Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: sexual harasment

ലൈംഗിക പീഡന പരാതി; സംവിധായകൻ രഞ്ജിത്തുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും

കൊച്ചി: ലൈംഗിക അതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തുമായി ഇന്ന് പൊലീസ് തെളിവെടുപ്പ് നടത്തും. നടിയെ ഉപദ്രവിച്ചെന്ന ആരോപണമുള്ള കാരവാനിൽ എത്തിച്ചാണ് തെളിവുകൾ ശേഖരിക്കുക. സംഭവസമയത്ത് ഷൂട്ടിങ് സെറ്റിൽ ഉണ്ടായിരുന്ന രണ്ട് കാരവാനുകളും ഇതിനകം പൊലീസിന്റെ കസ്റ്റഡിയിലാണ്. യുവനടിയുടെ ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തിങ്കളാഴ്ച വരെ അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിൽ വെക്കാനാണ് എറണാകുളം സിജെഎം കോടതി അനുമതി നൽകിയിരിക്കുന്നത്. ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ, രഞ്ജിത്ത് ഗുരുതര കുറ്റകൃത്യം നടത്തിയെന്നാണ് പ്രോസിക്യൂഷന്റെ വാദം. […]
Read more

രഞ്ജിത്തിന് ഇന്ന് നിർണായകം; കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ലൈംഗിക അതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം. എറണാകുളം സബ് ജയിലിൽ കഴിയുന്ന രഞ്ജിത്തിന്റെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും. രഞ്ജിത്തിനെ നേരിട്ട് കോടതിയിൽ ഹാജരാക്കും. ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് പരമാവധി തെളിവുകൾ ശേഖരിക്കാൻ പൊലീസിന്റെ ശ്രമം തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കാൻ കസ്റ്റഡിയിൽ വിട്ടുകൊടുക്കണമെന്ന് പൊലീസ് ആവശ്യപ്പെടും. മൂന്ന് ദിവസത്തേക്കായിരിക്കും കസ്റ്റഡി ചോദിക്കുക. കസ്റ്റഡി ലഭിച്ചാൽ തെളിവെടുപ്പാണ് അടുത്ത നടപടി. ലൈംഗികാതിക്രമം നടന്നതായി പറയുന്ന കാരവനിൽ […]
Read more

ലൈംഗിക അതിക്രമ കേസ്; രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

കൊച്ചി: യുവനടിക്കെതിരേ ലൈംഗികാതിക്രമം നടന്നതായി ആരോപിച്ച് അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ പൊലീസ് 3 ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. വിശദമായ ചോദ്യം ചെയ്യലും അനുബന്ധ തെളിവുകളുടെ ശേഖരണവും ആവശ്യമാണ് എന്ന് പൊലീസ് വ്യക്തമാക്കി. രഞ്ജിത്ത് എറണാകുളം സബ് ജയിലിലാണ് ഇപ്പോൾ ഉള്ളത്. ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. അറസ്റ്റിലായപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ തൽസമയം അന്വേഷണം നടത്താൻ സാധിച്ചിരുന്നില്ല. അതിനാൽ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെടുന്നു. കേസുമായി ബന്ധപ്പെട്ട് സിനിമാ സെറ്റിലെ ആളുകളെ പോലീസ് വിളിപ്പിച്ച് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix