Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: school

അധ്യാപകര്‍ക്ക് പാമ്പ് പിടിക്കാന്‍ പരിശീലനം; പരിശീലനം നല്‍കുക വനം വകുപ്പ്

തിരുവനന്തപുരം: സ്‌കൂള്‍ അധ്യാപകര്‍ക്ക് പാമ്പ് പിടിക്കാന്‍ പരിശീലനം സംഘടിപ്പിക്കുന്നു. ‘സ്നേക് റസ്‌ക്യൂ & റീലീസ്’ പരിശീലനം നല്‍കുന്നത് സംബന്ധിച്ച് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സുമു സ്‌കറിയ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കത്ത് നല്‍കി. അടിയന്തിര സാഹചര്യങ്ങളില്‍ പാമ്പുകടി മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ശാസ്ത്രീയമായി പാമ്പുപിടിത്തം പരിശീലിപ്പിക്കുന്നതാണ് പരിപാടി.വനം വകുപ്പാണ് പരിശീലനം സംഘടിപ്പിക്കുന്നത് ഈ മാസം 11-ാം തീയതി തിങ്കളാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണിവരെ ഒലവക്കോട് ആരണ്യ ഭവന്‍ കോമ്പൗണ്ടില്‍വെച്ചാണ് […]
Read more

രാജസ്ഥാനില്‍ ക്ലാസ് നടന്നുകൊണ്ടിരിക്കെ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു, ആറ് കുട്ടികള്‍ക്ക് ദാരുണാന്ത്യം

ജയ്പൂര്‍: രാജസ്ഥാനിലെ ജലവാറില്‍ സ്‌കൂളിലെ ക്ലാസ് മുറിയുടെ മേല്‍ക്കൂര തകര്‍ന്നുവീണ് ആറ് കുട്ടികള്‍ക്ക് ദാരുണാന്ത്യം. 30 ഓളം പേര്‍ക്ക് പരിക്കേറ്റു. കുട്ടികളാണ് പരിക്കേറ്റവരില്‍ ഭൂരിഭാഗവും. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 8.30 ഓടെയാണ് സംഭവം നടന്നത്. ജലവാറിലെ മനോഹര്‍തനയിലെ പീപ്ലോഡി ഗവണ്‍മെന്റ് സ്‌കൂളിലാണ് അപകടമുണ്ടായത്. കെട്ടിടം തകര്‍ന്നുവീഴുമ്പോള്‍ വിദ്യാര്‍ഥികള്‍ ക്ലാസുകളില്‍ പങ്കെടുക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവം നടക്കുമ്പോള്‍ കെട്ടിടത്തില്‍ ഏകദേശം 35 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിക്കേറ്റ കുട്ടികള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍അധികാരികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ […]
Read more

കാര്‍ത്തികപ്പള്ളി സ്‌കൂളില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് വിലക്ക്

ആലപ്പുഴ: കാര്‍ത്തികപ്പളളിയില്‍ ഇന്നലെ മേല്‍ക്കൂര തകര്‍ന്നു വീണ സ്‌കൂളില്‍ മാധ്യമള്‍ക്ക് വിലക്ക്. മാധ്യമങ്ങളെ ബലമായി പുറത്താക്കാനാണ് ശ്രമം നടത്തിയത്. സിപിഎം പ്രതിനിധിയായ വാര്‍ഡ് മെമ്പറെത്തിയതോടെയാണ് മാധ്യമപ്രവര്‍ത്തകരോട് പുറത്തുപോകണം, ബലമായി പുറത്താക്കാന്‍ അറിയാം എന്നിങ്ങനെ അറിയിച്ചത്. ഇന്നലെയാണ് ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ യുപി സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണത്. ശക്തമായ മഴയില്‍ പഴയ കെട്ടിടത്തിന്റെ ഓടിട്ട മേല്‍ക്കൂരയാണ് തകര്‍ന്നത്. ഇന്നലെ രാവിലെയാണ് സംഭവം. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. എന്നാല്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയല്ല, വരാന്തയുടെ ചെറിയ ഭാഗമാണ് തകര്‍ന്നുവീണതെന്നായിരുന്നു […]
Read more

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാന അധ്യാപികക്ക് സസ്‌പെന്‍ഷന്‍

കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂളിലെ പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യും. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ ഇന്നും പരിശോധന നടത്തും.വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പ്രതിഷേധിച്ച് കെഎസ്യു ഇന്ന് കൊല്ലം ജില്ലയില്‍ പഠിപ്പു മുടക്കും.സ്‌കൂളിലേക്ക് ഇന്ന് വിവിധ സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തും. മരിച്ച എട്ടാംക്ലാസുകാരന്‍ മിഥുന്റെ സംസ്‌കരാം നാളെയാണ്. ഇന്നലെ രാവിലെയാണ് ദാരുണ സംഭവം നടന്നത്. കളിക്കുന്നതിനിടെ സൈക്കിള്‍ ഷെഡിന് മുകളിലേക്ക് വീണ ചെരുപ്പെടുക്കാന്‍ […]
Read more

സ്കൂൾ സമയ വിവാദം; നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂൾ സമയ വിവാദത്തിൽ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിലവിൽ സമയമാറ്റം ആലോചനയിലില്ലെന്ന് ശിവൻകുട്ടി വ്യക്തമാക്കി. വിദഗ്ധ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ടൈംടേബിളാണ് ഇപ്പോഴുള്ളത്. അധ്യാപക സംഘടനകൾ ഉൾപ്പെടെ അംഗീകരിച്ചതാണ് ഇത്. അതിലൊരു മാറ്റം വരുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് മന്ത്രി അറിയിച്ചു. സർക്കാരിനെ സംബന്ധിച്ച് കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനപ്പെട്ടത്. 37 ലക്ഷം വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയമാണ്. സർക്കാരിനെ വിരട്ടരുതെന്നും ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം സൗകര്യം ചെയ്തു കൊടുക്കാൻ കഴിയില്ലെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു. […]
Read more

മഹാരാഷ്ട്രയിലെ സ്‌കൂളില്‍ ആര്‍ത്തവ പരിശോധന; പരാതിയുമായി രക്ഷിതാക്കള്‍

മുംബൈ: മഹാരാഷ്ട്രയിലെ സ്‌കൂളില്‍ ആര്‍ത്തവ പരിശോധന നടത്തിയ സംഭവത്തില്‍ പ്രിന്‍സിപ്പലും അറ്റന്‍ഡന്റും അറസ്റ്റില്‍. താനെയിലെ ഷാപൂരിലെ ആര്‍എസ് ധമാനി സ്‌കൂളിലെ നാല് അധ്യാപകര്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. അറസ്റ്റിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രക്ഷിതാക്കള്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് പൊലീസ് നടപടി. ശുചിമുറിയില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികളെ പരിശോധിച്ചത്. അഞ്ചാംതരം മുതല്‍ പത്താംതരം വരെയുള്ള വിദ്യാര്‍ര്‍ഥിനികളാണ് പരിശോധനക്ക് വിധേയരായത്. സ്‌കൂളിലെ ജീവനക്കാര്‍ ചൊവ്വാഴ്ച ശുചിമുറിയില്‍ രക്തക്കറ കണ്ടെത്തുകയും ഉടന്‍ തന്നെ അധ്യാപകരെയും പ്രിന്‍സിപ്പലിനെയും ഇക്കാര്യം […]
Read more

സ്‌കൂള്‍ കെട്ടിടത്തിന് മുകളിലൂടെ മരം വീണു; ദുരന്തം ഒഴിവായത് തലനാരിഴക്ക്

തിരുവനന്തപുരം: ആര്യനാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിന് മുകളിലൂടെ മരം ഒടിഞ്ഞു വീണു. കഴിഞ്ഞ ദിവസം രാവിലെ 11മണിക്കാണ് മരം ഒടിഞ്ഞു വീണത്. മരം വീണപ്പോള്‍ എല്ലാ കുട്ടികളും ക്ലാസ് മുറിയില്‍ ആയിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ശൗചാലയത്തിനു സമീപത്ത് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു മുകളിലൂടെയാണു മരം വീണത്. മരത്തിന്റെ ശിഖരങ്ങള്‍ കുട്ടികള്‍ ഉണ്ടായിരുന്ന ക്ലാസ് മുറി കെട്ടിടത്തിന് മുകളിലൂടെ വീണതിനാല്‍ കുട്ടികളെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. സ്‌കൂള്‍ ഓഡിറ്റോറിയത്തിന് സമീപം നിന്ന മരമാണ് ഒടിഞ്ഞു വീണത്. […]
Read more

