്യം കൂറ്റന്‍ സ്‌കോര്‍

മുംബൈ: ടി20 ലോകകപ്പ് രണ്ടാം സെമി ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മോശമല്ലാത്ത തുടക്കം. അഭിഷേക് ശര്‍മ്മയെ തുടക്കത്തിലെ നഷ്ടപ്പെട്ടെങ്കിലും മികച്ച ഫോമിലുള്ള മലയാളി താരം സഞ്ജു സാംസന്റെ വെടിക്കെട്ട് പവര്‍പ്ലേയില്‍ ഭേദപ്പെട്ട സ്‌കോറിലേക്ക് ഇന്ത്യയെ എത്തിക്കുകയായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 6 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെന്ന നിലയിലാണ്. 20 പന്തില്‍ 41 റണ്‍സുമായി സഞ്ജുവും 16 റണ്‍സോടെ ഇഷാന്‍ കിഷനുമാണ് ക്രീസില്‍.
Read more

ഈഡനിലെ അഴിഞ്ഞാട്ടം; റാങ്കിങ്ങില്‍ റെക്കോര്‍ഡ് കുതിപ്പുമായി സഞ്ജു

മുംബൈ: ഐസിസി ടി20 റാങ്കിങ്ങില്‍ റെക്കോര്‍ഡ് കുതിപ്പ് നടത്തി മലയാളി താരം സഞ്ജു സാംസണ്‍. സൂപ്പര്‍ 9 പോരാട്ടങ്ങള്‍ പൂര്‍ത്തിയായതിന് പിന്നാലെ ഐസിസി ഇറക്കിയ റാങ്കിങ്ങില്‍ ഒറ്റയടിക്ക് 25 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സഞ്ജു 40-ാം സ്ഥാനത്തെത്തി. അവാസന മത്സരത്തില്‍ കൊല്‍ക്കത്തയില്‍ വെസ്റ്റിന്‍ഡീസിനെതിരെ നടത്തിയ ഐതിഹാസിക പോരാട്ടമാണ് സഞ്ജുവിന് തുണയായത്. ഇപ്പോഴും അഭിഷേക് ശര്‍മ്മ തന്നെയാണ് ഒന്നാമത്.
Read more

കണ്ടത് 51 കോടി ആളുകള്‍; റെക്കോര്‍ഡിട്ട് ഇന്ത്യ-വിന്‍ഡീസ് മത്സരം

കൊല്‍ക്കത്ത: ടി20 ലോകകപ്പില്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് പോരാട്ടം പുതിയ റെക്കോര്‍ഡിട്ടു. 51 കോടി കാഴ്ച്ചക്കാരുമായി ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റെക്കോര്‍ഡ് ഇട്ടത്. ഇന്ത്യ-പാകിസ്ഥാന്‍ (47 കോടി) റെക്കോര്‍ഡാണ് തകര്‍ത്തത്. ഇന്ത്യയെ സംബന്ധിച്ച് ഒരു വെര്‍ച്വല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ആയി മാറിയതും സഞ്ജു സാംസന്റെ കരിയര്‍ ബെസ്റ്റ് ബാറ്റിങ്ങും കൂടി ചേര്‍ന്നപ്പോള്‍ ടെലിവിഷനിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകൡലുമായി ഒരു ക്രിക്കറ്റ് മത്സരം ഇത്രയുമധികം ആളുകള്‍ കാണുന്നത് ഇതാദ്യമായി സംഭവിച്ചു.
Read more

സഞ്ജു സാംസണിനെതിരെ വംശീയാധിക്ഷേപം; കടുത്ത നടപടിയെടുക്കണമെന്ന് കോൺഗ്രസ്

കൊൽക്കത്ത: വിൻഡീസിനെതിരെ ഗംഭീര ഇന്നിങ്‌സുമായി ഇന്ത്യയെ സെമിയിലെത്തിച്ച് ഹീറോ ആയി മാറിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. തോറ്റാൽ ലോകകപ്പിൽ നിന്ന് പുറത്താകുമായിരുന്ന ടീമിനെ സഞ്ജുവിന്റെ ഒറ്റയാൾപോരാട്ടമാണ് കരകയറ്റിയത്. പിന്നാലെ അഭിനന്ദനപ്രവാഹങ്ങൾ ഒഴുകി. എന്നാൽ സാമൂഹികമാധ്യമത്തിലെ ഒരു പോസ്റ്റ് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. സഞ്ജുവിനെ അഭിനന്ദിച്ചുകൊണ്ട് ഒരു ഉപയോക്താവ് സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റാണ് വിവാദത്തിലായത്. വിൻഡീസിനെ തോൽപ്പിച്ചതും സഞ്ജുവിന്റെ ഇന്നിങ്‌സിനെ ചേർത്തും വംശീയചുവയോടെയാണ് ഇയാൾ പോസ്റ്റിട്ടത്. സഞ്ജുവിന്റെ ചിത്രവും ഉപയോഗിച്ചിട്ടുണ്ട്. അഭിനന്ദിച്ചാണ് പോസ്‌റ്റെങ്കിലും പലകോണുകളിൽ നിന്നും വിമർശനമുയർന്നു. കോൺഗ്രസ് […]
Read more

