കൊച്ചി: ലൈംഗിക അതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം. എറണാകുളം സബ് ജയിലിൽ കഴിയുന്ന രഞ്ജിത്തിന്റെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും.
രഞ്ജിത്തിനെ നേരിട്ട് കോടതിയിൽ ഹാജരാക്കും. ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് പരമാവധി തെളിവുകൾ ശേഖരിക്കാൻ പൊലീസിന്റെ ശ്രമം തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കാൻ കസ്റ്റഡിയിൽ വിട്ടുകൊടുക്കണമെന്ന് പൊലീസ് ആവശ്യപ്പെടും. മൂന്ന് ദിവസത്തേക്കായിരിക്കും കസ്റ്റഡി ചോദിക്കുക. കസ്റ്റഡി ലഭിച്ചാൽ തെളിവെടുപ്പാണ് അടുത്ത നടപടി. ലൈംഗികാതിക്രമം നടന്നതായി പറയുന്ന കാരവനിൽ എത്തിച്ചടക്കം പൊലീസ് തെളിവുകൾ ശേഖരിക്കും.




