Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: school

സ്കൂളുകളിൽ ആരോഗ്യ വകുപ്പിന്റെ ശുചിത്വ പരിശോധന

കോഴിക്കോട് :ഹെൽത്തി കേരള മിഷന്റെ ഭാഗമായി കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ശുചിത്വ പരിശോധന നടത്തി. വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം ഒരുക്കുന്നവർക്ക് ആവശ്യമായ ഹെൽത്ത് കാർഡ് നിലവിലുണ്ടോ എന്നതും, കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധനാ റിപ്പോർട്ടുകളും, മാലിന്യ നിർമാർജ്ജന സംവിധാനങ്ങളും, ശുചിമുറികളുടെ നിലയും, പുകവലി നിരോധന ബോർഡുകളുടെ നിലവാരവും അധികൃതർ വിലയിരുത്തി. പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളെയും പുകയില വിമുക്ത മേഖലകളാക്കുന്നതിനുള്ള നിർദേശങ്ങളും പരിശോധനാ സംഘത്തിൻ്റെ ഭാഗത്ത് നിന്ന് നൽകി.പരിശോധനാ സംഘത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ എം.ജി. സജീഷ്, […]
Read more

പുകയിലരഹിതമായി മൂര്‍ക്കനാട് പഞ്ചായത്തിലെ വിദ്യാലയങ്ങള്‍

മൂര്‍ക്കനാട് : ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങളും പുകയില രഹിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു. മങ്കട ഗവ. കോളേജില്‍ നടന്ന പ്രഖ്യാപന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ മേഖലകളിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും പുകയില രഹിത സ്ഥാപന സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. വിദ്യാലയങ്ങളുടെ നൂറുവാര ചുറ്റളവ് അടയാളപ്പെടുത്തുകയും ആ പരിധിക്കുള്ളില്‍ പുകയില ഉത്പന്നങ്ങള്‍ വില്പന നടത്തുന്നില്ല എന്ന് ഉറപ്പുവരുത്തുക, പൊതുസ്ഥലങ്ങളില്‍ പുകവലി […]
Read more

സംസ്ഥാന സ്കൂൾ ശാസ്ത്രമേളക്ക് പാലക്കാട്ട് തുടക്കം; മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

പാലക്കാട്: സംസ്ഥാന സ്‌കൂൾ ശാസ്‌ത്രമേളയ്ക്ക് പാലക്കാട് തുടക്കം. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി വി ശിവന്‍കുട്ടി നിർവഹിച്ചു. പതിനായിരത്തോളം ശാസ്ത്ര പ്രതിഭകളാണ് 14 ജില്ലകളിൽ നിന്നായി പങ്കെടുക്കുന്നത്. ശാസ്ത്രം, ഗണിതം, ഐടി, പ്രവൃത്തി പരിചയം, സാമൂഹ്യശാസ്ത്രം, വൊക്കേഷണൽ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. ആറ് വേദികളിലായാണ് മാനുവൽ പരിഷ്കരിച്ച ശേഷമുള്ള സമ്പൂർണ ശാസ്ത്രമേള നടക്കുന്നത്. മന്ത്രിമാരായ വി ശിവൻ കുട്ടി, എം ബി രാജേഷ് എന്നിവർക്കൊപ്പം പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലും ചടങ്ങിൽ പങ്കെടുത്തു. രാഹുൽ പരിപാടിയിൽ പങ്കെടുത്തതിൽ പ്രതിഷേധിച്ച് […]
Read more

സ‍ർക്കാർ സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കുന്നത് രക്ഷിതാക്കൾ: എം എൽ എ സിദ്ദിഖ്

കൽപ്പറ്റ: വയനാട്ടിലെ മൂന്ന് സർക്കാർ യുപി സ്കൂളുകളിൽ അധ്യാപകരില്ലാത്തത് സംബന്ധിച്ചുള്ള അവസ്ഥ ദയനീയമാണെന്ന് കൽപ്പറ്റ എം.എൽ.എ സിദ്ദിഖ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചു. ഒന്നര വർഷം മുൻപ് യുപി അനുമതിയുമായി പ്രവർത്തനം തുടങ്ങിയ വാളവയൽ, അതിരാറ്റുകുന്ന്, പുളിഞ്ഞാൽ സ്കൂളുകളിലാണ് ഇപ്പോഴും യഥാർത്ഥ അധ്യാപകരില്ലാതെ ക്ലാസുകൾ നടക്കുന്നത്. മൂന്ന് സ്കൂളുകളിലും താൽക്കാലിക അധ്യാപകരെ മാത്രമാണ് നിയോഗിച്ചിരുന്നത്. ഇപ്പോഴിതുവരെ സ്ഥിരം അധ്യാപകരെ നിയമിക്കാത്തതിനെ തുടർന്ന് രക്ഷിതാക്കൾ പണം പിരിച്ചു സ്വന്തം നാട്ടുകാരെ അധ്യാപകരായി നിയമിച്ച് വിദ്യാർത്ഥികൾക്ക് പഠനം നൽകുന്ന കാഴ്ച്ചയാണ് നടക്കുന്നിരിക്കുന്നത്. […]
Read more