ഇതായിരുന്നു കാത്തിരുന്ന ദിവസം… ഈഡനില്‍ എഴുതിയ ഇതിഹാസം

റൊമാരിയോ ഷെഫേര്‍ഡ് എറിഞ്ഞ ഇരുപതാം ഓവറിലെ രണ്ടാം പന്ത് മിഡ് ഓണിന് മുകളിലൂടെ ബൗണ്ടറിയിലേക്ക് പായുന്നു. ഇന്ത്യയ്ക്ക് വിജയം. ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവും എന്ന് എല്ലാവരും ഒരുവേള സംശയിച്ച ഇന്ത്യ ഇതാ സെമിയിലേക്ക് മുന്നേറുന്നു. ഈഡന്‍ ഗാര്‍ഡന്‍സിലെ അറുപതിനായിരത്തോളം നീലക്കുപ്പായക്കാരും ഇന്ത്യന്‍ ഡഗൗട്ടും ആഘോഷത്തിമിര്‍പ്പിലേക്ക്. പക്ഷേ സഞ്ജു സാംസണ്‍ അലറി വിളിച്ചില്ല, ബാറ്റ് വീശി ഓടിയില്ല. അദ്ദേഹം പിച്ചില്‍ മുട്ടുകുത്തി ആകാശത്തേക്ക് നോക്കി കൈകള്‍ ചേര്‍ത്ത് ദൈവത്തിനോട് നന്ദി പറഞ്ഞ് കുരിശ് വരച്ചു. സൂക്ഷിച്ച് നോക്കിയാല്‍ കണ്ണൊന്ന് […]
Read more

ആര്‍ക്കും തളര്‍ത്താനാകില്ല; സഞ്ജുവിനെ പ്രശംസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ടി 20 ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍. നമ്മുടെ നാടിനു ഒരു പ്രത്യേകതയുണ്ട്. ആര്‍ക്കും തളര്‍ത്താനാകില്ല. രാജ്യത്തിനു വേണ്ടി ഇനിയും വലിയ നേട്ടങ്ങള്‍ കൊയ്യാനാകട്ടെ എന്നും പിണറായി വിജയന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. സഞ്ജു, കേരളവും ഇന്ത്യയും നിങ്ങളെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്നു. കപ്പ് ഉയര്‍ത്തി തിരിച്ചുവരൂ.’ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സഞ്ജു ഇന്ത്യയുടെ അഭിമാനമായെന്ന് ശശി […]
Read more

മറികടന്നത് സാക്ഷാല്‍ കൊഹ്ലിയെ; സഞ്ജുവിന് അഭിനന്ദന പ്രവാഹം

കൊല്‍ക്കത്ത: ടി20 ലോകകപ്പില്‍ ഇന്നലെ കളി ജയിപ്പിക്കുക മാത്രമല്ല, ഒരു റെക്കോര്‍ഡും സഞ്ജു സാംസണ്‍ നേടിയിരുന്നു. ടി20 ലോകകപ്പില്‍ സ്‌കോര്‍ പിന്തുടരുമ്പോള്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ സ്വന്തമാക്കിയെന്ന റെക്കോഡാണ് സഞ്ജു സ്വന്തമാക്കിയത്. മറികടന്നത് സാക്ഷാല്‍ വിരാട് കൊഹ്ലിയെ. പിന്നാലെ സഞ്ജുവിന് വന്‍ അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. 50 പന്തില്‍ പുറത്താവാതെ സഞ്ജു നേടിയ 97 റണ്‍സാണ് ഇന്ത്യക്ക് സെമി ഫൈനല്‍ സ്ഥാനം നല്‍കിയത്. 2016 ലോകകപ്പില്‍ കോലി ഓസ്ട്രേലിയക്കെതിരെ പുറത്താവാതെ നേടിയ 82 റണ്‍സാണ് രണ്ടാം […]
Read more

സഞ്ജുവിന്റെ തോളിലേറി ഈഡനില്‍ ഇന്ത്യ; സെമിയില്‍ എതിരാളി ഇംഗ്ലണ്ട്

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യയുടെ രക്ഷകനായി സഞ്ജു സാംസണ്‍. ആദ്യ പന്ത് മുതല്‍ അവസാന പന്ത് വരെ ഒരറ്റം കാത്ത് സഞ്ജു ഇന്ത്യയെ സെമിയിലേക്ക് കൈപിടിച്ച് നടത്തി. ഇന്ത്യക്ക് അത്രമേല്‍ നിര്‍ണായകമായ മത്സരത്തില്‍ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സാണ് സഞ്ജു നടത്തിയത്. വിന്‍ഡീസിന്റെ 196 റണ്‍സ് അവസാന ഓവറില്‍ ഇന്ത്യ മറികടക്കുമ്പോള്‍ 97 റണ്‍സ് നേടി സഞ്ജു പുറത്താകാതെ നിന്നു. ടി 20 ലോകകപ്പ് തുടക്കത്തില്‍ സ്‌കോര്‍ കണ്ടെത്താന്‍ പാടുപെട്ട സഞ്ജു പിന്നീട് ടീമിന് പുറത്തിരിക്കേണ്ട ഘട്ടംവരെ ഉണ്ടായി. […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.