രക്ഷിതാക്കൾക്ക് അറിയിപ്പുമായി കർണാടക സർക്കാർ
ബംഗളുരു: സ്കൂളുകൾ തുറക്കാനിരിക്കെ കോവിഡ് രോഗവ്യാപനം കണക്കിലെടുത്ത് രക്ഷിതാക്കൾക്ക് സുപ്രധാന അറിയിപ്പുമായി കർണാടക സർക്കാർ. കൊവിഡ് രോഗ ലക്ഷണങ്ങളായ പനി, ചുമ, ജലദോഷം തുടങ്ങിയവ ഉണ്ടെങ്കിൽ കുട്ടികളെ സ്കൂളുകളിലേക്ക് അയക്കരുതെന്നന്നാണ് സർക്കാർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. കോവിഡ് സാഹചര്യത്തിൽ സർക്കാർ, സ്വകാര്യ സ്കൂളുകളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് ആരോഗ്യ – കുടുംബക്ഷേമ വകുപ്പ് കമ്മീഷണർ പ്രത്യേക നിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. നേരത്തെ മേയ് 26ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലെ തീരുമാനങ്ങൾ പ്രകാരമാണ് ഈ സർക്കുലർ. […]
Read more