സ്‌കൂളുകളിലെ സൂംബ ഡാന്‍സിനെതിരെ സമസ്ത യുവജന വിഭാഗം

മലപ്പുറം: സ്‌കൂളുകളിലെ സൂംബ ഡാന്‍സിനെതിരെ സമസ്ത യുവജന വിഭാഗം. ധാര്‍മികതയ്ക്ക് ക്ഷതമേല്‍പിക്കുന്നതാണ് സൂംബ ഡാന്‍സെന്ന് എസ്വൈഎസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍. സ്‌കൂള്‍ കുട്ടികളിലെ മാനസിക സമ്മര്‍ദം കുറയ്ക്കാനായാണ് വിദ്യാഭ്യാസ വകുപ്പ് സൂംബ പദ്ധതിക്ക് തുടക്കമിട്ടത്. ഈ അധ്യയന വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ സൂംബ പരിശീലനം നല്‍കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കുട്ടികളുടെ കായികവും മാനസികവുമായ ഉല്ലാസത്തിനു വേണ്ടിയാണ് സൂംബയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു. കുട്ടികള്‍ ഉന്മേഷത്തോടെ സ്‌കൂളില്‍ നിന്ന് മടങ്ങണം. അങ്ങനെ വന്നാല്‍ ലഹരി […]
Read more

സ്കൂളുകളിലെ ഉച്ച ഭക്ഷണത്തിനുള്ള മെനു നി‍ർദേങ്ങൾ പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ച ഭക്ഷണത്തിനുള്ള മെനു നി‍ർദേങ്ങൾ പുറത്തിറക്കി. സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിശോധിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും നിയോഗിച്ച വിദഗ്ധ സമിതി തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം, മെനു പരിഷ്‌കരണത്തിന്റെ ഭാഗമായി മെനു പ്ലാനിംഗ് നടത്തുമ്പോൾ ഒരു ദിവസത്തെ കറികളിൽ ഉപയോഗിക്കുന്ന പച്ചക്കറിയ്ക്ക് ബദലായി അനുചിതമായ മറ്റ് പച്ചക്കറികൾ നൽകേണ്ടതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഇലക്കറി വർഗ്ഗങ്ങൾ കറികളായി ഉപയോഗിക്കുമ്പോൾ അവയിൽ പയർ അല്ലെങ്കിൽ പരിപ്പ് വർഗ്ഗമോ ചേർക്കണം. ആഴ്ചയിൽ ഒരു ദിവസം ഫോർട്ടിഫൈഡ് […]
Read more

മുടി വെട്ടിയില്ല; 14 വിദ്യാർത്ഥികളെ ക്ലാസിൽ കയറ്റിയില്ലെന്ന് പരാതി

കൊല്ലം: കൊല്ലത്ത് മുടി വെട്ടിയില്ലെന്ന കാരണത്തിൽ പ്ലസ് ടു വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും പുറത്താക്കി. 14 പേരെയാണ് സ്കൂളിൽ നിന്ന് പുറത്താക്കി എന്ന പരാതിയിൽ പറയുന്നത്. കൊല്ലം ഉമയനല്ലൂർ മൈലാപ്പൂർ എ.കെ.എം.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. ഇന്ന് കട അവധിയായതിനാൽ നാളെ മുടി വെട്ടാമെന്ന് പറഞ്ഞിട്ടും കേട്ടില്ലെന്നാണ് ആരോപണം. സ്കൂളിന് പുറത്ത് മഴ നനഞ്ഞ് നിൽക്കേണ്ടി വന്നെന്നും വിദ്യാർത്ഥികൾ പറയുന്നു. വിദ്യാര്‍ത്ഥികളുടെ പരാതി അടിസ്ഥാന രഹിതമാണെന്ന് സ്കൂൾ അധികൃതർ വിശദീകരിക്കുന്നു. മുടിവെട്ടാത്തതിന് ആരേയും പുറത്താക്കിയിട്ടില്ല. സ്ഥിരമായി വൈകി […]
Read more
Advertisement
WhiteswanTV Footer