കൊച്ചി: ഐടി ഭീമനായ ഓറക്കിൾ 30,000 ടെക്കികളെ പിരിച്ചുവിടുന്നു. ഓറക്കിളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലേഓഫാ ആണിത്. പുന:സംഘടന എന്നാണ് ഓറക്കിൾ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇന്ത്യക്കാർക്കും പണികിട്ടിയിട്ടുണ്ട്. ഇന്ത്യയിലെ ഓഫിസുകളിലും 12,000 പേരെ പറഞ്ഞുവിട്ടു.
ലോകമാകെ ഓറക്കിളിന് 1.6 ലക്ഷത്തിലേറെ ജീവനക്കാരുണ്ട്. അതിൽ നിന്ന് 18%–19% പേരെയാണ് ഒഴിവാക്കുന്നത്. മാർച്ച് 31ന് രാവിലെ 6 മണിക്ക് നൂറുകണക്കിന് ജീവനക്കാർക്ക് ഇമെയിൽ ലഭിക്കുകയായിരുന്നു. ഓറക്കിളിന്റെ ഹൈദരാബാദ്, ബെംഗളൂരു ഓഫിസുകളിലാണ് ഏറ്റവും കൂടുതൽ കട്ട്. യുഎസിലും മെക്സിക്കോയിലും ഫിലപ്പീൻസിലുമെല്ലാം കൂട്ട പിരിച്ചു വിടലുണ്ട്.
എഐയുടെ വരവാണ് മറ്റൊരു കാരണം. സമീപ ഭാവിയിൽ ഓറക്കിളിന്റെ മിക്ക സേവനങ്ങളും എഐ നിർവഹിക്കുമെന്ന സ്ഥിതിയിൽ ഒരുവിധം എല്ലാ കമ്പനികളും ടെക്കികളെ കുറയ്ക്കുകയാണ്.