സ്‌കൂളുകളിലെ പാമ്പുകടി തടയാന്‍ ഹൈക്കോടതി, ആരോഗ്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം

കൊച്ചി: പാമ്പു കടിക്കുന്നതും പാമ്പു കടിയേറ്റുള്ള മരണവും ആരോഗ്യവകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട രോഗാവസ്ഥയാക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ 2 മാസത്തിനുള്ളില്‍ ചെയ്യണമെന്ന് ഹൈക്കോടതി. സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക് പാമ്പു കടിയേല്‍ക്കുന്നതടക്കം സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരുടെ നിര്‍ദേശം. സ്‌കൂളുകളിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി തയാറാക്കിയ മാര്‍ഗനിര്‍ദേങ്ങള്‍ നടപ്പാക്കാന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സര്‍ക്കുലര്‍ പുറത്തിറക്കണമെന്നും കോടതി ഉത്തരവിട്ടു. വയനാട് […]
Read more

മലപ്പുറത്ത് അവധി എടുത്തതിന് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദനം

മലപ്പുറം: സ്‌കൂളില്‍ അവധി എടുത്തതിന് വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദനം. കടുങ്ങാത്തുകുണ്ട് ബിവൈകെഎച്ച്എസ് (BYKHS) ലെ പത്താംക്ലാസുകാരനെയാണ് ക്ലാസ് ടീച്ചര്‍ ക്രൂരമായി തല്ലിയത്. ക്ലാസ് ടീച്ചര്‍ ശിഹാബ് ആണ് തല്ലിയതെന്ന് കുട്ടി പറയുന്നു. ഇന്നലെ രാവിലെ 9:30 ഓടെ ആയിരുന്നു അടിച്ചത്. ബസ് കിട്ടാത്തത് കൊണ്ട് സ്‌കൂളില്‍ പോയിരുന്നില്ലെന്നു വിദ്യാര്‍ഥിയും രക്ഷിതാവും പറയുന്നു. അതേസമയം, കുട്ടിയുടെ ശരീരത്തില്‍ അടികൊണ്ട പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. മര്‍ദമേറ്റതിന്റെ വേദന ഇപ്പോഴും ഉണ്ടെന്നു വിദ്യാര്‍ത്ഥി പറഞ്ഞു. അധ്യാപകനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കല്പകഞ്ചേരി പൊലീസില്‍ […]
Read more

ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് വീണ്ടും ബോംബ് ഭീഷണി

ഡല്‍ഹി: ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് വീണ്ടും ബോംബ് ഭീഷണി. അഞ്ചു സ്‌കൂളുകള്‍ക്കാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും സ്‌കൂളുകളില്‍ നിന്ന് ഒഴിപ്പിച്ചു. ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന നടക്കുകയാണ്. ഈ മാസം 18നാണ് അവസാനമായി സ്‌കൂളില്‍ ബോംബ് ഭീഷണിയുണ്ടാകുന്നത്. ഡല്‍ഹി പബ്ലിക് സ്‌കൂള്‍, ഡല്‍ഹി കോണ്‍വെന്റ് സ്‌കൂള്‍, ശ്രീറാം വേള്‍ഡ് സ്‌കൂള്‍, ദ്വാരക പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും സ്‌കൂളില്‍ നിന്ന് ഒഴിപ്പിച്ചിരുന്നു. അന്ന് […]
Read more

വിദ്യാര്‍ത്ഥിയുടെ കര്‍ണപടം അടിച്ച് പൊട്ടിച്ച സംഭവം; ഹെഡ്മാസ്റ്റര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട്: കുണ്ടംകുഴി സ്‌കൂളില്‍ പത്താം ക്ലാസുകാരനെ കരണത്തടിച്ച് കര്‍ണ്ണപടം പൊട്ടിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഹെഡ്മാസ്റ്റര്‍ എം അശോകനെതിരെ ബിഎന്‍എസ് 126(2), 115(2), എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ബേഡകം പൊലീസാണ് കേസെടുത്തത്. ബാലാവകാശ കമ്മീഷന്‍ ഇന്ന് കുട്ടിയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തും. അതേസമയം സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഇന്നലെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് […]
Read more

സ്‌കൂളുകളില്‍ ഹെല്‍പ് ബോക്‌സ് പദ്ധതിക്ക് തുടക്കം: പുതിയ പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വീട്ടില്‍ ബന്ധുക്കളില്‍നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കണ്ടെത്താനും അവര്‍ക്ക് സംരക്ഷണം നല്‍കാനും പ്രത്യേക കര്‍മ്മപദ്ധതിക്ക് രൂപം നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. സ്‌കൂളുകളില്‍ ഇതിനായി ‘ഹെല്‍പ് ബോക്‌സ്’ സ്ഥാപിക്കുമെന്നും ഹെഡ്മാസ്റ്റര്‍/ഹെഡ്മിസ്ട്രസ് ആയിരിക്കും ഇതിന്റെ ചുമതല വഹിക്കുകയെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
Read more
Advertisement
WhiteswanTV Footer