Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: School Student

കോട്ടയത്തെ പത്താം ക്ലാസ്സുകാർക്ക് റോബോട്ടിക്സ് പരിശീലനം; ജനുവരി 15നകം പൂർത്തിയാക്കും

കോട്ടയം: ജില്ലയിലെ മുഴുവൻ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കും ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബുകളുടെ നേതൃത്വത്തിൽ റോബോട്ടിക്സ് പരിശീലനം നൽകുന്നു. ജനുവരി 15-നകം പരിശീലനം പൂർത്തിയാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പുതുക്കിയ ഐ.ടി പാഠപുസ്തകത്തിലെ റോബോട്ടിക്സ് പാഠഭാഗങ്ങൾ പ്രായോഗികമായി പഠിക്കാനും എസ്എസ്എൽസി പരീക്ഷയ്ക്ക് മുന്നോടിയായി കുട്ടികൾക്ക് ആത്മവിശ്വാസം നൽകാനുമാണ് കൈറ്റ് (KITE) ഈ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. രണ്ട് സെഷനുകളിലായി നടക്കുന്ന പരിശീലനത്തിൽ റോബോട്ടിക് സിസ്റ്റത്തിന്റെ അടിസ്ഥാന ഘടകങ്ങളായ സെൻസറുകൾ, മൈക്രോ കൺട്രോളറുകൾ, ആക്ചുവേറ്ററുകൾ എന്നിവയെക്കുറിച്ച് അവബോധം […]
Read more

പത്തനംതിട്ടയില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു

പത്തനംതിട്ട: തൂമ്പാക്കുളത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥി മരിച്ചു. കരുമാന്‍തോട് ശ്രീനാരായണ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ എട്ട് വയസുകാരി ആദിലക്ഷ്മിയാണ് മരിച്ചത്. അപകടത്തില്‍ ഡ്രൈവര്‍ക്ക് ഗുരുതരപരിക്കേറ്റു. പാമ്പിനെ കണ്ട് വെട്ടിച്ചതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിയുകയായിരുന്നു. വൈകുന്നേരം കുട്ടികളുമായി വീടുകളിലേക്ക് തിരികെ പോകുന്നതിനിടെയിലാണ് അപകടം. സ്ഥിരം പോകുന്ന ഓട്ടോറിക്ഷയിലായിരുന്നില്ല ഇന്ന് കുട്ടികള്‍ പോയത്. പകരമുള്ള ഓട്ടോയാണ് അയച്ചത്. ആറ് കുട്ടികളും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. വളരെ താഴ്ചയിലേക്കാണ് ഓട്ടോ മറിഞ്ഞത്. നാട്ടുകാര്‍ ഓടിയെത്തിയാണ് രക്ഷാപ്രവര്‍ത്തനം […]
Read more
Advertisement
WhiteswanTV Footer